ഓണ്‍ലൈനില്‍ കാര്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Santheep

കൈയിലുള്ള ഒരു കാര്‍ വിറ്റു കിട്ടാനുള്ള പാട് അതിനായി നടന്നിട്ടുള്ളവര്‍ക്കറിയാം. ശരിയായ മതിപ്പ് വിലയില്‍ കാര്‍ വില്‍ക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. പലപ്പോഴും പരിചയക്കുറവാണ് വില്ലനായി വരാറുള്ളത്. പറ്റിക്കാന്‍ ധാരാളമാളുകള്‍ വിപണിയിലുണ്ടാകും. പറ്റിക്കപ്പെടാന്‍ നമ്മള്‍ സര്‍വസജ്ജരുമായിരിക്കും!

ഓണ്‍ലൈനിലുള്ള കാര്‍വില്‍പന കുറെക്കൂടി നമ്മുടെ വരുതിയില്‍ നില്‍ക്കുന്ന ഒന്നാണ്. ഇടനിലക്കാരെ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയും എന്നതാണ് ഒരു പ്രത്യേകത. ശരിയായ മതിപ്പുവിലയിലേക്ക് വാങ്ങാനുദ്ദേശിക്കുന്നവരെ എത്തിക്കാനും കഴിയും. എങ്കിലും ഇവിടെയും ശ്രദ്ധ ആവശ്യമാണ്.

ഓണ്‍ലൈനില്‍ കാര്‍ വില്‍ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം; എങ്ങനെയാണ് മികച്ച വിലയ്ക്ക് യൂസ്ഡ് കാര്‍ വില്‍ക്കാന്‍ കഴിയുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാം നമുക്ക്.

ഓണ്‍ലൈനില്‍ കാര്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

താളുകളിലൂടെ നീങ്ങുക.

10. കാര്‍ വൃത്തിയായി സൂക്ഷിക്കുക

10. കാര്‍ വൃത്തിയായി സൂക്ഷിക്കുക

വില്‍ക്കാനുദ്ദേശിക്കുന്ന കാര്‍ ഏറ്റവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പഴയതാണെങ്കിലും കാര്‍ വാങ്ങാന്‍ വരുന്നയാള്‍ക്ക് മനസ്സില്‍ പൊരുത്തം തോന്നേണ്ടത് പ്രധാനമാണ്. നന്നായി കഴുകി വൃത്തിയാക്കുകയാണ് വേണ്ടത്. പുറത്തുനിന്ന് ചെയ്യിച്ചാല്‍ അത്രയും നല്ലത്.

09. ഇന്റീരിയറും വൃത്തിയായിരിക്കണം

09. ഇന്റീരിയറും വൃത്തിയായിരിക്കണം

കാറിന്റെ ഇന്റീരിയര്‍ ഏറ്റവും പ്രധാനമാണ്. ഇതും ഒരല്‍പം പണം ചെലവാക്കി സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടു പോയിത്തന്നെ വൃത്തിയാക്കിക്കണം. വീല്‍ ബാലന്‍സിങ്, അലൈന്‍മെന്റ് എന്നിവയും ചെയ്തുവെക്കുക. വാങ്ങാന്‍ വരുന്നയാള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ വാഹനത്തിന് നല്ല സ്ഥിരത ഫീല്‍ ചെയ്യണം. കുറച്ച് നൂറുരൂപ നോട്ടുകള്‍ നമ്മുടെ പക്കല്‍ നിന്ന് ചെലവായെന്നു വരും. ഈ ചെറിയ കാര്യങ്ങള്‍ ആയിരങ്ങളായി കൈയില്‍ അപ്രതീക്ഷിതമായി വരുന്നത് നിങ്ങള്‍ക്കു തന്നെ കാണാം.

08. ഫോട്ടോഷൂട്ട്

08. ഫോട്ടോഷൂട്ട്

കഴുകി വൃത്തിയാക്കിയ കാര്‍ നല്ലൊരു പശ്ചാത്തലത്തില്‍ നിറുത്തി ഫോട്ടോകളെടുക്കണം. ഇതിനായി ക്വാളിറ്റി കുറഞ്ഞ മൊബൈല്‍ കാമറ ഉപയോഗിക്കുന്നത് കാണാറുണ്ട്. ഗുണനിലവാരമുള്ള ചിത്രങ്ങളായിരിക്കണം വാങ്ങാന്‍ വരുന്നവര്‍ക്കു മുമ്പില്‍ എത്തിക്കേണ്ടത്. അടിസ്ഥാനപരമായ ബാലന്‍സിങ് ചിത്രങ്ങള്‍ക്കുണ്ടായിരിക്കണം. ഇന്റീരിയര്‍ ചിത്രങ്ങളും എടുത്തിടണം.

07. ചെറിയ വിവരണം

07. ചെറിയ വിവരണം

വാഹനത്തിലെ ഫീച്ചറുകള്‍, ടച്ച് സ്‌ക്രീന്‍ തുടങ്ങിയ സന്നാഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ചെറിയ വിവരണം നല്‍കണം. ഓഡോമീറ്റര്‍ റീഡിങ്, മുമ്പ് വാഹനത്തിന് എത്ര ഉടമകളുണ്ടായിട്ടുണ്ട് എന്നീ വിവരങ്ങള്‍ സത്യസന്ധമായിത്തന്നെ നല്‍കുക.

