ഓയില്‍ മാറ്റം നിങ്ങളുടെ വാഹനത്തെ എങ്ങനെ സംരക്ഷിക്കുന്നു? 4 പ്രധാന കാരണങ്ങൾ

Written By:

വാഹനത്തില്‍ എഞ്ചിന്‍ ഓയില്‍ സമയബന്ധിതമായി മാറ്റേണ്ട ആവശ്യകത എന്താണ്? എന്തിനാണ് വിലയേറിയ എഞ്ചിന്‍ ഓയിലുകള്‍ വാഹനത്തില്‍ നിറയ്ക്കുന്നത്? ചിലര്‍ക്ക് എങ്കിലും സംശയമുണ്ടാകാം.

ലൂബ്രിക്കേഷനാണ് എഞ്ചിന്‍ ഓയിലിന്റെ പ്രധാന കര്‍ത്തവ്യം. ചലിക്കുന്ന ഒട്ടനവധി ഘടനകളാണ് എഞ്ചിനിലുള്ളത്. അതിനാല്‍ ലൂബ്രിക്കേഷന്‍ അനിവാര്യം. ഓയില്‍ മാറ്റം വാഹനത്തെ എങ്ങനെ സംരക്ഷിക്കുന്നു? പരിശോധിക്കാം-

എഞ്ചിന്‍ ലൂബ്രിക്കേഷന്‍

ചലിക്കുന്ന ഒട്ടനവധി ഘടനകള്‍ കൊണ്ടാണ് എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. പിസ്റ്റണ്‍, വാല്‍വുകള്‍ ഉള്‍പ്പെടുന്ന ഘടകങ്ങളുടെ അതിവേഗ ചലനം, എഞ്ചിനില്‍ താപം വര്‍ധിപ്പിക്കുന്നു. 

ഈ അവസരത്തില്‍ എഞ്ചിന് മികവാര്‍ന്ന ഓയില്‍ ലൂബ്രിക്കേഷന്‍ അത്യാവശമാണ്. ഇല്ലാത്തപക്ഷം, എഞ്ചിന്‍ തകരാറിലേക്ക് ഇത് വഴിതെളിക്കും. നിര്‍മ്മാതാക്കള്‍ നല്‍കുന്ന യൂസര്‍ മാനുവല്‍ പരിശോധിച്ച് വാഹനത്തിന് ആവശ്യമായ ഗ്രേഡഡ് ഓയില്‍ തെരഞ്ഞെടുക്കണം. 

മാത്രമല്ല, നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന അളവില്‍ തന്നെ എഞ്ചിന്‍ ഓയില്‍ നിറയ്‌ക്കേണ്ടതും അനിവാര്യമാണ്.

എഞ്ചിന്‍ ഘടകങ്ങള്‍ തണുപ്പിക്കുന്നു

എഞ്ചിനിലെ ചലിക്കുന്ന ഘടകങ്ങളില്‍ ശരിയായ ലൂബ്രിക്കേഷന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അമിത ഘര്‍ഷണം (Friction) ഉടലെടുക്കും. ഇത് അമിത താപം ഉത്പാദിപ്പിക്കുന്നതിലേക്കും നയിക്കും. 

അതിനാല്‍ നിഷ്‌കര്‍ഷിക്കുന്ന അളവില്‍ ഓയില്‍ നല്‍കുന്നത് എഞ്ചിനുള്ളിലെ അമിത ഘര്‍ഷണവും, അമിത താപവും കുറയ്ക്കും.

എഞ്ചിനുള്ളിലെ മാലിന്യങ്ങള്‍ നീക്കുന്നു

എഞ്ചിന്‍ തകരാറിലേക്ക് നയിക്കുന്ന മറ്റൊരു ഘടകമാണ് അഴുക്ക്. എഞ്ചിന്‍ തുരുമ്പെടുക്കുന്നതിലേക്ക് അഴുക്കുകള്‍ നയിക്കും. 

കാലക്രമേണ പൊടിയും, അഴുക്കും, ഡെബ്രിസ് (ജീര്‍ണ്ണാവശിഷ്ടങ്ങള്‍) എന്നിവയുമായി കൂടിക്കലര്‍ന്ന് ഓയിലിന് രൂപമാറ്റം സംഭവിക്കും. ഇത് ലൂബ്രിക്കേഷന്‍ നഷ്ടപ്പെടുത്തുന്നതിനും ഇടവരുത്തും. അതിനാല്‍ സമയക്രമമായ ഓയില്‍, ഫില്‍ട്ടര്‍ മാറ്റങ്ങള്‍ എഞ്ചിന്‍ പ്രവര്‍ത്തനം മികവാര്‍ന്നതാക്കും.

ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നു

പരിതാപകരമായ ലൂബ്രിക്കേഷന്‍ കൂടിയ അളവിലുള്ള ഇന്ധന ഉപഭോഗത്തിനും കാരണമാകും. സമയക്രമമായ ഓയില്‍, ഫില്‍ട്ടര്‍ മാറ്റങ്ങള്‍ രണ്ട് ശതമാനം വരെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഓയില്‍ മാറ്റുന്നത് ഒരല്‍പം ശ്രമകരമാണ് എങ്കിലും, വാഹനത്തെ സംബന്ധിച്ച് ഇത് ഒരു അത്യാവശ നടപടിയാണ്.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Top Reasons Why Oil Changes Save Vehicles. Read in Malayalam.
Story first published: Monday, July 10, 2017, 13:38 [IST]
Please Wait while comments are loading...

Latest Photos