വഴിയിൽ കുടുങ്ങുമെന്ന പേടി വേണ്ട! ഇന്ത്യയിൽ ഏത് 'കാട്ടുമൂലയിലും' സർവീസുള്ള 7 കാറുകൾ ഇതാ
പുതിയ കാര്‍ വാങ്ങുന്നവരില്‍ അധികപേരും വാഹനത്തിന്റെ സ്‌റ്റൈല്‍, ഫീച്ചര്‍, എഞ്ചിന്‍ എന്നിവയിലാണ് മയങ്ങാറുള്ളത്. എന്നാല്‍ നിങ്ങള്‍ അത്യാവശ്യമായി ഒരു യാത്ര പോകുമ്പോള്‍ അപ്രതീക്ഷിതമായി വാഹനം പണിമുടക്കിയാല്‍ എന്തുചെയ്യും?. അവിടെയാണ് മികച്ച സര്‍വീസ് നെറ്റ്വര്‍ക്കിന്റെ പ്രസക്തി. ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും സര്‍വീസ് സെന്ററുകള്‍ ലഭ്യമായ ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്ന മികച്ച 7 മികച്ച കാറുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് വിശദമായി താഴെ വായിക്കാം.
മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Swift)
രാജ്യത്തെ ഏറ്റവും വലിയ സര്‍വീസ് ശൃംഖലയുള്ള ബ്രാന്‍ഡാണ് മാരുതി സുസുക്കി. കഴിഞ്ഞ വര്‍ഷം അവസാനം വരെ 2800-ല്‍ കൂടുതല്‍ നഗരങ്ങളിലായി മാരുതി സുസുക്കിക്ക് 5640 സര്‍വീസ് ടച്ച്‌പോയിന്റുകളാണുണ്ടായിരുന്നത്. ഓരോ മാസവും കമ്പനി സര്‍വീസ് സെന്ററുകളുടെ എണ്ണവും കൂട്ടി വരുന്നു. ഇന്ത്യയില്‍ മാരുതി കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകാനുള്ള ഒരു കാരണം വിപുലമായ ഈ സര്‍വീസ് ശൃംഖലയാണ്.

വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ ജനപ്രീതിക്ക് പ്രധാന കാരണവും ഈ സര്‍വീസ് സൗകര്യമാണ്. പരിപാലന ചിലവ് കുറവാണെന്നതിനൊപ്പം സ്‌പെയര്‍ പാര്‍ട്‌സുകളും എളുപ്പത്തില്‍ ലഭ്യമാകുന്നതിനാലാണ് സ്വിഫ്റ്റ് സാധാരണക്കാരന്റെ പ്രിയപ്പെട്ട കാറായി മാറിയത്. സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായ കാറിന് ലിറ്ററിന് 24 കിലോമീറ്ററിന് മുകളിലാണ് മൈലേജ് പറയുന്നത്.
ഹ്യുണ്ടായി വെന്യു (Hyundai Venue)
ആധുനിക ഫീച്ചറുകള്‍ക്കൊപ്പം വിപുലമായ സര്‍വീസ് സൗകര്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്ക് ഹ്യുണ്ടായി വെന്യൂ മികച്ച ചോയ്‌സാണ്. 1,300-ലധികം സര്‍വീസ് സെന്ററുകളുള്ള ഹ്യുണ്ടായി രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും ഒരുപോലെ സര്‍വീസ് ഉറപ്പാക്കുന്നു. പ്രീമിയം ക്യാബിന്‍, സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാര്‍ മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്നു. ഹൈടെക് സൗകര്യങ്ങള്‍ക്കൊപ്പം മികച്ച സര്‍വീസ് കൂടി വേണമെന്നുള്ളവര്‍ക്ക് വെന്യു അനുയോജ്യമാണ്.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ (Toyota Hyryder)
ആഡംബരവും വിശ്വാസ്യതയും ഒത്തുചേരുന്ന മോഡലാണ് ടൊയോട്ടയുടെ ഹൈറൈഡര്‍. ടൊയോട്ടയുടെ സര്‍വീസ് ഇന്ത്യക്കാര്‍ അംഗീകരിച്ചതാണ്. ജാപ്പനീസ് ബ്രാന്‍ഡിന് ഇന്ത്യയിലൊട്ടാകെ 400-ലധികം സര്‍വീസ് സെന്ററുകളുണ്ട്. ഹൈറൈഡറിലെ ഹൈബ്രിഡ് പവര്‍ട്രെയിന്‍ മികച്ച മൈലേജ് നല്‍കുന്നതിനൊപ്പം പരിപാലന ചിലവ് കുറയ്ക്കാനും സഹായിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു മികച്ച എസ്‌യുവിയാണ് ഹൈറൈഡര്‍.
ടാറ്റ നെക്‌സോണ്‍ (Tata Nexon)
സുരക്ഷയ്ക്കും സര്‍വീസിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ്. ടാറ്റ നെക്‌സോണ്‍ ആണ് ഈ പട്ടികയിലെ മറ്റൊരു ശ്രദ്ധേയ മോഡല്‍. ടാറ്റക്ക് രാജ്യത്തുടനീളം 1,000-ത്തിലധികം സര്‍വീസ് സെന്ററുകളുണ്ട്. 5-സ്റ്റാര്‍ സുരക്ഷയോടൊപ്പം മെച്ചപ്പെട്ട സര്‍വീസ് പിന്തുണയും നെക്‌സോണിനെ വിപണിയില്‍ പ്രിയപ്പെട്ടതാക്കുന്നു. സ്‌പെയര്‍ പാര്‍ട്‌സുകള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതും പരിപാലന ചിലവ് കുറവാണെന്നതും ഈ എസ്‌യുവിയുടെ വലിയ നേട്ടമാണ്.