06. വില നിര്‍ണയിക്കുക

06. വില നിര്‍ണയിക്കുക

പല വഴികളിലൂടെ വാഹനത്തിന്റെ നടപ്പുവില കണ്ടെത്താവുന്നതാണ്. യൂസ്ഡ് കാര്‍ ഡീലര്‍മാരുമായി സംസാരിച്ചാല്‍ ഒരുവിധം ധാരണ ലഭിക്കും. ഓണ്‍ലൈനില്‍ ഇത് ഏറെ എളുപ്പമാണ്. നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. സമാനമായ മോഡലുകളുടെ വില എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്.

05. നയപരമായി വിലയിടുക

05. നയപരമായി വിലയിടുക

സ്വന്തം വാഹനത്തിന്റെ കണ്ടീഷനും അധിക സംവിധാനങ്ങളുമെല്ലാം കണക്കിലെടുത്ത് വില നിര്‍ണയിക്കുക. വിലപേശല്‍ നടക്കും എന്നത് മുന്നില്‍കണ്ടായിരിക്കണം വിലയിടല്‍. വില അഞ്ചോ പത്തോ ആയിരം കൂട്ടിയിടണം.

04. എല്ലാം ഓര്‍മിച്ചു വെക്കാനാവില്ല

04. എല്ലാം ഓര്‍മിച്ചു വെക്കാനാവില്ല

ഓണ്‍ലൈന്‍ വഴി നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ കണ്ട് നിരവധി പേര്‍ വിളിക്കാനിടയുണ്ട്. ഇവരില്‍ ഏറ്റവും തൃപ്തികരമായ വില പറയുന്നവരുടെയെല്ലാം മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ എഴുതി വെക്കുക. ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. തൃപ്തികരമായ വില പറയുന്നവരെ ടെസ്റ്റ് ഡ്രൈവിന് വിളിക്കാവുന്നതാണ്.

03. ധൃതി പാടില്ല

03. ധൃതി പാടില്ല

ഒരാള്‍ തരക്കേടില്ലാത്ത വില പറയുന്ന അതേ ഘട്ടത്തില്‍ ചാടിക്കേറി ഓകെ പറയാന്‍ നില്‍ക്കരുത്. ഒന്നോ രണ്ടോ ദിവസം കാക്കുവാന്‍ ആവശ്യപ്പെടാവുന്നതാണ്. ഇതിനിടയില്‍ മറ്റ് നല്ല ഡീലുകളൊന്നും ലഭിച്ചില്ലെങ്കില്‍ ആദ്യം വിളിച്ചയാളെ ബന്ധപ്പെടുക. താല്‍പര്യമുണ്ടെങ്കില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ വരാവുന്നതാണ് എന്നറിയിക്കുക.

02. വായാടിത്തം പാടില്ല

02. വായാടിത്തം പാടില്ല

ടെസ്റ്റ് ഡ്രൈവിന് വന്നയാളോട് വാഹനത്തെക്കുറിച്ചുള്ള മാഹാത്മ്യം വിളമ്പാതിരിക്കുക. അവനവന്റെ നൊസ്റ്റാള്‍ജിയയും ഇവിടെ പ്രവര്‍ത്തിക്കില്ല. വന്നയാള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കിവെക്കുക. മിതമായി സംസാരിക്കുക. വ്യക്തതയോടെ കാര്യങ്ങള്‍ പറയുക. സത്യസന്ധതയുള്ള ആളാണെന്ന് വന്നയാളെ ബോധ്യപ്പെടുത്തുക. ഒറിജിനല്‍ ഡോക്യുമെന്റുകളെല്ലാം കൈയില്‍ കരുതുക.

01. വാങ്ങാന്‍ വരുന്നയാളെ അറിയുക

01. വാങ്ങാന്‍ വരുന്നയാളെ അറിയുക

കാര്‍ വാങ്ങാന്‍ വരുന്നയാളുടെ വിവരം അന്വേഷിച്ചറിയാന്‍ ശ്രമിക്കണം. ആളത്ര പന്തിയല്ലെങ്കില്‍, വണ്ടി ഉപയോഗിച്ച് നിങ്ങള്‍ക്കിട്ട് ഏതെങ്കിലും വിധത്തില്‍ പണി തരാന്‍ സാധ്യതയുള്ള ആളാണെങ്കില്‍ പിന്‍മാറാന്‍ മടി കാണിക്കേണ്ടതില്ല. ഫോം 30, 31 എന്നിവ പൂരിപ്പിക്കുക. ഓണര്‍ഷിപ്പ് മാറ്റാനുള്ള നടപടി ഉടനെ ചെയ്യണമെന്ന് വാങ്ങുന്നയാളെ അറിയിക്കുക. പണം കൈമാറുന്നതിന് പകൽനേരം തെരഞ്ഞെടുക്കുക.

Most Read Articles

Malayalam
English summary
How to Sell Your Used Car?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X