കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

കാറില്‍ കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ മാറ്റണമെന്ന കാര്യം മിക്കവര്‍ക്കും അറിയാം. സ്വന്തമായി തന്നെയാകും പലരും എഞ്ചിന്‍ ഓയില്‍ നില പരിശോധിച്ച് ആവശ്യാനുസരണം മാറ്റി നിറയ്ക്കാറുള്ളതും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

എഞ്ചിന്‍ ഓയിലിന്റെ അളവ് തീരെ കുറയുമ്പോള്‍ എഞ്ചിന്‍ ഓയില്‍ ലാമ്പ് തെളിയും. ഈ അവസരത്തിലാണ് നാം ബോണറ്റ് തുറന്ന് എഞ്ചിന്‍ ബ്ലോക്കില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ഡിപ്സ്റ്റിക്ക് ഉപയോഗിച്ച് എഞ്ചിനില്‍ എന്തുമാത്രം ഓയിലുണ്ടെന്ന് പരിശോധിക്കുന്നത്.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

എന്നാല്‍ കൃത്യമായ അളവില്‍ തന്നെയാണോ നാം എഞ്ചിന്‍ ഓയില്‍ നിറയ്ക്കാറുള്ളത്? എഞ്ചിന്‍ ഓയില്‍ കൂടിപ്പോയാല്‍ ഒരു കുഴപ്പവും സംഭവിക്കില്ല എന്ന ധാരണ തെറ്റാണ്.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

അറിഞ്ഞോ അറിയാതെയോ എഞ്ചിന്‍ ഓയില്‍ കൂടുതല്‍ ഒഴിക്കുന്ന ശീലം എഞ്ചിന്‍ ഘടകങ്ങളെ തകരാറിലാക്കും. കാലക്രമേണ എഞ്ചിന്‍ ലോക്കിന് വരെ ഈ നടപടി കാരണമാകും. എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയി എന്ന് തിരിച്ചറിഞ്ഞാല്‍ ഉടനടി ഓയില്‍ പാനില്‍ നിന്നും കൂടുതലുള്ള എഞ്ചിന്‍ ഓയില്‍ ഒഴുക്കി കളയണം.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍?

എഞ്ചിന്‍ ഓയില്‍ കൂടിപ്പോയതു കൊണ്ടു വലിയ പ്രശ്‌നങ്ങളൊന്നും കാറില്‍ ആദ്യം അനുഭവപ്പെട്ടെന്നു വരില്ല. പ്രശ്‌നമുണ്ടാകില്ല എന്ന ഇതേ ധാരണയിന്മേലാണ് മിക്കവരും എഞ്ചിന്‍ ഓയില്‍ ഒരല്‍പം കൂടുതല്‍ ഒഴിക്കുന്നത്.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

പക്ഷെ സംഭവിക്കുന്നതോ? എഞ്ചിന്‍ ക്രാങ്ഷാഫ്റ്റില്‍ ഓയില്‍ കൂടിയ അളവില്‍ വന്നു നിറയും. തത്ഫലമായി ഓയിലില്‍ വര്‍ധിച്ച അളവില്‍ വായുവും കലരും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

അതിവേഗം ക്രാങ്ഷാഫ്റ്റ് കറങ്ങുന്ന പശ്ചാത്തലത്തില്‍ വായു കലര്‍ന്ന ഓയില്‍ മിശ്രിതം പതയായി രൂപപ്പെടും. പതഞ്ഞു പൊങ്ങിയ ഓയിലിന് ലൂബ്രിക്കേഷന്‍ ഉറപ്പുവരുത്താന്‍ സാധിക്കില്ല.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഇത്തരം സന്ദര്‍ഭത്തില്‍ എഞ്ചിനിലേക്കുള്ള ഓയിലിന്റെ ഒഴുക്ക് തടസപ്പെടും. സ്വഭാവികമായും ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ ലഭിക്കാതെ വരുമ്പോള്‍ എഞ്ചിന്‍ താപം വര്‍ധിക്കും. ഇത് എഞ്ചിന്‍ ലോക്കിനും ഇടവരുത്തും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

കാറില്‍ എഞ്ചിന്‍ ഓയില്‍ കൂടുതലാണോ?

അടുത്തിടെയാണോ കാറില്‍ എഞ്ചിന്‍ ഓയില്‍ മാറ്റിയത്? ഡ്രൈവ് ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്നും കട്ടിയേറിയ വെളുത്ത പുക ഉയരുന്നുണ്ടെങ്കില്‍ എഞ്ചിന്‍ ഓയില്‍ അളവ് കൂടിപ്പോയതാകാം കാരണം.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

അളവ് കൂടിപ്പോയി എന്നു ഉറപ്പു വരുത്തുന്നതിന് ആദ്യം പത്തു മിനുട്ടോളം കാര്‍ ഡ്രൈവ് ചെയ്യുക. എഞ്ചിന്‍ ചൂടായതിന് ശേഷം ബോണറ്റ് തുറന്ന് ഡിപ്സ്റ്റിക്ക് ഉപയോഗിച്ച് ഓയില്‍ നില പരിശോധിക്കുക.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഡിപ്സ്റ്റിക്കില്‍ രേഖപ്പെടുത്തിയ അളവിലും ഏറെ മുകളിലാണ് ഓയില്‍ കാണപ്പെടുന്നതെങ്കില്‍ എഞ്ചിന്‍ ഓയില്‍ കൂടിപ്പോയി എന്ന കാര്യം വ്യക്തമാണ്.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഓയില്‍ എങ്ങനെ ഒഴുക്കി കളയാം?

