പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

Written By: Staff

പെട്രോളോ ഡീസലോ, കാര്‍ ഏതു തെരഞ്ഞെടുക്കണം? നാള്‍ക്കുനാള്‍ ഉയരുന്ന ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഡീസല്‍ കാറുകളിലേക്കാണ് മിക്കവരുടെയും കണ്ണുകള്‍ പോകാറ്. കാരണം പ്രത്യേകം പറയേണ്ടതില്ല, ഇന്ധനക്ഷമത തന്നെ മുഖ്യം. എന്നാല്‍ പെട്രോള്‍ കാറുകളെ തെരഞ്ഞെടുക്കാനുമുണ്ട് ചില കാര്യങ്ങള്‍ —

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

കുറഞ്ഞ വില

വിലയുടെ കാര്യത്തില്‍ പെട്രോള്‍ കാറുകള്‍ക്കാണ് സ്വീകാര്യത കൂടുതല്‍. പൊതുവെ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്ക് 20-25 ശതമാനത്തോളം വില കൂടുതലാണ്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ഹാച്ച്ബാക്കുകളുടെ കാര്യമെടുത്താല്‍ ഡീസല്‍ ബേസ് വേരിയന്റിന്റെ വിലയ്ക്ക് ഫീച്ചറുകള്‍ കൂടുതലുള്ള ഉയര്‍ന്ന പെട്രോള്‍ പതിപ്പിനെ സ്വന്തമാക്കാന്‍ സാധിക്കും. ഉദ്ദാഹരണത്തിന് പുതിയ മാരുതി സ്വിഫ്റ്റ് തന്നെ നോക്കാം.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

4.99 ലക്ഷം രൂപയാണ് ബേസ് വേരിയന്റ് സ്വിഫ്റ്റ് പെട്രോളിന്റെ പ്രൈസ്ടാഗ്. എന്‍ട്രി ലെവല്‍ ഡീസലിനാകട്ടെ 5.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വ്യത്യാസം ഒരു ലക്ഷം രൂപയുടേത്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകള്‍ സങ്കീര്‍ണമാണ്. ഒപ്പം ഡീസല്‍ എഞ്ചിനില്‍ കൂടുതല്‍ ഘടകങ്ങളും ഒരുങ്ങുന്നുണ്ട്. ഡീസല്‍ കാറുകള്‍ക്ക് വില ഉയരാനുള്ള കാരണമിതാണ്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

കുറഞ്ഞ പരിപാലന ചെലവ്

കീശ കാലിയാകാതെ പെട്രോള്‍ കാറിനെ നാളുകള്‍ കൊണ്ടു നടക്കാം. പെട്രോള്‍ കാറുകള്‍ക്ക് പാരിപാലന ചെലവ് അല്ലെങ്കില്‍ മെയിന്റനന്‍സ് വളരെ കുറവാണ്. ഭാരത്തിന്റെ കാര്യത്തിലും പെട്രോള്‍ കാറുകള്‍ക്കാണ് ആനുകൂല്യം.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ഡീസല്‍ കാറിന് ഭാരം കൂടുതലാണ്, കൂട്ടിന് എഞ്ചിന് വിറയലുമുണ്ട്. തത്ഫലമായി എഞ്ചിന്‍ മൗണ്ടുകളിലും സസ്‌പെന്‍ഷനിലും അറ്റകുറ്റപണികള്‍ ഇടവേളകളില്‍ വരാം.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ഇത് പരിപാലന ചെലവ് കൂട്ടും. ഡീസല്‍ കാറിനെ അപേക്ഷിച്ച് പെട്രോള്‍ കാറുകള്‍ക്ക് ഇരുപത്തഞ്ചു ശതമാനത്തോളം പരിപാലന ചെലവ് കുറവാണ്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ടെക്‌നോളജി വളര്‍ന്നു; പെട്രോള്‍ കാറിന്റെ കരുത്തും മൈലേജും കൂടി

ടോര്‍ഖിന്റെ കാര്യത്തില്‍ ഡീസല്‍ കാറുകളാണ് രാജാക്കന്മാര്‍. മുമ്പ് പെട്രോള്‍ കാറില്‍ മുന്നിലുള്ള വാഹനത്തെ പെട്ടെന്ന് ഒന്നു മറികടക്കണമെന്ന് വിചാരിച്ചാല്‍ നടന്നെന്നു വരില്ല.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

