ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എന്താണ് ഈ എഎംടി? ചില തെറ്റിദ്ധാരണകള്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

അങ്ങനെ പുതിയ മാരുതി സ്വിഫ്റ്റിലും എഎംടി ഒരുങ്ങി. സെലറിയോയിലൂടെ മാരുതി തുടങ്ങി വെച്ച എഎംടി വിപ്ലവം ഇപ്പോള്‍ ബജറ്റ് നിരയും കടന്നു പ്രീമിയം കാറുകളില്‍ എത്തി നില്‍ക്കുകയാണ്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

ആദ്യ കാലത്ത് എഎംടി എന്നാല്‍ എന്തോ കുറഞ്ഞ സംഭവമാണെന്ന ചിന്താഗതി വിപണിയില്‍ പിടിമുറുക്കിയിരുന്നു. പക്ഷെ 2018 ല്‍ എത്തിനില്‍ക്കുമ്പോള്‍ കാറില്‍ എഎംടി പതിപ്പുണ്ടോ എന്നാണ് ഉപഭോക്താക്കള്‍ ആദ്യം അന്വേഷിക്കുന്നത്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

സാധാരണ ഓട്ടോമാറ്റിക് കാറുകളെക്കാള്‍ ഏറെ വിലക്കുറവുണ്ടെന്നതും, മെയിന്റനന്‍സ് എളുപ്പമാണെന്നതും എഎംടി കാറുകള്‍ക്ക് പ്രിയമേറാനുള്ള കാരണമായി. എന്നാല്‍ ഇന്നും എഎംടി കാറുകളെ കുറിച്ച ചില തെറ്റിദ്ധാരണകള്‍ വിപണിയില്‍ സജീവമാണ്. അവ പരിശോധിക്കാം —

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

സൗകര്യപ്രദമാകില്ല എഎംടി കാറുകള്‍

മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയുള്ള എഎംടി കാറുകളെ അത്യാധുനികമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നു വരുന്ന ആധുനിക എഎംടി കാറുകളുടെ കാര്യത്തില്‍ ഒരുപരിധി ഇക്കാര്യം തെറ്റാണ്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

ഓട്ടോമാറ്റിക് കാറുകളില്‍ കണ്ടു വരുന്ന ക്രീപ് ഫംങ്ഷന്‍ വരെ പുതിയ എഎംടി കാറുകളില്‍ ഇടംപിടിക്കുന്നുണ്ട്. തിരക്കേറിയ റോഡുകളില്‍ കാറിനെ ഇഴഞ്ഞു നീങ്ങാന്‍ സഹായിക്കുകയാണ് ക്രീപ് ഫംങ്ഷന്റെ ലക്ഷ്യം.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുമ്പോള്‍ കാര്‍ പതിയെ നീങ്ങിത്തുടങ്ങും. ആക്‌സിലറേറ്ററില്‍ കാലമര്‍ത്താതെ തന്നെ മണിക്കൂറില്‍ ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വേഗതയില്‍ ഇഴഞ്ഞു നീങ്ങാന്‍ ക്രീപ് ഫംങ്ഷന്‍ മുഖേന എഎംടി കാറുകള്‍ക്ക് സാധിക്കും.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

സങ്കീര്‍ണമാണ് എഎംടി കാറുകള്‍

യഥാര്‍ത്ഥത്തില്‍ ഓട്ടോമാറ്റിക് ക്ലച്ചോടെയുള്ള മാനുവല്‍ ട്രാന്‍സ്മിഷനാണ് എഎംടി സംവിധാനം. കാലത്തിനൊത്ത സാങ്കേതിക മാറ്റങ്ങള്‍ എഎംടി കാറുകളില്‍ സംഭവിച്ചു വരികയാണ്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

എന്നാല്‍ ഓട്ടോമാറ്റിക് കാറുകളിലുള്ള മുഴുവന്‍ ഫീച്ചറുകളും എഎംടി കാറുകള്‍ക്ക് ഇന്നുമില്ല. ഹില്‍ ഹോള്‍ഡ് ഫംങ്ഷന്‍ എഎംടി കാറുകള്‍ക്ക് ഇന്നും അന്യമാണ്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

അതിനാല്‍ തന്നെ ഹാന്‍ഡ് ബ്രേക്ക് പ്രയോഗിച്ചു മാത്രമെ കയറ്റത്തില്‍ എഎംടി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളു. ഗിയര്‍ മാറുമ്പോഴുള്ള വിറയലും എഎംടി കാറുകളുടെ പൊതു സ്വഭാവമാണ്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

മൈലേജ് ഘടകം

മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയുള്ള സെമി-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് എഎംടി അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ.ഇതിന്റെ ഭാഗമാണ് കാറില്‍ അനുഭവപ്പെടുന്ന വിറയല്‍.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തുന്നതിനാല്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഓട്ടോമാറ്റിക് കാറുകളെക്കാള്‍ ഒരുപടി മുന്നിലാണ് എഎംടി കാറുകള്‍. ഇന്ധനക്ഷമതയേറിയ ഓട്ടോമാറ്റിക് കാറാണ് ആഗ്രഹമെങ്കില്‍ എഎംടി കാറുകളായിരിക്കും മികച്ച ഓപ്ഷന്‍.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

