ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

By Staff

ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ പെട്ടെന്നാരു 'മിസിങ്ങ്'; ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് 'പവര്‍' കുറയുന്ന അനുഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. ഇന്ധനത്തിലുള്ള കരട് എഞ്ചിനില്‍ കടന്നതായിരിക്കാമെന്ന ചിന്തയാണ് ഈ അവസരത്തില്‍ ആദ്യമെത്തുക.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

കാറിന്റെ കരുത്ത് നഷ്ടപ്പെടാനുള്ള കാരണങ്ങളില്‍ ഒന്നു മാത്രമാണ് ഇന്ധനത്തിലുള്ള കരട്. ഓടിക്കൊണ്ടിരിക്കുന്ന കാറിന് കരുത്ത് നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കാരണങ്ങള്‍ പലതാണ്. ആക്‌സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ കാറിന് പൊടുന്നനെ കരുത്ത് നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ പരിശോധിക്കാം —

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

സ്പാര്‍ക്ക് പ്ലഗ് തകരാര്‍

പെട്രോള്‍ കാറില്‍ സ്പാര്‍ക്ക് പ്ലഗ് മുഖേനയാണ് എഞ്ചിനില്‍ ജ്വലനപ്രക്രിയ നടക്കുന്നത്. എഞ്ചിനില്‍ സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള വാല്‍വിലുടെ ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനും ഇടയിലേക്ക് എത്തും.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

ശേഷം സ്പാര്‍ക്ക് പ്ലഗാണ് ഈ മിശ്രിതത്തെ കത്തിക്കുന്നത്. അതിനാല്‍ സ്പാര്‍ക്ക് പ്ലഗിലുണ്ടാകുന്ന തകരാര്‍ കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. സ്പാര്‍ക്ക് പ്ലഗുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ആക്സിലറേറ്റ് ചെയ്യുമ്പോള്‍ പൊടുന്നനെ താളം നഷ്ടപ്പെടുന്നതായി അനുഭവപ്പെടും.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

കമ്പ്രഷന്‍ നില

ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ സിലിണ്ടര്‍ കമ്പ്രഷന്റെ സഹായത്താലാണ് എഞ്ചിന്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുന്നത്. അതിനാല്‍ കമ്പ്രഷന്‍ നില കുറവെങ്കില്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കാര്യക്ഷമമായ കരുത്ത് ഉത്പാദിപ്പിക്കാന്‍ എഞ്ചിന് സാധിക്കില്ല. കുറഞ്ഞ കമ്പ്രഷന്‍ നിലയാണ് എഞ്ചിനിലെ ക്രമമല്ലാത്ത ജ്വലനപ്രക്രിയയ്ക്ക് മുഖ്യകാരണം.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

ഫ്യൂവല്‍ പമ്പിലെ തകരാര്‍

ഫ്യൂവല്‍ പമ്പിലുള്ള തകരാറും കാറിന്റെ കരുത്ത് കുറയാനുള്ള കാരണമാണ്. ജ്വലനപ്രക്രിയ്ക്ക് വേണ്ടി ഇന്ധനടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിക്കുകയാണ് ഫ്യൂവല്‍ പമ്പിന്റെ ദൗത്യം.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

ഫ്യൂവല്‍ പമ്പില്‍ തകരാറുണ്ടായാല്‍ എഞ്ചിനിലേക്ക് കൃത്യമായ അളവില്‍ ഇന്ധനമെത്തണം എന്നില്ല. ഇത് കാറിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

നിലവാരം കുറഞ്ഞ ഇന്ധനമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫ്യൂവല്‍ പങ്കില്‍ കരടുകള്‍ അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലാണ്.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

എയര്‍ ഫില്‍ട്ടര്‍ തകരാർ

ഇന്ധനത്തിനൊപ്പം ആവശ്യമായ അളവില്‍ വായുവും എഞ്ചിനിലേക്ക് കടക്കുമ്പോഴാണ് കരുത്തുത്പാദനം കാര്യക്ഷമമായി നടക്കുക. എയര്‍ ഫില്‍ട്ടര്‍ മുഖേനയാണ് വായു എഞ്ചിനിലേക്ക് കടക്കാറ്.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

വായുവിനൊപ്പം ചെളിയും പൊടിയും മറ്റു മാലിന്യങ്ങളും എഞ്ചിനിലേക്ക് കടക്കുന്നത് പ്രതിരോധിക്കുകയാണ് എയര്‍ ഫില്‍ട്ടറുകളുടെ ലക്ഷ്യം. എയര്‍ ഫില്‍ട്ടര്‍ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കില്‍ മാലിന്യം വന്നടിയും.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

ഈ സാഹചര്യം എഞ്ചിനിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടസപ്പെടുത്തും. കരുത്തുത്പാദനം കുറയുന്നതിന് ഇത് കാരണമാണ്.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

അടിഞ്ഞു കൂടിയ പുകക്കുഴല്‍

എക്‌സ്‌ഹോസ്റ്റ് പൈപ് അല്ലെങ്കില്‍ പുകക്കുഴലില്‍ രണ്ട് ഫില്‍ട്ടറുകളുണ്ട്. മഫ്‌ളറും കാറ്റലിറ്റിക് കണ്‍വേര്‍ട്ടറും. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ പരമാവധി നിയന്ത്രിക്കുകയാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ ദൗത്യം.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാറിന് പെട്ടെന്നൊരു 'മിസിങ്ങ്'; അറിഞ്ഞിരിക്കേണ്ട കാരണങ്ങള്‍

അതേസമയം മഫ്‌ളര്‍ ശബ്ദമലിനീകരണം കുറയ്ക്കും. കാറ്റലിറ്റിക് കണ്‍വേര്‍ട്ടറില്‍ വാതകങ്ങള്‍ കുടുങ്ങുമ്പോള്‍ കാരക്ഷമമായ കരുത്തുത്പാദനം കാറില്‍ നടക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Reason Why Car Loses Power While Driving. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X