പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

By Dijo Jackson

എല്ലാ പെട്രോള്‍ പമ്പുകളിലും കാണാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ചിഹ്നം. ഇതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പെട്രോള്‍ പമ്പിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് മിക്കവരും വിശ്വസിക്കുന്നു. എന്നാല്‍ ഇതു ശരിയാണോ? പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാനുള്ള കാരണം —

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

എണ്ണിയാലൊടുങ്ങാത്ത അതിസൂക്ഷ്മമായ വൈദ്യുത ഘടകങ്ങളാണ് മൊബൈല്‍ ഫോണിനുള്ളില്‍. നെറ്റ്‌വര്‍ക്ക് ടവറുകളുമായി ബന്ധം സ്ഥാപിക്കുകയാണ് ഇവയുടെ ലക്ഷ്യം. വൈദ്യുതകാന്ത തരംഗങ്ങള്‍ (Electromagnetic Waves) മുഖേനയാണ് മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനവും.

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

ഈ തരംഗങ്ങള്‍ ഒരു പ്രത്യേക റേഡിയോ ഫ്രീക്വന്‍സിയ്ക്കുള്ളിലൂടെ (Radio Frequency) സഞ്ചരിക്കുമ്പോള്‍ ഫോണ്‍ കോളുകള്‍ സാധ്യമാവും. അതുകൊണ്ടു കോള്‍ വരുമ്പോള്‍/ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്നും പുറത്തുവരുന്ന തരംഗങ്ങള്‍ തീപ്പൊരി (Spark) സൃഷ്ടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം പെട്രോള്‍ പമ്പ് പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ശാസ്ത്രീയമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

യഥാര്‍ത്ഥ വില്ലന്‍ അചേതന വൈദ്യുതി (Static Electricity)

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അചേതന വൈദ്യുതിയാണ് യഥാര്‍ത്ഥത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. വിരളമെങ്കിലും അചേതന വൈദ്യുതി ചെറിയ തീപ്പൊരികള്‍ക്ക് കാരണമായി ഭവിക്കാം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്താണ് തീപ്പൊരിയുണ്ടാകുന്നതെങ്കില്‍ ഇന്ധനവാതകങ്ങളിലേക്ക് ഇവ കത്തിപ്പടരും.

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

തതഫ്‌ലമായി പൊട്ടിത്തെറിയുണ്ടാകും. പെട്രോള്‍ നിറയ്ക്കുമ്പോള്‍ ഫോണ്‍ കോള്‍ വന്നാലുള്ള സന്ദര്‍ഭം ഉദ്ദാഹണമെടുക്കാം. സാധാരണയായി മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ തന്നെ അചേതന വൈദ്യുതി ചെറിയ തോതില്‍ സൃഷ്ടിക്കപ്പെടും.

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍

ഈ അവസരത്തില്‍ പെട്രോള്‍ പമ്പിന് പുറത്തുചെന്ന് ഫോണ്‍കോള്‍ എടുത്തതിന് ശേഷം തിരിച്ചുവരാമെന്ന് ചിന്തിക്കുന്നതും തെറ്റാണ്. പുറത്തുനിന്നും ഫോണില്‍ സംസാരിച്ചതിന് ശേഷം കാറിനരികിലേക്ക് വരുമ്പോള്‍ അചേതന വൈദ്യുതിയുടെ അളവ് വര്‍ധിക്കും; തീപ്പൊരി സൃഷ്ടിക്കപ്പെടാം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശവും അചേതന വൈദ്യുതിയെ മുന്‍നിര്‍ത്തിയാണ്.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

അടുത്തകാലത്തായി കാറില്‍ സ്‌പോയിലര്‍ ഘടിപ്പിക്കാനാണ് മിക്കവർക്കും താത്പര്യം. എഴുപതുകളുടെ തുടക്കത്തിലാണ് സ്‌പോയിലര്‍ എന്ന ആശയം കാര്‍ ആസ്വാദകരുടെ മനസില്‍ കടന്നുകയറിയത്. പിന്നീട് റേസ് കാറുകള്‍ സ്‌പോയിലറുകളുടെ പ്രചാരം വര്‍ധിപ്പിച്ചു.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

ഇന്ന് എല്ലാത്തരം കാറുകളിലും സ്‌പോയിലറുകള്‍ ഘടിപ്പിക്കുന്നതായി കാണാം. സ്‌പോയിലര്‍ കാറിന്റെ ഭംഗി കൂട്ടും. പക്ഷെ സ്‌പോയിലറുകളുടെ യഥാര്‍ത്ഥ ലക്ഷ്യം കാഴ്ചഭംഗി ഒരുക്കുകയല്ല.

സ്‌പോയിലറുകളുടെ പ്രവര്‍ത്തനം

സ്‌പോയിലര്‍ കാറുകളുടെ എയറോഡൈനാമിക് മികവ് വര്‍ധിപ്പിക്കും. വായു കീറിമുറിച്ച് മുന്നോട്ട് കുതിക്കാന്‍ സ്‌പോയിലര്‍ കാറിനെ സഹായിക്കും. മിക്ക കാറുകളിലും പിറകിലാണ് സ്‌പോയിലര്‍ ഘടിപ്പിക്കാറ്.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ കാറിന് ചുറ്റുമുള്ള വായു സഞ്ചാരം ക്രമപ്പെടുത്താന്‍ സ്‌പോയിലറുകള്‍ക്ക് സാധിക്കും. തത്ഫലമായി കാറിന് റോഡുമായി കൂടുതല്‍ ഘര്‍ഷണം (Friction) ലഭിക്കും.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

സാധാരണയായി അമിതവേഗത്തില്‍ കുതിക്കുമ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. കാറിന് ചുറ്റുമുള്ള വായു സഞ്ചാരം വര്‍ധിക്കുമ്പോള്‍ ഉയര്‍ത്തല്‍ ബലം (Lift) കാറില്‍ അനുഭവപ്പെടും. വളവുകളില്‍ ഇതു വലിയ അപകടം സൃഷ്ടിക്കും.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

കാറിന്റെ ഭാരം കൂട്ടി ഈ പ്രശ്‌നം നിര്‍മ്മാതാക്കള്‍ക്ക് പരിഹരിക്കാവുന്നതാണ്. എന്നാല്‍ ഈ നടപടി കാറിന്റെ വേഗത കുറയ്ക്കും; ഇന്ധനഉപഭോഗവും വര്‍ധിപ്പിക്കും.വേഗമത്സരങ്ങളില്‍ കാറിന്റെ ഭാരം കൂട്ടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. കാറില്‍ അനുഭവപ്പെടുന്ന ഉയര്‍ത്തല്‍ ബലം കുറയ്ക്കാനുള്ള പരിഹാരമാണ് സ്‌പോയിലര്‍.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

ഭാരം കൂട്ടാതെ തന്നെ ഉയര്‍ത്തല്‍ ബലം പ്രതിരോധിക്കാന്‍ സ്‌പോയിലറിന് സാധിക്കും. കാറിന് മുകളിലൂടെ പോകുന്ന വായു സഞ്ചാരം ക്രമപ്പെടുത്തി നിലത്തേക്ക് കൂടുതല്‍ മര്‍ദ്ദം ചെലുത്താന്‍ സ്‌പോയിലറിന് കഴിയും. ഇത് ഉയര്‍ത്തല്‍ ബലം പ്രതിരോധിക്കും.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

വിവിധ തരം സ്‌പോയിലറുകള്‍

പെഡസ്റ്റല്‍ സ്‌പോയിലര്‍ – മിക്ക കാറുകളിലും പെഡസ്റ്റല്‍ സ്‌പോയിലറുകളെയാണ് പ്രധാനമായും കാണാറ്. ബൂട്ടിന് മേലെയാണ് പെഡസ്റ്റല്‍ സ്‌പോയിലര്‍ ഘടിപ്പിക്കാറ്.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