എന്നാല്‍ കാലം മാറി, സാങ്കേതികത വളര്‍ന്നു. ഇന്ന് ടര്‍ബ്ബോചാര്‍ജ്ജറുകള്‍ പെട്രോള്‍ കാറില്‍ ഇടംപിടിച്ചു തുടങ്ങി. കുറഞ്ഞ ആര്‍പിഎമ്മില്‍ കൂടുതല്‍ ടോര്‍ഖ് ലഭ്യമാക്കുന്നതിനൊപ്പം പെട്രോള്‍ കാറില്‍ മികച്ച ഇന്ധനക്ഷമത ഉറപ്പു വരുത്താനും ടര്‍ബ്ബോചാര്‍ജ്ജറുകള്‍ക്ക് സാധിക്കും.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഎസ്‌ഐ, ടാറ്റ സെസ്റ്റ്, ടാറ്റ ബോള്‍ട്ട് പോലുള്ള കാറുകള്‍ തന്നെ ഇതിന് ഉദ്ദാഹരണം. ടര്‍ബ്ബോചാര്‍ജ്ജറുകളുടെ പശ്ചാത്തലത്തില്‍ തുടരെ ഗിയര്‍ മാറേണ്ട സാഹചര്യം പെട്രോള്‍ കാറുകളില്‍ ഇന്നു കുറവാണ്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

എന്തായാലും ഉയര്‍ന്ന ആര്‍പിഎമ്മില്‍ അന്നും ഇന്നും പെട്രോള്‍ കാറുകള്‍ തന്നെയാണ് മുന്നില്‍.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

കുറഞ്ഞ NVH നില

ഡീസല്‍ എഞ്ചിനെ അപേക്ഷിച്ച് പെട്രോള്‍ എഞ്ചിന് ശബ്ദം കുറവാണ്. ശബ്ദവും വിറയലും ഡീസല്‍ കാറുകളുടെ കൂടപ്പിറപ്പാണ്. എന്നാല്‍ സങ്കീര്‍ണമായ പാഡിംഗിന്റെയും എഞ്ചിനീയറിംഗ് മികവിന്റെയും പശ്ചാത്തലത്തില്‍ ഒരുപരിധി വരെ ഡീസല്‍ എഞ്ചിനെ 'നിശബ്ദമാക്കാന്‍' നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ഡീസല്‍ കാറിന് വില ഉയരാനുള്ള കാരണങ്ങളില്‍ ഒന്നാണിത്. എന്നാല്‍ പെട്രോള്‍ കാറില്‍ ഇതിന്റെ ഒന്നും ആവശ്യമില്ല. ശബ്ദവും, വിറയലും പെട്രോള്‍ കാറില്‍ നാമമാത്രമാണ്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ഏതു കാലാവസ്ഥയിലും ഓടിക്കാം

ഏതു കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ പെട്രോള്‍ കാറുകള്‍ക്ക് സാധിക്കും. സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഡീസല്‍ കാറുകള്‍ ചിലപ്പോഴൊക്ക കിതയ്ക്കാറുണ്ട്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

ആവശ്യമായ വായു എഞ്ചിനിലേക്ക് കടക്കാത്തതാണ് പ്രശ്‌നം. ടര്‍ബ്ബോചാര്‍ജ്ജറുകള്‍ ഒരുപരിധി വരെ ഈ പ്രശ്‌നം പരിഹരിക്കുന്നുമുണ്ട്. വീണ്ടും കുറഞ്ഞ താപത്തില്‍ ഡീസല്‍ കാറുകള്‍ പണിമുടക്കാന്‍ സാധ്യത കൂടുതലാണ്.

പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

-15 ഡിഗ്രി സെന്റിഗ്രേഡിന് താഴെ ഡീസല്‍ തണുത്തുറഞ്ഞു പോകും. പക്ഷെ പെട്രോള്‍ കാറിന് ഈ പ്രശ്‌നങ്ങളൊന്നുമില്ല. തണുപ്പു കാലത്തും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പ്രവര്‍ത്തിക്കാന്‍ പെട്രോള്‍ കാറുകള്‍ക്ക് സാധിക്കും.

കൂടുതല്‍... #auto tips
English summary
Reasons To Buy A Petrol Car. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark