എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

എഞ്ചിന്‍ ഓഫ് ചെയ്തതിന് ശേഷം മാത്രമെ മിക്കവരും കാറില്‍ ഇന്ധനം നിറയ്ക്കാറ്. എഞ്ചിന്‍ നിര്‍ത്താതെ ഇന്ധനം നിറയ്ക്കുന്നത് തെറ്റാണെന്നാണ് പൊതുധാരണ. എന്നാല്‍ എഞ്ചിന്‍ ഓഫ് ചെയ്യാതെ കാറില്‍ ഇന്ധനം നിറയ്ക്കുന്നവരുമുണ്ട് കൂട്ടത്തില്‍.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കവെ ഇന്ധനം നിറച്ചിട്ട് ഇതുവരെയും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഇതില്‍ ഏതാണ് ശരിയായ നടപടി — എഞ്ചിന്‍ ഓഫ് ചെയ്ത് ഇന്ധനം നിറയ്ക്കുന്നതോ, എഞ്ചിന്‍ ഓഫ് ചെയ്യാതെ നിറയ്ക്കുന്നതോ?

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

കാറില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍ അപകട സാധ്യത കൂടുതലാണ്.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

അചേതന വൈദ്യുതി (Static Electricity) മുന്‍നിര്‍ത്തിയാണ് ഇന്ധനം നിറയ്ക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ ഓഫ് ചെയ്യണമെന്ന് പറയുന്നത്. സാധ്യത വിരളമെങ്കിലും അചേതന വൈദ്യുതി അപകടങ്ങള്‍ സൃഷ്ടിക്കാം.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

അചേതന വൈദ്യുതിയില്‍ നിന്നുള്ള തീപ്പൊരിയാണ് ഈ അവസരത്തില്‍ വില്ലന്മാരാവുക. തീപ്പൊരി ഇന്ധനവാതകങ്ങളിലേക്ക് കത്തിപ്പടരും. ഇതു വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

പെട്രോള്‍ പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറയുന്നതിന് പിന്നിലുള്ള കാരണവും അചേതന വൈദ്യുതിയാണ്. മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുമ്പോള്‍ അചേതന വൈദ്യുതി സൃഷ്ടിക്കപ്പെടും.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

അപൂര്‍വ അവസരങ്ങളില്‍ ഇത് തീപ്പൊരിയിലേക്ക് നയിക്കും. ഇതിന് പുറമെ കാറിലുള്ള ഫോണ്‍ ചാര്‍ജ്ജറുകളും സിഗരറ്റ് ലൈറ്ററുകളും ഇന്ധനം നിറയ്ക്കുമ്പോള്‍ അപകടഭീഷണി ഉയര്‍ത്തും.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

ഇവയില്‍ നിന്നും തീപ്പൊരി ഉയരാനുള്ള സാധ്യതയും കാര്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ തള്ളിക്കള്ളയാനാകില്ല. അതിനാല്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ശരിയായ നടപടി.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

ഡീസല്‍ ടാങ്കില്‍ പെട്രോള്‍? അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്താണ് സംഭവിക്കുക? പലര്‍ക്കും സംശയമുണ്ട് ഇക്കാര്യത്തില്‍. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കുമെന്ന് പ്രത്യേക പറയേണ്ടതില്ല.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

എന്നാല്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും വലിയ ധാരണയുണ്ടാകാറില്ല. തെറ്റായ ഇന്ധനം നിറച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെ:

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്താല്‍ മാത്രമെ ഇന്ധന ടാങ്കില്‍ നിന്നും ഇന്ധനം എഞ്ചിനില്‍ എത്തുകയുള്ളു. ചില കാറുകളില്‍ ഇന്ധനം എഞ്ചിനിലേക്ക് സ്റ്റാര്‍ട്ട് ചെയ്യണമെന്നില്ല, ഇഗ്‌നീഷനില്‍ താക്കോല്‍ ഇട്ടാല്‍ മാത്രം മതി. അതുകൊണ്ടു ഈ അവസരത്തില്‍ ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ അടിയന്തരമായി ഊരാന്‍ പ്രത്യേകം ഓര്‍ക്കണം.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

കാര്‍ ഓടിച്ചു നീങ്ങിയെങ്കില്‍

ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം തിരിച്ചറിയാറ്. എന്നാല്‍ കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെങ്കിലോ? ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്‌നീഷനില്‍ നിന്നും താക്കോല്‍ ഊരി മാറ്റുകയാണ് ഈ അവസരത്തില്‍ ചെയ്യേണ്ടത്.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

അസ്വാഭാവികമായ അക്സിലറേഷന്‍, മിസിംഗ്, എക്സ്ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക പോലുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

ഡീസലില്‍ പെട്രോളോ, പെട്രോളില്‍ ഡീസലോ ഏതാണ് കൂടുതല്‍ ഗുരുതരം?

ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ നിറയ്ക്കുന്നതാണ് ഏറെ ഗുരുതരം. ഡീസല്‍ എഞ്ചിനില്‍ ഇന്ധനം തന്നെയാണ് നിര്‍ണായക ഘടകങ്ങള്‍ക്ക് ലൂബ്രിക്കേഷന്‍ നല്‍കാറ്. ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കാന്‍ പെട്രോളിന് സാധിക്കില്ല.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

മാത്രമല്ല, പെട്രോളും ഡീസലും കൂടിക്കലരുന്നതിനും ഇതു വഴിതെളിക്കും. അതിനാല്‍ ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുമ്പോഴേക്കും ഇന്ധനം 'കോക്ടെയില്‍' പരുവമായി മാറും.

എഞ്ചിന്‍ ഓഫ് ചെയ്യാതെ ഇന്ധനം നിറച്ചാല്‍

സാധാരണ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരല്‍പം പെട്രോള്‍ കടന്നാല്‍ ഉടനടി കൂടിയ അളവില്‍ ഡീസല്‍ നിറയ്ക്കണമെന്ന് മാത്രം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Reason Why To Turn Off Car At The Pump. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X