കാറിന്റെ വേഗം കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

എണ്ണിയാലൊടുങ്ങാത്ത കാറുകള്‍ നിരത്ത് കൈയ്യടക്കുമ്പോള്‍ സ്വന്തം കാര്‍ വേറിട്ടുനില്‍ക്കണമെന്ന് ഏതൊരുടമയും ആഗ്രഹിച്ചു പോകും. കാര്‍ മോഡിഫൈ ചെയ്ത് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ പലരും ശ്രമിക്കുന്നു. അതേസമയം മോഡിഫൈ ചെയ്താല്‍ കാറിന് വേഗം കൂടുമെന്നും ചിലര്‍ ധരിച്ചുവെച്ചിട്ടുണ്ട്. എന്നാലിത് അബദ്ധധാരണയാണ്. കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷന്‍ നടപടികള്‍ പരിശോധിക്കാം —

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

വലിയ ടയറുകള്‍

വലിയ ടയറുകള്‍ കാറിന് കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സാധാരണ റോഡില്‍ കാറിന്റെ വേഗത വലിയ ടയറുകള്‍ കുറയ്ക്കും. ടയറിന് വീതി കൂടുന്തോറും റോഡും ടയറും തമ്മില്‍ സമ്പര്‍ക്കം വര്‍ധിക്കും. ഇക്കാരണത്താല്‍ കാറിന് വേഗത കുറയും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

കൂടുതല്‍ ഗ്രിപ്പ് ആവശ്യമായ ദുര്‍ഘടമായ ഓഫ്‌റോഡ് പ്രതലങ്ങള്‍ക്കാണ് വലിയ ടയറുകള്‍ അനുയോജ്യമാവുക. ദൈനംദിന ഉപയോഗങ്ങള്‍ക്ക് വലിയ ടയറുകള്‍ ഘടിപ്പിച്ചാല്‍ കാറിന് അധ്വാനം വര്‍ധിക്കും. മൈലേജ് കുറയും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

വലിയ റിമ്മുകള്‍ ഉപയോഗിച്ചാലും കാറിന്റെ വേഗത സാരമായി ബാധിക്കപ്പെടും. വലിയ റിമ്മുകള്‍ക്ക് ഭാരം കൂടുതലാണെന്നതു തന്നെ കാരണം. അതേസമയം ഭാരം കുറഞ്ഞ റിമ്മുകള്‍ ഇന്നു വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ട്. എന്നാല്‍ ഇവയ്ക്ക് ചിലവേറും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

നിലവാരമില്ലാത്ത എക്‌സ്‌ഹോസ്റ്റ്

അനാവശ്യമായ വാതകങ്ങള്‍ എത്രയുംപെട്ടെന്ന് എഞ്ചിനില്‍ നിന്നും പുറത്തുകളയുകയാണ് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ പ്രധാനദൗത്യം. ഒപ്പം നിശ്ചിത അളവില്‍ ബാക്ക് പ്രഷര്‍ നിലനിര്‍ത്തേണ്ട ചുമതലയും എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിനാണ്.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റുകള്‍ക്ക് ഇമ്പമുള്ള ശബ്ദം സൃഷ്ടിക്കുമെങ്കിലും വേഗത സാധാരണയായി കൂട്ടില്ല. കൃത്യമായി രൂപകല്‍പന ചെയ്ത നിലവാരമുള്ള എക്‌സ്‌ഹോസ്റ്റ് ഘടിപ്പിച്ചാല്‍ മാത്രമെ കാറിന് വേഗത വര്‍ധിക്കുകയുള്ളു. നിലവാരമില്ലാത്ത എക്‌സ്‌ഹോസ്റ്റ് കാറിന്റെ പ്രകടനക്ഷമത സാരമായി കുറയ്ക്കും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

നിലവാരമില്ലാത്ത ബോഡി കിറ്റ്

വായു പ്രതിരോധം പരമാവധി കുറയ്ക്കുന്ന ആകാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് കാറുകളെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കാറ്. എന്നാല്‍ പുറമെ നിന്നും ഘടിപ്പിക്കുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ബോഡി കിറ്റുകള്‍ കാറിന്റെ എയറോഡൈനാമിക് സ്വഭാവം തകിടംമറിക്കും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

കാഴ്ചപ്പകിട്ട് മാത്രം ലക്ഷ്യമിട്ട് നിലവാരമില്ലാത്ത ബോഡി കിറ്റ് ഉപയോഗിച്ചാല്‍ വായു പ്രതിരോധം ഗണ്യമായി വര്‍ധിക്കും. വേഗത കുറയും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

ബുള്‍ഗാര്‍ഡ്, റൂഫ് റാക്ക് തുടങ്ങിയ ആക്‌സസറികള്‍

കാറിന് ഒരു നിശ്ചിത ഭാരം നിര്‍മ്മാതാക്കള്‍ കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ ബുള്‍ഗാര്‍ഡ്, റൂഫ് റാക്ക് പോലുള്ള ആക്‌സസറികള്‍ പുറംമോടിയില്‍ ഘടിപ്പിച്ചാല്‍ കാറിന് ഭാരം കൂടും. പ്രകടനക്ഷമതയും എയറോഡൈനാമിക് മികവും ഇക്കാരണത്താല്‍ കുറയും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

ആക്‌സസറികളെല്ലാം കൂടി നൂറ് കിലോയ്ക്ക് മേലെ ഭാരം കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കില്‍ മുന്നോട്ടു നീങ്ങാന്‍ കാറിന് കൂടുതല്‍ അധ്വാനിക്കേണ്ടതായി വരും. കാറിന് സംരക്ഷണമേകാന്‍ വേണ്ടിയാണ് ബുള്‍ഗാര്‍ഡുകള്‍ ആളുകള്‍ സ്ഥാപിക്കാറ്.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

എന്നാല്‍ സുരക്ഷാ സംവിധാനങ്ങളുടെ താളം ബുള്‍ഗാര്‍ഡുകള്‍ തെറ്റിക്കും. അപകടങ്ങളില്‍ വൈകിയാകും ക്രമ്പിള്‍ സോണിലേക്ക് ആഘാതമെത്തുക. ഇതു എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

ഇന്‍ടെയ്ക്കുകള്‍

എയര്‍ ഇന്‍ടെയ്ക്കുകളുടെ സഹായത്താല്‍ കാറിന്റെ പ്രകടനക്ഷമത കൂട്ടാന്‍ ഇന്നു കഴിയും. എഞ്ചിനിലേക്ക് കൂടുതല്‍ വായു കടത്തിവിടാനാണ് എയര്‍ ഇന്‍ടെയ്ക്ക്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇന്‍ടെയ്ക്ക് പരിശോധിച്ച് വൃത്തിയാക്കിയില്ലെങ്കില്‍ മാലിന്യങ്ങളും പൊടിയും അതിനകത്ത് വന്നടിയും.

കാറിന്റെ വേഗത കുറയ്ക്കുന്ന അഞ്ചു മോഡിഫിക്കേഷനുകള്‍

ഇക്കാരണത്താല്‍ ആവശ്യമായ വായു എഞ്ചിന് ലഭിക്കാതെ വരും. ആഫ്റ്റര്‍മാര്‍ക്കറ്റ് ഇന്‍ടെയ്ക്കുകള്‍ വാങ്ങുമ്പോള്‍ അതത് മോഡലുകള്‍ക്ക് അനുയോജ്യമാണോയെന്നു പരിശോധിച്ചു ഉറപ്പുവരുത്താന്‍ മറക്കരുത്. ഇന്‍ടെയ്ക്കിലെ പാകപ്പിഴവുകള്‍ കാറിന്റെ പ്രകടനക്ഷമത കുറയ്ക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips #car modification #modification
English summary
Modifications That Slow Down The Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X