കാറില്‍ എഞ്ചിന്‍ ഓയില്‍ കൂടുതലെങ്കില്‍ അവ എത്രയും പെട്ടെന്ന് ഒഴുക്കി കളയണം. ഇതിനായി ആദ്യം കാറിന് അടിയിലേക്ക് ഇഴഞ്ഞു കയറി ഓയില്‍ പ്ലഗ് കണ്ടെത്തുക.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഓയില്‍ പ്ലഗ് എവിടെയാണെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കാറിനൊപ്പം കിട്ടിയ മെയിന്റനന്‍സ് മാനുവലിന്റെ സഹായം തേടാം. സംഭവം കണ്ടെത്തിയ ശേഷം സ്പാനര്‍ ഉപയോഗിച്ച് മെല്ലെ ഓയില്‍ പ്ലഗ് അയയ്ക്കുക.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

എഞ്ചിന്‍ ഓയില്‍ തുള്ളി തുള്ളിയായി വീഴുന്നത് വരെ ഇത് തുടരാം. ഓയില്‍ പ്ലഗ് കൂടുതല്‍ അയഞ്ഞു പോയാല്‍ എഞ്ചിന്‍ ഓയില്‍ പൂര്‍ണമായും താഴേക്ക് ഒഴുകി വീഴും. എഞ്ചിന്‍ ഓയില്‍ നില കൃത്യമായ അളവില്‍ നിജപ്പെടുന്നത് വരെ ഈ നടപടി തുടരം.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

കാറില്‍ കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ മാറണമെന്ന് പറയാന്‍ കാരണം —

എഞ്ചിന്‍ ലൂബ്രിക്കേഷന്‍

ചലിക്കുന്ന ഒട്ടനവധി ഘടനകള്‍ കൊണ്ടാണ് എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. പിസ്റ്റണ്‍, വാല്‍വുകള്‍ ഉള്‍പ്പെടുന്ന ഘടകങ്ങളുടെ അതിവേഗ ചലനം എഞ്ചിൻ താപം വർധിപ്പിക്കും.ഈ അവസരത്തില്‍ എഞ്ചിന് മികവാര്‍ന്ന ഓയില്‍ ലൂബ്രിക്കേഷന്‍ അത്യാവശമാണ്.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഇല്ലാത്തപക്ഷം, എഞ്ചിന്‍ തകരാറിലേക്ക് ഇത് വഴിതെളിക്കും. നിര്‍മ്മാതാക്കള്‍ നല്‍കുന്ന യൂസര്‍ മാനുവല്‍ പരിശോധിച്ച് വാഹനത്തിന് ആവശ്യമായ ഗ്രേഡഡ് ഓയില്‍ തെരഞ്ഞെടുക്കണം.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

എഞ്ചിന്‍ ഘടകങ്ങള്‍ തണുപ്പിക്കുന്നു

എഞ്ചിനിലെ ചലിക്കുന്ന ഘടകങ്ങളില്‍ ശരിയായ ലൂബ്രിക്കേഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അമിത ഘര്‍ഷണം (Friction) ഉടലെടുക്കും. ഇത് അമിത താപം ഉത്പാദിപ്പിക്കുന്നതിലേക്കും നയിക്കും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

അതിനാല്‍ നിഷ്‌കര്‍ഷിക്കുന്ന അളവില്‍ ഓയില്‍ നല്‍കുന്നത് എഞ്ചിനുള്ളിലെ അമിത ഘര്‍ഷണവും, അമിത താപവും കുറയ്ക്കും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

എഞ്ചിനുള്ളിലെ മാലിന്യങ്ങള്‍ നീക്കുന്നു

എഞ്ചിന്‍ തകരാറിലേക്ക് നയിക്കുന്ന മറ്റൊരു ഘടകമാണ് അഴുക്ക്. എഞ്ചിന്‍ തുരുമ്പെടുക്കുന്നതിലേക്ക് അഴുക്കുകള്‍ നയിക്കും.കാലക്രമേണ പൊടിയും, അഴുക്കും, ഡെബ്രിസ് (ജീര്‍ണ്ണാവശിഷ്ടങ്ങള്‍) എന്നിവയുമായി കൂടിക്കലര്‍ന്ന് ഓയിലിന് രൂപമാറ്റം സംഭവിക്കും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഇത് ലൂബ്രിക്കേഷന്‍ നഷ്ടപ്പെടുത്തുന്നതിനും ഇടവരുത്തും. അതിനാല്‍ സമയക്രമമായ ഓയില്‍, ഫില്‍ട്ടര്‍ മാറ്റങ്ങള്‍ എഞ്ചിന്‍ പ്രവര്‍ത്തനം മികവാര്‍ന്നതാക്കും.

കാറില്‍ എഞ്ചിന്‍ ഓയില്‍ ഒഴിച്ചത് കൂടിപ്പോയാല്‍; പ്രശ്‌നങ്ങളും പരിഹാരങ്ങളും

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നു

പരിതാപകരമായ ലൂബ്രിക്കേഷന്‍ കൂടിയ അളവിലുള്ള ഇന്ധന ഉപഭോഗത്തിനും കാരണമാകും. സമയക്രമമായ ഓയില്‍, ഫില്‍ട്ടര്‍ മാറ്റങ്ങള്‍ രണ്ട് ശതമാനം വരെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
What to Do If I Overfilled a Car With Oil. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X