50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

By Staff

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

അകത്തളം വിശാലമായിരിക്കണം, സാമാന്യം ഭേദപ്പെട്ട ഫീച്ചറുകളുമുണ്ടാകണം; കാര്‍ വാങ്ങുന്നതിന് ഭൂരിപക്ഷം കുടുംബങ്ങളും മുന്നോട്ടു വെയ്ക്കുന്ന മാനദണ്ഡങ്ങളാണിത്. ഇപ്പോള്‍ പിന്നെ സുരക്ഷാ ഫീച്ചറുകളെ കുറിച്ചും ഇന്ത്യന്‍ ഉപഭോക്താക്കള്‍ ബോധവാന്മാരാണ്.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

കുടുംബാംഗങ്ങളെയെല്ലാം തൃപ്തിപ്പെടുത്താന്‍ 'സ്‌പോര്‍ടി പെര്‍ഫോര്‍മന്‍സ്' കാര്‍ എന്ന സങ്കല്‍പം മിക്കവരും ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ വിഷമിക്കേണ്ട ഒരല്‍പം പണം ചെലവഴിച്ചാല്‍ ഏതൊരു ഫാമിലി കാറിനെയും സ്‌പോര്‍ടി പെര്‍ഫോര്‍മന്‍സ് കാറാക്കി മാറ്റാം.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

പറഞ്ഞു വരുന്നത് 50,000 രൂപയ്ക്ക് താഴെ ചെലവില്‍ കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന അഞ്ചു പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകളെ കുറിച്ച് —

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ്

എഞ്ചിനില്‍ നിന്നും കത്തിതീരുന്ന വാതകങ്ങളെ കൂടുതല്‍ അളവില്‍ പുറന്തള്ളുകയാണ് ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റുകളുടെ ലക്ഷ്യം. കസ്റ്റം നിര്‍മ്മിതമാണ് എക്‌സ്‌ഹോസ്റ്റ് പൈപുകള്‍.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

കത്തിതീരുന്ന വാതകങ്ങള്‍ എഞ്ചിനില്‍ നിന്നും പുറത്തു കടക്കുന്നതിനെ ആശ്രയിച്ചിരിക്കും കാറിന്റെ പ്രകടനം. ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ചാല്‍ എഞ്ചിനില്‍ നിന്നും കത്തിതീരുന്ന വാതകങ്ങള്‍ കൂടുതല്‍ അളവില്‍ വേഗത്തില്‍ പുറന്തള്ളപ്പെടും.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഇത് കാറിന്റെ പ്രകടനത്തെ സ്വാധീനിക്കും. അതേസമയം ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റുകള്‍ക്ക് ശബ്ദം പൊതുവെ കൂടുതലാണ്. ശബ്ദതീവ്രത ക്രമാതീതമെങ്കില്‍ പൊതു നിരത്തിലുള്ള കാറിന്റെ ഉപയോഗം അനധികൃതമാകും.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് സ്ഥാപിക്കുമ്പോള്‍ ഡെസിബല്‍ നില പരിശോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലര്‍ കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളെ ഒഴിവാക്കിയാണ് ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് സ്ഥാപിക്കാറ്. ഈ നടപടി കാറിന്റെ പ്രകടനം വര്‍ധിപ്പിക്കുമെങ്കിലും ഇത്തരം കാറുകള്‍ അനധികൃതമാണ്.

വില: ഇരുപതിനായിരം രൂപ മുതല്‍

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്ക്

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റിനൊപ്പം ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്കും കാറിലുണ്ടെങ്കില്‍ കരുത്തുത്പാദനം പത്തു ശതമാനത്തോളമാണ് വര്‍ധിക്കുക. കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്കും പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറും അടങ്ങുന്നതാണ് ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്ക്.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്കിന്റെ സഹായത്താല്‍ തണുത്ത വായു കാറിലേക്ക് കൂടുതല്‍ കടക്കും. ചൂട് വായുവിനെ അപേക്ഷിച്ച് തണുത്ത വായുവിന് സാന്ദ്രത കൂടുതലാണ്.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

തത്ഫലമായി കൂടുതല്‍ അളവില്‍ വായു എഞ്ചിനിലേക്ക് കടക്കും; ഇത് ജ്വലനപ്രക്രിയയെ സ്വാധീനിക്കും. പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറുകള്‍ക്കൊപ്പമാണ് കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്ക് ഏറ്റവും അനുയോജ്യം.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

K&N, ഗ്രീന്‍ കോട്ടണ്‍ പോലുള്ള കമ്പനികളില്‍ നിന്നുള്ള ഓയില്‍ കോട്ടഡ് പെര്‍ഫോര്‍മന്‍സ് ഫില്‍ട്ടറുകള്‍ വിപണിയില്‍ പ്രശസ്തമാണ്.

വില: പന്ത്രണ്ടായിരം രൂപ മുതല്‍

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഇസിയു റീമാപ്പിംഗ്

എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഇസിയു റീമാപ് സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നത്. ഇതു മുഖേന ആവശ്യമായ കരുത്തും ടോര്‍ഖും ഒരുപരിധി വരെ കാറില്‍ നിന്നും നേടാന്‍ സാധിക്കും.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

പ്രധാനമായും കാറിന്റെ ആക്‌സിലറേഷനും ടോപ് സ്പീഡും വര്‍ധിപ്പിക്കാനാണ് ഇസിയു റീമാപ്പിംഗിലേക്ക് മിക്കവരും കടക്കാറ്. ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും ഇസിയു റീമാപ്പിംഗ് ചെയ്യാറുണ്ട്.

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഇസിയു റീമാപ്പിംഗ് ചെയ്ത കാറുകളില്‍ പതിനഞ്ചു ശതമാനം അധികം കരുത്ത് എന്തായാലും പ്രതീക്ഷിക്കാം.

വില: 25,000 രൂപ മുതല്‍

50,000 രൂപയ്ക്ക് കാറിന്റെ കരുത്ത് കൂട്ടാം; ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഗ്രിപ്പ് കൂടിയ ടയറുകള്‍

കാറിനെ സംബന്ധിച്ചു ടയറുകള്‍ നിര്‍ണായക ഘടകമാണ്. ടയറുകളെ ആശ്രയിച്ചാണ് കാറിന്റെ പ്രകടനവും കോര്‍ണറിംഗ് ശേഷിയും. വളവുകളില്‍ വേഗത്തില്‍ കുതിക്കണമെങ്കില്‍ മികവാര്‍ന്ന ടയറുകള്‍ അനിവാര്യം. വീതിയേറിയ ടയറുകള്‍ കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുമെങ്കിലും ഇന്ധനക്ഷമത കുറയ്ക്കും.

വില: ഇരുപത്തയ്യായിരം രൂപ മുതല്‍

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Performance Modifications Under Rs 50,000. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X