മഹീന്ദ്ര XUV7XO
ഇന്ത്യന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ കരുത്തുറ്റ വാഹനങ്ങളാണ് മഹീന്ദ്ര പുറത്തിറക്കുന്നത്. കമ്പനിയുടെ മുന്‍നിര എസ്‌യുവിയാ XUV 7XO ഗുണനിലവാരത്തില്‍ മാത്രമല്ല സര്‍വീസിന്റെ കാര്യത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നു. വടക്കേ ഇന്ത്യ മുതല്‍ തെക്കേ ഇന്ത്യ വരെ നീളുന്ന വിപുലമായ സര്‍വീസ് നെറ്റ്വര്‍ക്കാണ് മഹീന്ദ്രയ്ക്കുള്ളത്. ദീര്‍ഘദൂര യാത്രകള്‍ക്കും ഓഫ്റോഡിംഗിനും അനുയോജ്യമായ പവര്‍ട്രെയിനും മറ്റ് സജ്ജീകരണങ്ങളും ഇതിലുണ്ട്. സര്‍വീസിനായുള്ള അത്യാധുനിക ഡിജിറ്റല്‍ സൗകര്യങ്ങളും മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
ഹോണ്ട എലിവേറ്റ് (Honda Elevate)
ഹോണ്ട സര്‍വീസ് സെന്ററുകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവയുടെ പ്രവര്‍ത്തന മികവ് ലോകപ്രശസ്തമാണ്. രാജ്യത്തെ 300-ഓളം സര്‍വീസ് സെന്ററുകളിലും മികച്ച ടെക്‌നീഷ്യന്‍മാരുടെ സേവനം ഹോണ്ട ഉറപ്പാക്കുന്നു. ഹോണ്ട നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ജനപ്രിയ മോഡലാണ് എലിവേറ്റ് ഹോണ്ടയുടെ എഞ്ചിനുകള്‍ ദീര്‍ഘകാലം കേടുപാടുകള്‍ കൂടാതെ ഓടിക്കാന്‍ സാധിക്കുന്നവയാണ്. ഇതിലെ സുഖപ്രദമായ സസ്‌പെന്‍ഷന്‍ സുഖകരമായ യാത്രസൗകര്യം ഉറപ്പ് നല്‍കുന്നു.

കിയ സെല്‍റ്റോസ് (Kia Seltos)
സ്‌റ്റൈലിനും സാങ്കേതികവിദ്യക്കും പ്രാധാന്യം നല്‍കുന്നവര്‍ക്ക് കിയ സെല്‍റ്റോസ് തിരഞ്ഞെടുക്കാവുന്നതാണ്. 200-ഓളം സര്‍വീസ് സെന്ററുകളുമായി കിയ ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലീകരിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളും വേഗത്തിലുള്ള സര്‍വീസുമാണ് കിയയുടെ പ്രത്യേകത. സ്‌പോര്‍ട്ടി ലുക്കും പ്രീമിയം ഫീച്ചറുകളും സെല്‍റ്റോസിനെ യുവാക്കളുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സെല്‍റ്റോസിന്റെ ന്യൂജന്‍ പതിപ്പ് വിപണിയിലെത്തിയത്.
കൃത്യസമയത്തുള്ള സര്‍വീസ് പിന്തുണ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഒരു വാഹനത്തിന്റെ ആയുസ് പരിപാലനവും സര്‍വീസ് സെന്ററുകളെ ആശ്രയിച്ചിരിക്കും. മുകളില്‍ പറഞ്ഞ 7 കാറുകളും ഇന്ത്യയില്‍ മികച്ച സര്‍വീസ് പിന്തുണയും വിശ്വാസ്യതയും ഉറപ്പാക്കുന്നവയാണ്. വാഹനം വാങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ വീടിനടുത്തുള്ള സര്‍വീസ് സെന്ററുകളുടെ ലഭ്യത കൂടി പരിശോധിക്കുന്നത് യാത്രകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.
ഓരോ ബ്രാന്‍ഡും തങ്ങളുടെ സര്‍വീസ് ശൃംഖലകള്‍ അതിവേഗം വിപുലീകരിക്കുന്ന തിരക്കിലാണ്. സർവീസ് സെന്ററുകളുടെ അഭാവം ഉപോഭോക്തൃ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം. ഈ പട്ടികയില്‍ പറഞ്ഞവയല്ലാതെ മികച്ച സര്‍വീസ് ലഭിക്കുന്ന മറ്റ് കാറുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിമോ? ഉത്തരം 'Yes' ആണെങ്കിൽ അവ കമന്റ് ചെയ്യൂയാമെങ്കില്‍ അവ കമന്റ് ചെയ്യൂ.


Click it and Unblock the Notifications








