Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയാലുള്ള നാലു പ്രധാന ഗുണങ്ങള്‍
ഓരോ വര്‍ഷം പിന്നിടുന്തോറും കാറുകളുടെ വില പടിപടിയായി ഉയരുകയാണ്. മുന്‍കാലങ്ങളെ പോലെയല്ല, മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകള്‍ വിപണിയില്‍ പെട്ടെന്ന് എത്തുന്നു. പുതിയ പതിപ്പ് ഓരോതവണ വരുമ്പോഴും കാര്‍വില പതിയെ ഉയരുന്നു.

പുതിയ കാറുകളെ തുടരെ കൊണ്ടുവരാനുള്ള നിര്‍മ്മാതാക്കളുടെ തിടുക്കം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയ്ക്കാണ് നേട്ടമാകുന്നത്. വൈവിധ്യമാര്‍ന്ന കാറുകളാണ് ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനുള്ള നാലു പ്രധാന കാരണങ്ങള്‍ —

പണം ലാഭിക്കാം
ഷോറൂമില്‍ നിന്നും വാങ്ങുന്ന പുതിയ കാറിന്റെ മൂല്യം കുറയാന്‍ വലിയ കാലതാമസമില്ല. വാങ്ങിയിട്ട് ഉപയോഗിക്കുന്ന ആദ്യ ദിവസം തന്നെ കാറിന്റെ മൂല്യം എട്ടു മുതല്‍ പത്തു ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനാണ് തീരുമാനമെങ്കില്‍ കീശ കാലിയാകില്ല (നിര്‍മ്മിച്ച തിയ്യതി, കിലോമീറ്റര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി). പുതിയ മാരുതി സ്വിഫ്റ്റ് തന്നെ ഇവിടെ ഉദ്ദാഹരണമെടുക്കാം.

4.99 ലക്ഷം രൂപയാണ് ഏറ്റവും താഴ്ന്ന സ്വിഫ്റ്റ് LXi വകഭേദത്തിന്റെ എക്സ്ഷോറൂം വില. നികുതിയും ഇന്‍ഷൂറന്‍സും മറ്റു നിരക്കുകളെല്ലാം കൂട്ടി അഞ്ചര ലക്ഷം രൂപ ഓണ്‍റോഡ് വിലയിലാണ് സ്വിഫ്റ്റ് LXi പുറത്തിറങ്ങുക (കൊച്ചി).

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇതേ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമുള്ള മെച്ചപ്പെട്ട, മികവേറിയ, സുരക്ഷിതമായ കാര്‍ വാങ്ങാന്‍ അവസരം ലഭിക്കും.

ആശങ്കപ്പെടാതെ ഡ്രൈവ് ചെയ്യാം
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പുത്തനായിരിക്കണമെന്ന് വാശിപ്പിടിച്ചിട്ട് കാര്യമില്ല. സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ചെറിയ പോറലുകളും സ്ക്രാച്ചുകളും പതിവാണ്. ഇതേ കാരണം കൊണ്ടുതന്നെ ഡ്രൈവിംഗ് തലവേദന കുറവായിരിക്കും.

കാര്‍ പുത്തനെങ്കില് മാത്രമെ സ്ക്രാച്ചുകളെയും ചതവുകളെയും കുറിച്ചുള്ള ആശങ്ക പിടിമുറുക്കൂ. തിരക്കേറിയ റോഡില്‍ പുതിയ കാറുമായി ഇറങ്ങാനുള്ള മടി, സെക്കന്‍ഡ് ഹാന്‍ഡ് കാറുകളിലുണ്ടാകില്ല.

മാത്രമല്ല വാങ്ങിയ ആദ്യ ദിവസം തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ പൂര്‍ണ സ്വാതന്ത്ര്യം എടുക്കാം. പുതിയ കാറെങ്കില്‍ ആദ്യ സര്‍വീസ് പിന്നിടുന്ന വരെ എഞ്ചിന് വേഗത ചുവപ്പുവര കടക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടാകും. സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ഈ പ്രശ്നമില്ല.

സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും വാറന്റി
ഇന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ വാറന്റി ലഭ്യമാക്കുന്നുണ്ട്. അതായത് പുതിയ കാറുകള്‍ക്ക് സമാനമായ വാറന്റി പഴയ കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ ഉറപ്പ് വരുത്തും. ഇന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കള്‍ക്കും സ്വന്തമായി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകളുണ്ട്.

മൂല്യശോഷണം കുറവ്
കാറുകളുടെയെല്ലാം മൂല്യം കാലക്രമേണ കുറയും. എന്നാല്‍ പുതിയ കാറുകളെ അപേക്ഷിച്ച് സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില കുറഞ്ഞ തോതിലാണ് ഇടിയുക. ആദ്യ മൂന്നു വര്‍ഷം കൊണ്ട് പുതിയ കാറുകള്‍ക്ക് പരമാവധി മൂല്യശോഷണം സംഭവിക്കും.