സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

പെട്രോൾ, ഡീസൽ വിലകൾ വൻ തോതിൽ ഉയരുന്നതിനാലും അവ താഴേക്കിറക്കാൻ വലിയ ഉദ്ദേശംമൊന്നും കാണാത്തതിനാലും, ഇന്ധന ബില്ലുകൾ കുറയ്ക്കുന്നതിനുള്ള ഒരു ബദലായി സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഓപ്ഷനുമായി വരുന്ന വാഹനം നോക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

സി‌എൻ‌ജി വാഹനങ്ങൾ ഉപയോഗിക്കാൻ ചെലവ്കുറഞ്ഞത് മാത്രമല്ല, സാങ്കേതികവിദ്യയിലെ പുരോഗതിയും മറ്റും കാരണം ഇവ ഇന്ന് മുമ്പത്തേക്കാൾ സുരക്ഷിതമാണ്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

സിഎൻജി കിറ്റ് ബൂട്ട്‌സ്‌പെയ്‌സ് നഷ്‌ടപ്പെടുന്നതും പെർഫോമെൻസിൽ ചെറിയ ഇടിവ് വരുത്തുന്നതും പോലുള്ള ചില ദോഷങ്ങളുമുണ്ട്, പക്ഷേ ബജറ്റ് നിങ്ങളുടെ ഏറ്റവും വലിയ പരിഗണനയാണെങ്കിൽ, സി‌എൻ‌ജി കാർ വലിയൊരു ആശ്വാസമാണ്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

എന്നാൽ വേനൽക്കാലത്ത്/ ഉഷ്ണതരംഗ സമയത്ത് ഒരു സി‌എൻ‌ജി വാഹനം പരിപാലിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാ? നിലവിൽ ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമുള്ളതുപോലെ ചൂട് തരംഗങ്ങളിൽ വാഹനത്തിനുള്ളിലെ സിലിണ്ടർ അപകടത്തിലാണോ? അറ്റകുറ്റപ്പണിയുടെ കാര്യങ്ങൾ എങ്ങനെയാണ്?

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

ഒരു സി‌എൻ‌ജി വാഹനം റെഡിയാണെന്നും നിങ്ങൾ കയറുമ്പോഴെല്ലാം ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമാണെന്നും ഉറപ്പാക്കുന്നതിനുള്ള മികച്ച ചില ടിപ്പുകളാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

1: സി‌എൻ‌ജി ഇതര വാഹനങ്ങൾ പോലെ തന്നെ, ഒരു സി‌എൻ‌ജി വാഹനം കഴിയുന്നിടത്തോളം തണലിൽ പാർക്ക് ചെയ്യുന്നത് പ്രധാനമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജൂലൈയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലായതിനാൽ, എരിയുന്ന സൂര്യന് കാറിന്റെ ക്യാബിനിലെ താപനില ഇതിലും ഉയർത്താൻ കഴിയും.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

കൂടാതെ വാഹനം ദീർഘനേരം പാർക്ക് ചെയ്യുകയാണെങ്കിൽ തണലുള്ള പ്രദേശം കണ്ടെത്തുന്നത് നല്ലതാണ്. ഇത് സിഎൻജി സിലണ്ടറിൽ അമിത ചൂട് മൂലമുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

2: കാറിൽ ഇൻസ്റ്റാൾ ചെയ്ത സിലിണ്ടറിന്റെ പരമാവധി പരിധിയിലേക്ക് സി‌എൻ‌ജി നിറയ്ക്കാതിരിക്കാൻ ശ്രമിക്കുക. വേനൽക്കാലത്തെ തെർമൽ വികാസമാണ് ഇതിന് കാരണം.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

ഇൻസ്റ്റാൾ ചെയ്ത സിലിണ്ടറിന്റെ റീഫിൽ കപ്പാസിറ്റി എട്ട് ലിറ്റർ ആണെങ്കിൽ, ഉദാഹരണത്തിന്, ഏഴ് ലിറ്റർ മാത്രം നിറയ്ക്കാൻ അറ്റൻഡന്റിനോട് ആവശ്യപ്പെടുക. ടാങ്കിലെ സി‌എൻ‌ജി തീർന്നുപോയാലും എല്ലായ്പ്പോഴും പെട്രോളിലേക്ക് മാറാനുള്ള ഓപ്ഷനുള്ളതിനാൽ വിഷമിക്കേണ്ടതില്ല.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

3: സി‌എൻ‌ജി സിലിണ്ടറിലെ എക്സ്പയറി (expiry) തീയതി പരിശോധിക്കാൻ ശ്രദ്ധിക്കുക. സാധാരണയായി, ഒരു സിലിണ്ടർ കാറിന്റെ കാലവധിയേയും മറികടക്കാൻ സാധ്യതയുണ്ട്. ഇവയ്ക്ക് ഏകദേശം 15 വർഷത്തോളം ആയുസ്സുമുണ്ട്. എന്നിരുന്നാലും, പരീക്ഷിക്കുന്നതിനേക്കാൾ പരിശോധിക്കുന്നതാണ് നല്ലത്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

4: ഒരു സി‌എൻ‌ജി സിലിണ്ടറിന് ഓരോ മൂന്നു വർഷത്തിലും ഹൈഡ്രോ-ടെസ്റ്റിംഗ് ആവശ്യമാണ്. സിലിണ്ടറിന് ചോർച്ചയില്ലെന്നും ഒരു തരത്തിലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും വാഹനത്തിന് ഇന്ധനം നൽകുന്നതിന് ഇത് ഉപയോഗിക്കുന്നത് തുടരാമെന്നും ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗമാണിത്. വേനൽക്കാലത്ത്, ഉയർന്ന ഓപ്പറേറ്റിംഗ് ടെമ്പറേച്ചർ കണക്കിലെടുക്കുമ്പോൾ ഇത് തികച്ചും നിർണായകമാണ്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

5: നിങ്ങൾ ഒരു പ്രാദേശിക മെക്കാനിക്കിൽ നിന്ന് ഒരു സി‌എൻ‌ജി കിറ്റ് ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ, ആധികാരികതയ്ക്കും സർട്ടിഫിക്കേഷനുമായി ഇത് പരിശോധിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

OEM -കൾ‌ ഇപ്പോൾ‌ കമ്പനി ഫിറ്റഡ് സി‌എൻ‌ജി കിറ്റുകൾ‌ വാഗ്ദാനം ചെയ്യുന്നു, അവ ചെലവേറിയതായിരിക്കാം, പക്ഷേ പുതിയ വാഹനത്തിന്റെ വാറണ്ടിയെ ബാധിക്കാതെ ദീർഘവും സുരക്ഷിതവുമായ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.

സിഎൻജി കാറുകൾക്ക് ചൂടത്ത് പണി കിട്ടാതെ നോക്കാൻ ചില പൊടികൈകൾ

സി‌എൻ‌ജി കിറ്റിനൊപ്പം നിലവിലുള്ള ഒരു വാഹനം റിട്രോഫിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, കിറ്റ് സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നും അത് ഇൻസ്റ്റോൾ ചെയ്യുന്ന മെക്കാനിക് യോഗ്യതയുള്ള അധികാരികളുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

Most Read Articles

Malayalam
English summary
Important Tips To Check For CNG Cars During Hot Season. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X