ഫീച്ചറുകളുടെ കാര്യത്തില്‍ എഎംടി കാറുകള്‍ പിന്നില്‍

ഓട്ടോമാറ്റിക് കാറുകളില്‍ കണ്ടുവരുന്ന ഫീച്ചറുകള്‍ എല്ലാം എഎംടി കാറില്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ആവശ്യമായ ഫീച്ചറുകള്‍ക്കൊപ്പമാണ് ഇന്ന് എഎംടി കാറുകള്‍ അണിനിരക്കുന്നത്.

ദേ ഇപ്പോള്‍ പുതിയ സ്വിഫ്റ്റിലും എഎംടി; എഎംടി കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

മിക്ക എഎംടി കാറുകളിലും ഇപ്പോള്‍ സ്‌പോര്‍ട്‌സ് മോഡ് ഒരുങ്ങുന്നുണ്ട്. ഉയര്‍ന്ന ആര്‍പിഎം എത്തുന്നതു വരെ ഗിയറുകളെ പിടിച്ചു നിര്‍ത്തി സ്‌പോര്‍ടി അന്തരീക്ഷം ഒരുക്കുകയാണ് സ്‌പോര്‍ട്‌സ് മോഡിന്റെ ദൗത്യം.

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

പുതിയ കാറില്‍ നിര്‍മ്മാതാക്കള്‍ എന്തൊക്കെ ആക്‌സസറികള്‍ നല്‍കുമെന്ന് പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രമാണ് മിക്കവരും കാര്‍ വാങ്ങാറുള്ളത്. നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന ആക്‌സസറികളില്‍ പൂര്‍ണ തൃപ്തരാകാന്‍ പൊതുവെ ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ല.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

കാറില്‍ ആവശ്യമായ പ്രധാന ആക്‌സസറികളെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിര്‍മ്മാതാക്കള്‍ നല്‍കാറുണ്ടോ? ഇല്ലെന്ന് നിസംശയം പറയാം. കാറുകളുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ പോലും ഏറ്റവും ആവശ്യമായ ആക്‌സസറികള്‍ ഇടംപിടിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

പറഞ്ഞു വരുന്നത് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തെയോ, ഓട്ടോമാറ്റിക് മിററുകളെയോ, റിയര്‍വ്യൂ പാര്‍ക്കിംഗിനെയോ കുറിച്ചല്ല. കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ആക്‌സസറികളാണ് വിഷയം. കാര്‍ ഉടമസ്ഥര്‍ തീര്‍ച്ചയായും കരുതേണ്ട അഞ്ച് ആക്‌സസറികള്‍ —

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ന്യുമാറ്റിക് എയർ പമ്പ് (Pneumatic Air Pump)

പംങ്ചര്‍ ഉള്‍പ്പെടെയുള്ള പല കാരണങ്ങള്‍ കൊണ്ടാകാം കാര്‍ ടയറില്‍ നിന്നും കാറ്റു നഷ്ടപ്പെടുന്നത്. ഇന്ന് വരുന്ന മിക്ക മോഡലുകളും ട്യൂബ്‌ലെസ് ടയറുകളില്‍ ഒരുങ്ങുന്നതിനാല്‍ പംങ്ചറായാലും കുറച്ചേറെ ദൂരം ആശങ്ക കൂടാതെ സഞ്ചരിക്കാന്‍ കാറിന് സാധിക്കും.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ഈ സന്ദര്‍ഭത്തിലാണ് ന്യുമാറ്റിക് എയര്‍ പമ്പിന്റെ സാന്നിധ്യം കൂടുതല്‍ കരുത്ത് പകരുക. ഏറെ ബുദ്ധിമുട്ടില്ലാതെ ടയറില്‍ ആവശ്യമായ കാറ്റുനിറയ്ക്കാന്‍ ന്യൂമാറ്റിക് എയര്‍ പമ്പുകള്‍ക്ക് സാധിക്കും.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

കാറില്‍ ഒരുങ്ങിയിട്ടുള്ള 12V ഇലക്ട്രിക് സോക്കറ്റില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ന്യുമാറ്റിക് എയര്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുക. അതേസമയം ന്യുമാറ്റിക് എയര്‍ പമ്പുകളെ പൂര്‍ണമായും ആശ്രയിച്ച് ടയര്‍ പംങ്ചര്‍ പരിഹരിക്കാതിരുന്ന നടപടി അബദ്ധമാണ്.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

മൊബൈല്‍ ഹോള്‍ഡര്‍ (Mobile Holder)