മുന്‍ സ്‌പോയിലര്‍ – പിന്‍ സ്‌പോയിലര്‍ സൃഷ്ടിക്കുന്ന വായു പ്രതിരോധം കുറയ്ക്കാനാണ് മുന്‍ സ്‌പോയിലര്‍ ഉപയോഗിക്കുന്നത്. മുന്നോട്ടു കുതിക്കുമ്പോള്‍ അസ്ഥിരമായ വായു ഷാസിയിലേക്ക് കടക്കുന്നത് മുന്‍ സ്‌പോയിലര്‍ തടുക്കും.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

ലിപ് സ്‌പോയിലര്‍ – നേര്‍ത്തതും ചെറുതുമാണ് ലിപ് സ്‌പോയിലര്‍. കാഴ്ചഭംഗിയാണ് പ്രധാന ഉദ്ദേശം. ഒപ്പം അമിതവേഗത്തില്‍ കാറില്‍ അനുഭവപ്പെടുന്ന ഉയര്‍ത്തല്‍ ബലം കുറയ്ക്കാന്‍ ലിപ് സ്‌പോയിലറിനും സാധിക്കും.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

വിംഗ്‌സ് – റേസ് കാറുകളിലാണ് വിംഗ്‌സുകള്‍ കൂടുതലായി കാണാറ്. സാധാരണ പിന്‍ സ്‌പോയിലറുകളെക്കാളും വലുപ്പം കൂടുതലാണ് വിംഗ്‌സുകള്‍ക്ക്. കാറിന് സ്ഥിരത നല്‍കുകയാണ് വിംഗ്‌സിന്റെയും ലക്ഷ്യം.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

കാര്‍ സ്‌പോയിലറിന്റെ ഗുണങ്ങള്‍ —

ഘര്‍ഷണം നിലനിര്‍ത്തും

അമിതവേഗത്തിലും കാറിന് ഘര്‍ഷണം നല്‍കാന്‍ സ്‌പോയിലറുകള്‍ക്ക് സാധിക്കും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കുമ്പോള്‍ ഉയര്‍ത്തല്‍ ബലം കാറിനെ സ്വാധീനിക്കാറുണ്ട്. ഈ അവസരത്തില്‍ പിന്നിലുള്ള സ്‌പോയിലര്‍ ഉയര്‍ത്തല്‍ ബലം പ്രതിരോധിച്ച് കാറിനെ നിലത്തേക്ക് തള്ളി നിര്‍ത്തും.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

ഇന്ധനക്ഷമത വര്‍ധിപ്പിക്കും

ചില കാറുകളില്‍ മുന്‍ സ്‌പോയിലറുകള്‍ കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കും. കാറിന് മുന്നിലുള്ള വായു തള്ളിമാറ്റി മുന്‍ സ്‌പോയിലര്‍ വായുപ്രതിരോധം കുറയ്ക്കാറാണ് പതിവ്. തത്ഫലമായി മുന്നോട്ട് നീങ്ങാനുള്ള ഊര്‍ജ്ജം കാറിന് അത്രയും കുറച്ച് ഉത്പാദിപ്പിച്ചാല്‍ മതി.

കാറിൽ സ്പോയിലർ ഘടിപ്പിച്ചാൽ

ബ്രേക്കിംഗ് സ്ഥിരത കൂട്ടും

സ്‌പോയിലറുകള്‍ ഘര്‍ഷണം കൂട്ടുമെന്ന കാര്യം ആദ്യം പറഞ്ഞു. ഘര്‍ഷണത്തിനൊപ്പം ബ്രേക്കിംഗ് മികവും സ്‌പോയിലര്‍ വര്‍ധിപ്പിക്കും. അമിതവേഗത്തിലും ബ്രേക്ക് ചെയ്യുമ്പോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ വേഗത കുറയ്ക്കാന്‍ സ്‌പോയിലറുകള്‍ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Is It Safe To Use Your Mobile Phone At A Petrol Pump?
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more