ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

By Staff

കരിമ്പുക തുപ്പി, കാടിളക്കി വരുന്ന ഡീസല്‍ കാറുകള്‍ ഇന്നില്ല; ആ യുഗം അസ്തമിച്ചു. പഴയ കുപ്രസിദ്ധിയെല്ലാം ഡീസല്‍ കാറുകള്‍ പാടെ വെടിഞ്ഞു. കാര്‍ പെട്രോളാണോ, ഡീസല്‍ ആണോയെന്ന് ശബ്ദം കൊണ്ടു തിരിച്ചറിയാന്‍ ഇന്നിത്തിരി പ്രയാസപ്പെടും.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ഇന്ധനവില അനുദിനം കുതിച്ചുയരുമ്പോള്‍ ഡീസല്‍ കാറുകളെ കുറിച്ചാണ് മിക്കവരും ചിന്തിക്കാറ്. കുറച്ചധികം കാശും ചെലവായാലും മൈലേജ് കിട്ടുമല്ലോ എന്ന കണക്കുകൂട്ടലാണ് ഇതിന് പിന്നില്‍. എന്നാല്‍ മൈലേജ് മാത്രമാണോ ഡീസല്‍ കാര്‍ വാങ്ങാനുള്ള കാരണം? ഡീസല്‍ കാറുകളുടെ ഗുണങ്ങള്‍ —

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

മികച്ച മൈലേജ്

ഡീസല്‍ കാറുകളില്‍ ഇന്ധനക്ഷമതയാണ് മുഖ്യപ്രലോഭനം. പെട്രോള്‍ കാറുകളെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ മൈലേജ് കാഴ്ചവെക്കാന്‍ ഡീസല്‍ കാറുകള്‍ക്ക് കഴിയും.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ആയുര്‍ദൈര്‍ഘ്യവും ഡീസല്‍ കാറുകള്‍ക്കാണ് കൂടുതല്‍. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് മുപ്പതിനായിരം കിലോമീറ്റര്‍ വരെ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം ഡീസല്‍ കാറുകള്‍ക്കുണ്ട്.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ഞൊടിയിടയില്‍ മുന്നോട്ട്

നിശ്ചലാവസ്ഥയില്‍ നിന്നും മുന്നോട്ടു നീങ്ങുമ്പോള്‍ തന്നെ ഡീസല്‍ കാറില്‍ കരുത്ത് അനുഭവപ്പെടും. പെട്രോള്‍ കാറുകളെ പോലെ ഭേദപ്പെട്ട ആക്‌സിലറേഷന് വേണ്ടി എഞ്ചിന്‍ ഇരമ്പിപ്പിക്കേണ്ട ആവശ്യം ഡീസല്‍ കാറുകള്‍ക്ക് ഇല്ല.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

കുറഞ്ഞ ആര്‍പിഎമ്മിലും മികവേറിയ ടോര്‍ഖ് ഉത്പാദനം ഡീസല്‍ കാറില്‍ നടക്കും. അതുകൊണ്ടാണ് ഞൊടിയിടയില്‍ നിശ്ചലാവസ്ഥയില്‍ നിന്നും കുതിച്ചു നീങ്ങാന്‍ ഡീസല്‍ കാറുകള്‍ക്ക് സാധിക്കുന്നത്.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ടര്‍ബ്ബോചാര്‍ജ്ജറുകളുടെ സാന്നിധ്യം ഡീസല്‍ കാറുകളുടെ കുതിപ്പിന് മുതല്‍ക്കൂട്ടാണ്. ആവശ്യമായ വായു എഞ്ചിനിലേക്ക് കടത്തി വിടുകയാണ് ടര്‍ബ്ബോചാര്‍ജ്ജറുകളുടെ ലക്ഷ്യം.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ഇഗ്നീഷന്‍ ട്യൂണ്‍-അപ് വേണ്ട

പെട്രോള്‍ കാറിലെ പോലെ ഇഗ്നീഷന്‍ ട്യൂണ്‍-അപ് നടത്തേണ്ട ആവശ്യം ഡീസല്‍ കാറുകള്‍ക്കില്ല. പെട്രോള്‍ എഞ്ചിനുകളെ പോലെ സ്പാര്‍ക്ക് പ്ലഗിനെ അടിസ്ഥാനപ്പെടുത്തിയല്ല ഡീസല്‍ എഞ്ചിന്റെ പ്രവര്‍ത്തനം.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

പെട്രോള്‍ എഞ്ചിനില്‍ സ്പാര്‍ക്ക് പ്ലഗാണ് ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം കത്തിക്കുന്നത്. എന്നാല്‍ വായു മര്‍ദ്ദീകരിച്ച ശേഷം സിലിണ്ടറിനുള്ളിലേക്ക് ഇന്ധനം ചീറ്റുന്നതാണ് ഡീസല്‍ എഞ്ചിനുകളുടെ രീതി.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ഉയര്‍ന്ന താപനിലയുടെ പിന്തുണയില്‍ മര്‍ദ്ദീകരിച്ച വായുവുമായി ഇന്ധനം കലരുമ്പോള്‍ ജ്വലനം നടക്കും. ഇഗ്നീഷന്‍ ട്യൂണ്‍-അപ് നടത്തേണ്ടതില്ലെങ്കിലും സമയക്രമമായ പരിപാലനം ഡീസല്‍ കാറില്‍ ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ഡീസല്‍ കാറുകളുടെ ദോഷങ്ങള്‍ —