അനുദിനം വര്‍ധിക്കുന്ന ഗതാഗതക്കുരുക്കിന്റെയും, ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിരത്തുകളുടെ പശ്ചാത്തലത്തില്‍ നാവിഗേഷന്‍ സംവിധാനങ്ങളെയാണ് ഇന്ന് മിക്ക കാര്‍ ഉടമസ്ഥരും ആശ്രയിക്കുന്നത്.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരുങ്ങിയിട്ടുള്ള നാവിഗേഷന്‍ സംവിധാനങ്ങളാണ് കാറിന് വഴി പറഞ്ഞുകൊടുക്കുന്നതും. എന്നാല്‍ ഒരു കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ പിടിച്ചുള്ള ഡ്രൈവിംഗ് വലിയ അപകടഭീഷണി ഉയര്‍ത്തും.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ഇതിനുള്ള പരിഹാരമാണ് കാറില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ഹോള്‍ഡറുകള്‍. സ്മാര്‍ട്ട്‌ഫോണിനെ സുരക്ഷിതമായി വിന്‍ഡ്ഷീല്‍ഡിലും മറ്റും ഘടിപ്പിച്ച് നിര്‍ത്താന്‍ മൊബൈല്‍ ഹോള്‍ഡറുകള്‍ സഹായിക്കും.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ഇത്തരത്തില്‍ കാറോടിക്കുന്ന വ്യക്തികള്‍ക്ക് ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ തെറ്റാതെ സ്മാര്‍ട്ട്‌ഫോണ്‍ നോക്കി വഴി മനസിലാക്കാം.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

12V മൊബൈല്‍ ചാര്‍ജ്ജര്‍ (12V Mobile Charger)

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ അടിയന്തര സന്ദര്‍ഭങ്ങളിൽ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ്ജില്ലാതെ വന്നാലോ?ഇതിനുള്ള പരിഹാരമാണ് കാറില്‍ കരുതാവുന്ന 12V മൊബൈല്‍ ചാര്‍ജ്ജര്‍. കാറില്‍ ഒരുങ്ങിയിട്ടുള്ള 12V പവര്‍ സോക്കറ്റിന് അനുയോജ്യമായ മൊബൈല്‍ ചാര്‍ജ്ജറുകള്‍ വിപണിയില്‍ സുലഭമാണ്.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ഗിയര്‍ ലോക്ക് (Gear Lock)

ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും റിമോട്ട് എന്‍ട്രി സംവിധാനമാണ് സുരക്ഷ ഉറപ്പ് വരുത്തുന്നത്. സംഭവം ശരിയാണ്, കാര്‍മോഷ്ടാക്കളെ തടയാന്‍ റിമോട്ട് എന്‍ട്രി സംവിധാനത്തിന് ഒരുപരിധി വരെ സാധിക്കും.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

എന്നാല്‍ ദില്ലി, മുംബൈ പോലുള്ള വന്‍കിട നഗരങ്ങളില്‍ മോഷ്ടാക്കളും സ്മാര്‍ട്ടാണ്. കാറിലെ ഇലക്ട്രോണിക് സംവിധാനത്തെ എങ്ങനെ പ്രവര്‍ത്തനരഹിതമാക്കണമെന്ന് ഇത്തരക്കാര്‍ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഗിയര്‍ ലോക്ക് എന്ന ആശയത്തിന് പ്രചാരമേറുന്നത്.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ഗിയര്‍ ലെവറിനെ പൂര്‍ണമായും പൂട്ടുകയാണ് ഗിയര്‍ ലോക്കിന്റെ ദൗത്യം. അത്രപെട്ടെന്ന് ഗിയര്‍ ലോക്കുകള്‍ ഊരാനോ മുറിച്ചു മാറ്റാനോ സാധിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

ഡാഷ് ക്യാം (Dash Cam)

നമ്മുടെ നാട്ടില്‍ ഡാഷ് ക്യാമുകള്‍ക്ക് പ്രചാരം കുറവാണ്. എന്നാല്‍ കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട ആക്‌സസറികളില്‍ ഒന്നാണ് ഡാഷ് ക്യാം. പേര് സൂചിപ്പിക്കുന്നത് പോലെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിക്കുന്ന വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറയാണ് ഡാഷ് ക്യാം.

കാറിൽ നിർബന്ധമായും ഇടംപിടിക്കേണ്ട ആക്സസറികൾ

കാറിന് പുറത്ത് സംഭവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ഡാഷ് ക്യാമിന്റെ ലക്ഷ്യം. അപകടങ്ങളുടെയും മറ്റ് നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെയും നേര്‍ച്ചിത്രം നല്‍കാന്‍ ഡാഷ് ക്യാമിന് സാധിക്കും. പല വിദേശ രാജ്യങ്ങളിലും കാറില്‍ ഡാഷ് ക്യാം ഘടിപ്പിക്കാത്തത് നിയമലംഘനമാണ്.

കൂടുതല്‍... #auto tips
English summary
Misconceptions About AMT. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark