ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

By Dijo Jackson

ടയറുകളില്‍ നൈട്രജന്‍ വാതകം നിറയ്ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇന്നു ഭൂരിപക്ഷം കാറുടമകളും ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കാന്‍ താത്പര്യപ്പെടുന്നു. പക്ഷെ ബൈക്കുകളുടെ കാര്യത്തില്‍ ചിത്രം വ്യത്യസ്തമാണ്.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

ടയറുകളില്‍ സാധാരണ വായു നിറയ്ക്കാനാണ് ബൈക്ക് ഉടമകള്‍ക്ക് താത്പര്യം. ബൈക്ക് ടയറുകളില്‍ നൈട്രജന്‍ വാതകം കാര്യമായ ഗുണം ചെയ്യില്ലെന്നാണ് പൊതുവെ ഉയര്‍ന്നു കേള്‍ക്കുന്ന വാദം. എന്നാല്‍ ഇതു ശരിയാണോ?

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

സാധാരണ വായു ടയറില്‍ നിറയ്ക്കുമ്പോള്‍ 78 ശതമാനം നൈട്രജനും (Nitrogen), 21 ശതമാനം ഓക്‌സിജനും (Oxygen), ഒരു ശതമാനം ഈര്‍പ്പവുമാണ് (Water Vapour + Other Gases) കടക്കാറ്.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

അതേസമയം ടയറില്‍ നൈട്രജന്‍ നിറയ്ക്കുമ്പോള്‍ നൂറു ശതമാനം നൈട്രജന്‍ വാതകം മാത്രമായിരിക്കും കടക്കുക. ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാലുള്ള ഗുണങ്ങള്‍ —

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

മര്‍ദ്ദം നഷ്ടപ്പെടില്ല

നിരന്തര ഉപയോഗത്തിന്റെ ഫലമായി ട്യൂബുകളിലും ടയറുകളിലും സൂക്ഷ്മമായ വിള്ളലുകള്‍ സംഭവിക്കാറ് പതിവാണ്. സാധാരണ വായുവാണ് ടയറിലെങ്കില്‍ ഈ വിള്ളലുകള്‍ മര്‍ദ്ദം നഷ്ടപ്പെടുത്തും.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

അതുകൊണ്ടു തുടരെ ടയര്‍ മര്‍ദ്ദം തുടരെ പരിശോധിക്കേണ്ടതായി വരും. പക്ഷെ ബൈക്ക് ടയറില്‍ നൈട്രജനാണ് നിറച്ചതെങ്കില്‍ ഈ തലവേദന ഒഴിയും. സൂക്ഷ്മമായ വിള്ളലുകളിലൂടെ നൈട്രജന്‍ വാതകം പുറത്തുകടക്കില്ല. നൈട്രജന്റെ രാസഘടനയാണിതിന് കാരണം.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

തുരുമ്പിനെ പ്രതിരോധിക്കും

ആദ്യം സൂചിപ്പിച്ചത് പോലെ ടയറില്‍ നിറയ്ക്കുന്ന സാധാരണ വായുവില്‍ ഒരു ശതമാനം ജലബാഷ്പം അടങ്ങാറുണ്ട്. ടയറിനുള്ളില്‍ ഈര്‍പ്പവും ഓക്‌സജിനും കടക്കുമ്പോള്‍ സ്റ്റീല്‍ റിമ്മ് തുരുമ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം നൈട്രജനാണ് ടയറില്‍ നിറയ്ക്കുന്നതെങ്കില്‍ ജലസാന്നിധ്യം ഉള്ളില്‍ തെല്ലുമുണ്ടാകില്ല.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

നീണ്ട കാലം ടയര്‍ ഉപയോഗിക്കാം

മര്‍ദ്ദം കുറഞ്ഞെന്ന് കണ്ടു ബോധ്യപ്പെട്ടാല്‍ മാത്രമെ മിക്കവരും ടയറില്‍ വായു നിറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാറ്. സാധാരണ വായുവാണ് ടയറില്ലെങ്കില്‍ മര്‍ദ്ദം പെട്ടെന്ന് കുറയും.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

എന്നാല്‍ ഇതു പുറമെ ദൃശ്യമാകാന്‍ കുറച്ചു സമയമെടുക്കും. ഇക്കാലയളവില്‍ ടയറിന് കൂടുതല്‍ ചുമടെടുക്കേണ്ടതായി വരും. ടയറിന്റെ ആരോഗ്യത്തെ ഇതു സാരമായി ബാധിക്കും. അതേസമയം നൈട്രജന്‍ ടയറുകളില്‍ മര്‍ദ്ദം അതിവേഗം നഷ്ടപ്പെടില്ല.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

ഇതിന് പുറമെ റോഡ് ഉപയോഗത്തില്‍ ടയറുകളില്‍ താപം വര്‍ധിക്കുക പതിവാണ്. സാധാരണ വായുവിനെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളില്‍ താപം പെട്ടെന്ന് ഉയരില്ല. ഇതും ടയറിന്റെ ആയുസ് കൂട്ടും.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

ബൈക്ക് യാത്രികരെ സംബന്ധിച്ച് ടയറുകളുടെ മര്‍ദ്ദം ഏറെ നിര്‍ണായകമാണ്. രണ്ടു ടയറുകളില്‍ മാത്രമാണ് ബൈക്ക് സ്ഥിരത കണ്ടെത്താറ്. അതുകൊണ്ടു ടയര്‍ മര്‍ദ്ദത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ബൈക്കിന്റെ മികവില്‍ പ്രതിഫലിക്കും.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

മര്‍ദ്ദം കൂടുതലെങ്കില്‍ ബൈക്കില്‍ ഗ്രിപ്പ് നഷ്ടപ്പെടാനുള്ള സാധ്യത കൂടും. ടയര്‍ മര്‍ദ്ദം കുറവെങ്കില്‍ വളവുകളില്‍ ബൈക്കിന് താളം തെറ്റും. അതുകൊണ്ട് കൃത്യമായ മര്‍ദ്ദമായിരിക്കണം ബൈക്ക് ടയറുകളില്‍ പാലിക്കേണ്ടത്.

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

ടയറില്‍ സാധാരണ വായുവാണ് നിറയ്ക്കുന്നതെങ്കില്‍ കൃത്യമായ മര്‍ദ്ദം നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് നേരിടും. നൈട്രജന്‍ വാതകമാണ് ടയറില്ലെങ്കില്‍ ഈ പ്രശ്‌നമില്ല. ഏറെ കാലം ടയറില്‍ കൃത്യമായ മര്‍ദ്ദം തന്നെ തുടരും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Reason Why Filling Nitrogen In Bike Tyres Is Beneficial. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X