പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

By Dijo Jackson

സംസ്ഥാനത്ത് നാശംവിതച്ച് വീണ്ടും കനത്ത മഴ തുടരുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം നിറഞ്ഞുകവിയുന്നത് ആശങ്ക തുളുമ്പുന്ന പ്രളയ ദശ്യങ്ങളാണ്. ഡാമുകള്‍ ഒരേസമയം തുറക്കേണ്ട സ്ഥിതി ഉടലെടുത്തതിനാല്‍ നാടെങ്ങും വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നു. ചുറ്റും വെള്ളം നിറഞ്ഞതോടെ നൂറുകണക്കിനാളുകള്‍ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കമെന്ന സ്ഥിതിവിശേഷത്തിലേക്കാണ് ഈ അസാധാരണ മഴ സംസ്ഥാനത്തെ നയിക്കുന്നത്. നിലവില്‍ വെള്ളത്തിനടിയിലായ വാഹനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സാഹചര്യം മുന്‍നിര്‍ത്തി വാഹന നിര്‍മ്മാതാക്കള്‍ ഉടമകള്‍ക്ക് പൂര്‍ണ്ണ പിന്തുണയര്‍പ്പിച്ചു രംഗത്തുണ്ട്.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

കേരളത്തിലെ കാറുടമകള്‍ക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് നല്‍കുമെന്ന് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീലര്‍ഷിപ്പുകളുടെ നേതൃത്വത്തില്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്ന കാറുകള്‍ വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിക്കാനുള്ള നടപടികള്‍ മറ്റു നിര്‍മ്മാതാക്കളും സ്വീകരിച്ചു തുടങ്ങി.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

കാലവര്‍ഷം കലിതുള്ളി പെയ്യുമ്പോള്‍ വാഹനവുമായി റോഡിലിറങ്ങാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. എന്നാല്‍ ചില അവസരങ്ങളില്‍ വാഹനം ഒഴിച്ചുകൂടാനാവാതെ വരും. ഇക്കാര്യം മുന്‍നിര്‍ത്തി വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

എഞ്ചിന്‍ ഇരമ്പിപ്പിച്ച് ഡ്രൈവ് ചെയ്യുക

വെള്ളം കയറിയ റോഡില്‍ വാഹനവുമായി ഇറങ്ങുന്നതിന് മുമ്പ് ജലനിരപ്പ് എന്തുമാത്രമുണ്ടെന്ന ഏകദേശധാരണ മനസിലുണ്ടായിരിക്കണം. എല്ലാ കാറുകള്‍ക്കും ഓഫ്‌റോഡിംഗ് ശേഷിയില്ല. അതുകൊണ്ടു മുന്‍കരുതലോടെ വേണം വാഹനവുമായി വെള്ളക്കെട്ടിലേക്ക് ഇറങ്ങാന്‍.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഒന്നാം ഗിയറില്‍ തന്നെ വാഹനം ഓടിക്കാനാണ് ഈ അവസരത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സാധാരണയില്‍ കൂടുതല്‍ അളവില്‍ എഞ്ചിന്‍ ഇരമ്പിച്ചാല്‍ മാത്രമെ വെള്ളം എക്‌സ്‌ഹോസ്റ്റിനകത്ത് കടക്കുന്നത് ഒരുപരിധി വരെ തടുക്കാന്‍ കഴിയുകയുള്ളു. എക്‌സ്‌ഹോസ്റ്റിനകത്ത് വെള്ളം കടന്നാല്‍ എഞ്ചിന്‍ തകരാറിന് സാധ്യത കൂടും.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

വാതിലോളം വെള്ളമെത്തിയാല്‍ വാഹനം ഉപേക്ഷിക്കുക

മുന്നോട്ടുള്ള യാത്രയില്‍ ജലനിരപ്പ് കൂടുന്നതു കണ്ടാല്‍ വാഹനം വഴിയില്‍ എവിടെയെങ്കിലും ഒതുക്കി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് യാത്രികര്‍ മാറണം. കാറിനകത്ത് വെള്ളം കടന്നാല്‍ വൈദ്യുത സംവിധാനങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാം.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

തത്ഫലമായി കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറാകും. വൈദ്യുത സംവിധാനങ്ങളിലെ തകര്‍ച്ച അകത്തുനിന്നും കാര്‍ പൂര്‍ണ്ണമായും ലോക്ക് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷത്തിലേക്ക് നയിക്കും.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഈ അവസരത്തില്‍ വിന്‍ഡോ പോലും പ്രവര്‍ത്തിക്കണമെന്നില്ല. അതുകൊണ്ടു റോഡില്‍ ജലനിരപ്പു ഉയരുന്നുണ്ടെന്ന് കണ്ടാല്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങാന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഹെഡ്‌റെസ്റ്റുകള്‍ ഉപയോഗിച്ചു വിന്‍ഡോ തകര്‍ക്കാം

ഇനി വൈദ്യുത സംവിധാനങ്ങളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കാറിനുള്ളില്‍ പൂര്‍ണ്ണമായും അകപ്പെടുന്ന അവസരത്തില്‍ ഹെഡ്‌റെസ്റ്റുകള്‍ ഉപയോഗിച്ചു പുറത്തുകടക്കാം. മഴക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ കാറില്‍ ചെറിയ ചുറ്റിക കരുതുന്നത് ഉത്തമമാണ്.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ചുറ്റിക കരുതാത്ത അവസരത്തില്‍ സീറ്റില്‍ നിന്നും ഹെഡ്‌റെസ്റ്റുകള്‍ ഊരിമാറ്റി, അവ വിന്‍ഡോ തകര്‍ക്കാനായി ഉപയോഗിക്കാം. വിന്‍ഡോ തകര്‍ക്കുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കാന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

പതിയെ ഓടിക്കുക

ഇനി റോഡില്‍ വെള്ളക്കെട്ടില്ലെങ്കില്‍കൂടി കോരിച്ചൊരിയുന്ന മഴയത്ത് വാഹനം പതിയെ ഓടിക്കാന്‍ ശ്രമിക്കുക. മഴയത്ത് റോഡിലേക്കുള്ള കാഴ്ച്ച കുറയും. മാത്രമല്ല വാഹനത്തിന് റോഡുമായുള്ള ഘര്‍ഷണവും കുറവായിരിക്കും. അതുകൊണ്ടു പതിയെ മാത്രമെ ആക്‌സിലറേറ്ററും ബ്രേക്കും ചവിട്ടാവൂ.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

അല്ലാത്തപക്ഷം നിയന്ത്രണം തെറ്റി കാര്‍ തെന്നിമാറാനുള്ള സാധ്യത കൂടും. ഒപ്പം മുന്നില്‍ പോകുന്ന വാഹനവുമായി കൃത്യമായ അകലം പാലിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രളയക്കെടുതിയില്‍ കാര്‍ കുടുങ്ങിയാല്‍ — ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ?

പ്രകൃതി ദുരന്തങ്ങള്‍ കാരണം വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിലും വെള്ളപ്പൊക്കം മൂലമുണ്ടാകുന്നവയ്ക്ക് പൂര്‍ണ്ണ പരിരക്ഷ ലഭിക്കാറില്ല. അതേസമയം മണ്ണിടിച്ചിലും മരം വീണുമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
What To Do If Stuck In A Car In A Flood. Read in Malayalam.
Story first published: Thursday, August 16, 2018, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X