വില കൂടുതല്‍

പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്ക് 25 ശതമാനത്തോളം വില കൂടുതലാണ്. ഇന്ന് വരുന്ന മിക്ക ഡീസല്‍ എഞ്ചിനുകളും ഒരുങ്ങുന്നത് സിആര്‍ഡിഐ (കോമണ്‍ റെയില്‍ ഡയറക്ട് ഇഞ്ചക്ഷന്‍) സംവിധാനത്തിലാണ്. ഇതിനാവശ്യമായ ഘടകങ്ങള്‍ക്ക് ചെലവേറും.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

പെട്രോള്‍ എഞ്ചിനെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകളുടെ താപോത്പാദനം കൂടും. ഉന്നത ഗുണനിലവാരുമുള്ള ദൃഢതയേറിയ ഘടകങ്ങള്‍ക്ക് മാത്രമെ ഡീസല്‍ എഞ്ചിന്റെ താപത്തെയും മര്‍ദ്ദത്തെയും ചെറുത്തുനില്‍ക്കാന്‍ സാധിക്കുകയുള്ളു. ഇതും ഡീസല്‍ കാറുകള്‍ക്ക് വില കൂടാനുള്ള കാരണമാണ്.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

ഉയർന്ന പരിപാലന ചെലവ്

കീശ കാലിയാകാതെ പെട്രോള്‍ കാറിനെ നാളുകള്‍ കൊണ്ടുനടക്കാം. എന്നാല്‍ ഡീസല്‍ കാറില്‍ പരിപാലന ചെലവ് കൂടും. ഡീസല്‍ കാറുകള്‍ക്ക് ഭാരവും കൂടുതലാണ്. ഒപ്പം എഞ്ചിന്‍ വിറയലും.

ഡീസല്‍ കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും!

അതുകൊണ്ടു എഞ്ചിന്‍ മൗണ്ടുകളിലും സസ്‌പെന്‍ഷനിലും അറ്റകുറ്റപണികള്‍ ഇടവേളകളില്‍ ചെയ്യേണ്ടതായി വരും. സമയാസമയം ഡീസല്‍ കാറുകള്‍ പരിപാലിച്ചില്ലെങ്കില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ എഞ്ചിനില്‍ ഉടലെടുക്കും.ഡീസൽ കാറുകളെ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ എഞ്ചിന്‍ തേയ്മാനവും വര്‍ധിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍ —

പണം ലാഭിക്കാം

ഷോറൂമില്‍ നിന്നും വാങ്ങുന്ന പുതിയ കാറിന്റെ മൂല്യം കുറയാന്‍ വലിയ കാലതാമസമില്ല. വാങ്ങിയിട്ട് ഉപയോഗിക്കുന്ന ആദ്യ ദിവസം തന്നെ കാറിന്റെ മൂല്യം എട്ടു മുതല്‍ പത്തു ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനാണ് തീരുമാനമെങ്കില്‍ കീശ കാലിയാകില്ല (നിര്‍മ്മിച്ച തിയ്യതി, കിലോമീറ്റര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി). പുതിയ മാരുതി സ്വിഫ്റ്റ് തന്നെ ഇവിടെ ഉദ്ദാഹരണമെടുക്കാം.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇതേ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമുള്ള മെച്ചപ്പെട്ട, മികവേറിയ, സുരക്ഷിതമായ കാര്‍ വാങ്ങാന്‍ അവസരം ലഭിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

ആശങ്കപ്പെടാതെ ഡ്രൈവ് ചെയ്യാം

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പുത്തനായിരിക്കണമെന്ന് വാശിപ്പിടിച്ചിട്ട് കാര്യമില്ല. സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ചെറിയ പോറലുകളും സ്‌ക്രാച്ചുകളും പതിവാണ്. ഇതേ കാരണം കൊണ്ടുതന്നെ ഡ്രൈവിംഗ് തലവേദന കുറവായിരിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

കാര്‍ പുത്തനെങ്കില്‍ മാത്രമെ സ്‌ക്രാച്ചുകളെയും ചതവുകളെയും കുറിച്ചുള്ള ആശങ്ക പിടിമുറുക്കൂ. തിരക്കേറിയ റോഡില്‍ പുതിയ കാറുമായി ഇറങ്ങാനുള്ള മടി, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളിലുണ്ടാകില്ല.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

മാത്രമല്ല വാങ്ങിയ ആദ്യ ദിവസം തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ പൂര്‍ണ സ്വാതന്ത്ര്യം എടുക്കാം. പുതിയ കാറെങ്കില്‍ ആദ്യ സര്‍വീസ് പിന്നിടുന്ന വരെ എഞ്ചിന്‍ വേഗത ചുവപ്പുവര കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടാകും. സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ഈ പ്രശ്‌നമില്ല.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും വാറന്റി

ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വാറന്റി ലഭ്യമാക്കുന്നുണ്ട്. അതായത് പുതിയ കാറുകള്‍ക്ക് സമാനമായ വാറന്റി പഴയ കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തും. ഇന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കള്‍ക്കും സ്വന്തമായി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകളുണ്ട്.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍

മൂല്യശോഷണം കുറവ്

കാറുകളുടെയെല്ലാം മൂല്യം കാലക്രമേണ കുറയും. എന്നാല്‍ പുതിയ കാറുകളെ അപേക്ഷിച്ച് സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കുറഞ്ഞ തോതിലാണ് ഇടിയുക. ആദ്യ മൂന്നു വര്‍ഷം കൊണ്ട് പുതിയ കാറുകള്‍ക്ക് പരമാവധി മൂല്യശോഷണം സംഭവിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Pros And Cons Of Diesel Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X