കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടുന്ന കാര്യം മിക്കവരുടെയും ചിന്തയിലൂടെ കടന്നുപോകാറുണ്ട്. വലിയ ടയറുകള്‍ കാറിന്റെ അഴക് വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വലിയ ടയറിട്ടാല്‍ കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുമെന്നതും ഒരു യാഥാര്‍ത്ഥ്യം.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

എന്നാല്‍ ടയറിന്റെ വലുപ്പം കൂട്ടിയാല്‍ കാറിന്റെ ഡ്രൈവിംഗ് മികവ് കുറയുമെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഇക്കാരണത്താല്‍ കാറില്‍ വലിയ ടയറിടാന്‍ പലരും മടിച്ചു നില്‍ക്കുന്നു. കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാലുള്ള ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം —

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

വലിയ ടയറുകളുടെ ഗുണങ്ങള്‍:

കൂടുതല്‍ ഗ്രിപ്പ്, കൂടുതല്‍ ഘര്‍ഷണം

സാധാരണയായി വലിയ ടയറുകള്‍ക്ക് വീതി കൂടുതലായിരിക്കും; ഒപ്പം ടയറില്‍ റബറിന്റെ അളവും. നിരത്തിലോടുമ്പോള്‍ റോഡുമായി കൂടുതല്‍ ബന്ധപ്പെടാന്‍ വലിയ ടയറുകള്‍ക്ക് സാധിക്കും. ഇക്കാരണത്താല്‍ തന്നെ കൂടുതല്‍ ഗ്രിപ്പും ഘര്‍ഷണവും വലിയ ടയറുകള്‍ പ്രദാനം ചെയ്യും. സ്വാഭാവികമായി കാറിന് മേല്‍ കൂടുതല്‍ നിയന്ത്രണം നേടാന്‍ വലുപ്പം കൂടിയ ടയറുകള്‍ പിന്തുണയ്ക്കും.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

വളവുകളില്‍ നിയന്ത്രണം നഷ്ടപ്പെടില്ല

വലിയ ടയറുകളാണ് കാറിലെങ്കില്‍ റോഡുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടും. വീതിയേറിയ ട്രെഡും, കട്ടിയേറിയ പാര്‍ശ്വഭിത്തിയും വലിയ ടയറുകളുടെ പ്രത്യേകതയാണ്. അതുകൊണ്ടു വേഗത്തില്‍ വളവിനെ അഭിമുഖീകരിച്ചാലും നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

മെച്ചപ്പെട്ട ബ്രേക്കിംഗും കാഴ്ചഭംഗിയും

വലിയ ടയറുകള്‍ക്ക് ഗ്രിപ്പ് കൂടുതലാണെന്ന് കാര്യം ആദ്യം സൂചിപ്പിച്ചു. ഒരേ വലുപ്പമുള്ള വലിയ നാലു ടയറുകളാണ് കാറിലെങ്കില്‍ ബ്രേക്കിംഗ് ദൂരം കുറയും; പ്രകടനക്ഷമത വര്‍ധിക്കും. ഇതിനെല്ലാം പുറമെ വലുപ്പം കൂടിയ ടയറുകള്‍ കാറിന്റെ ഭംഗിയെ കാര്യമായി സ്വാധീനിക്കും. സാധാരണയായി കാറിന്റെ സ്‌പോര്‍ടി പരിവേഷം കൂട്ടാന്‍ വലിയ ടയറുകളെയാണ് മിക്കവരും ആശ്രയിക്കാറ്.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

വലിയ ടയറുകളുടെ ദോഷങ്ങള്‍:

ഇന്ധനഉപഭോഗം കൂടും

വലിയ ടയറിന് ഭാരം കൂടുതലായിരിക്കും. തത്ഫലമായി നിരത്തിലൂടെ ഓടാന്‍ എഞ്ചിന് കൂടുതല്‍ അധ്വാനിക്കേണ്ടതായി വരും. ഇതു ഇന്ധനഉപഭോഗം കൂട്ടും; മൈലേജ് കുറയ്ക്കും. അതേസമയം എഞ്ചിന്‍ കരുത്തുത്പാദനം കൂടുതലുള്ള എഞ്ചിനുകളില്‍ ഈ പ്രശ്‌നമുണ്ടാകില്ല.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

സ്റ്റീയറിംഗ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്, കുറഞ്ഞ ആക്‌സിലറേഷന്‍

വലിയ ടയറുകളാണ് കാറിലെങ്കില്‍ സ്റ്റീയറിംഗ് നിയന്ത്രിക്കാന്‍ ഓടിക്കുന്നയാള്‍ ഒരല്‍പം പാടുപെടും. ടയറിന് വീതി കൂടുതലുണ്ടെന്നതാണ് കാരണം. ഒപ്പം വലിയ ടയറുകളുടെ കൂടുതല്‍ ഭാരം സ്റ്റീയറിംഗ് നിയന്ത്രണം ദുഷ്‌കരമാക്കും.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

വലിയ ടയറുകള്‍ കാറിന്റെ ആക്‌സിലറേഷനും കുറയ്ക്കും. വലിയ ടയറുകള്‍ക്ക് ആയുസ് കുറവാണെന്നതും ഇവിടെ എടുത്തുപറയണം. വലിയ ടയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

സ്പീഡോമീറ്റർ പിഴവ്

നിര്‍മ്മാതാക്കള്‍ സ്ഥാപിക്കുന്ന ഘടകങ്ങളാണ് കാറിന്റെ സാങ്കേതികതയ്ക്ക് അടിസ്ഥാനം. നിര്‍മ്മാതാക്കളുടെ ഘടകങ്ങള്‍ക്ക് പകരം മറ്റു ആഫ്റ്റര്‍മാര്‍ക്കറ്റ് ഘടകങ്ങള്‍ കാറില്‍ ഘടിപ്പിക്കുമ്പോള്‍ സാങ്കേതികത അതിനൊത്തവണ്ണം കൃത്യതയോടെ പ്രതികരിക്കണമെന്നില്ല. ഉദ്ദാഹരണത്തിന് 16 ഇഞ്ചില്‍ 19 ഇഞ്ചായി ടയര്‍ വലുപ്പം കൂട്ടിയാല്‍ സ്പീഡോമീറ്ററില്‍ പിഴവുകള്‍ സംഭവിക്കും.

കാര്‍ ടയറുകളുടെ വലുപ്പം കൂട്ടിയാല്‍ — ഗുണങ്ങളും ദോഷങ്ങളും!

താളം തെറ്റിയ സുരക്ഷ

സാങ്കേതികതയെ അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷ സംവിധാനങ്ങളും ഈ അവസരത്തില്‍ കൃത്യമായി പ്രവര്‍ത്തിച്ചെന്നു വരില്ല. ടയറിന്റെ വലുപ്പം കൂട്ടിയാല്‍ ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകളുടെ പ്രവര്‍ത്തനം താളം തെറ്റും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ആഴം കുറഞ്ഞ ടയര്‍ ട്രെഡ്

ടയറില്‍ ഒരുങ്ങുന്ന ട്രെഡുകളാണ് ടയറിന്റെ മികവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ട്രെഡ് തീര്‍ന്ന് നൂല്‍ പുറത്തു വരുമ്പോഴല്ല ടയര്‍ മാറ്റേണ്ടത്.ട്രെഡ് കുറയുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള അടയാളം നിര്‍മ്മാതാക്കള്‍ തന്നെ ടയറുകളില്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ട്രെഡ് ടയറിന്റെ ഗ്രിപ്പ് നഷ്ടപ്പെടുത്തും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ചുരുങ്ങിയത് 1.6 mm ആഴത്തില്‍ ടയര്‍ ട്രെഡ് ഒരുങ്ങണമെന്നാണ് നിയമം. ചെറിയ നാണയം ഉപയോഗിച്ചും ട്രെഡുകളുടെ ആഴം വിലയിരുത്താം.

പാർശ്വഭിത്തിയിൽ വിള്ളൽ

കാര്‍ സഞ്ചരിക്കുമ്പോള്‍ ടയറിന്റെ വശങ്ങളിലാണ് (സൈഡ് വാള്‍) കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുക. ആവശ്യമായ സന്ദർഭങ്ങളിൽ ടയർ വശങ്ങൾ കൂടുതൽ വികസിക്കും.എന്നാൽ തുടര്‍ച്ചയായി സമ്മര്‍ദ്ദമേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടയറുകളുടെ വശങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടും. ഇത് വലിയ അപകടഭീഷണി ഉയര്‍ത്തും. ചില അവസരങ്ങളില്‍ ടയര്‍ പൊട്ടുന്നതിന് വരെ ഇത് കാരണമാകും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

വിങ്ങി വീർത്ത ടയറുകള്‍

റബർ പാളികള്‍ കൊണ്ടാണ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമേറിയ വായുവാണ് ടയറിനുള്ളില്‍ നിലകൊള്ളുന്നതും. എന്നാല്‍ ചിലപ്പോഴൊക്കെ ടയറിന്റെ ഉള്ളിലുള്ള പാളിയില്‍ ചോര്‍ച്ച സംഭവിക്കും.

തത്ഫലമായി സമ്മര്‍ദ്ദമേറിയ വായു പുറം പാളിയിലേക്ക് കടക്കും. ഇതാണ് ടയര്‍ വിങ്ങുന്നതിന് കാരണം. നിലവാരം കുറഞ്ഞ ടയറുകളിലാണ് ഈ പ്രശ്‌നം സാധാരണയായി കണ്ടു വരുന്നത്. വിങ്ങിയ ടയറുകള്‍ ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പ്രായം കൂടിയ ടയറുകള്‍

35,000 കിലോമീറ്ററാണ് ഒരു ശരാശരി ടയറിന്റെ ആയുസ്. എന്നാല്‍ 35,000 കിലോമീറ്റര്‍ ഓടിയതിന് ശേഷം ടയര്‍ മാറ്റാം എന്ന ധാരണ തെറ്റാണ്. അഞ്ച് വര്‍ഷമാണ് ടയറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന ആയുസ്.കാരണം പഴക്കം ചെല്ലുന്തോറും റബ്ബറിന് കട്ടിയേറും. കട്ടിയേറിയ റബ്ബറാകട്ടെ ഗ്രിപ്പ് കുറയ്ക്കും. അതിനാല്‍ പഴക്കം ചെന്ന ടയറുകള്‍ അപകടഭീഷണി ഉയര്‍ത്തും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പുതിയ ടയര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ടയറിന്റെ വശങ്ങളില്‍ നിര്‍മ്മാതാക്കള്‍ കുറിച്ച നിര്‍മ്മാണ തിയ്യതി പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്.

തുടര്‍ച്ചയായ ടയര്‍ പഞ്ചര്‍

ടയറുകള്‍ തുടരെ പഞ്ചറാകുന്ന സാഹചര്യവും ഏറെ അപകടമാണ്. ടയറില്‍ പതിനഞ്ചിന് മേല പഞ്ചറുകള്‍ സംഭവിച്ചാല്‍ പുതിയ ടയര്‍ വാങ്ങുന്നതാണ് ഉത്തമം.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

കാരണം പഞ്ചറായ ടയറില്‍ നിന്നും വായു അതിവേഗം നഷ്ടപ്പെടും. ഇത് കാറിന്റെ സുരക്ഷയെയും പ്രകടനത്തെയും സാരമായി ബാധിക്കും.

വിറയ്ക്കുന്ന ടയറുകള്‍

ടയറുകള്‍ കൃത്യമായി സംതുലിതമല്ലെങ്കില്‍ വിറയല്‍ അനുഭവപ്പെടുക പതിവാണ്. ഇനി അലൈന്‍മെന്റ് ശരിയാക്കിയിട്ടും ശക്തമായ വിറയല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ടയറുകള്‍ അടിയന്തരമായി മാറ്റണം.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പഴയ ടയറുകള്‍ക്ക് കാലക്രമേണ ഫ്‌ളെക്‌സിംഗ് ശേഷി നഷ്ടപ്പെടും. ഇത് ശക്തമായ വിറയലിന് വഴിതെളിക്കും. ശക്തമായ വിറയല്‍ കാറിന്റെ സസ്‌പെഷന്‍ മികവിനെയും ബാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Advantages And Disadvantages Of Big Tyres. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X