കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

By Dijo Jackson
Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

ഏത് കാറിനും തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ പലകുറി നാം കണ്ടുകഴിഞ്ഞു. ഇതിന് പുറമെ അപകടങ്ങള്‍ക്ക് ശേഷം തീപിടിക്കുന്ന സംഭവങ്ങളും കാണാറുണ്ട്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

കാറിന് തീപിടിക്കാന്‍ കാരണങ്ങള്‍ പലതാണ്. കാറില്‍ തീപിടിക്കാനുള്ള ഏഴു കാരണങ്ങള്‍ പരിശോധിക്കാം —

ഇന്ധനചോര്‍ച്ച

അപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ചോരുന്ന സന്ദര്‍ഭം മിക്കപ്പോഴും തീപടരുന്ന സ്ഥിതിഗതികളിലേക്ക് നയിക്കും.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

സാധാരണയായി വാഹനം രൂപകൽപന ചെയ്യുമ്പോൾ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ബോണറ്റിനടിയില്‍ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കള്‍ മറന്നു വെയ്ക്കുക

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ (Engine Bay) വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വെച്ചു പൂട്ടുന്ന ശീലം ചിലര്‍ക്കുണ്ട്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ഈ നടപടിയും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തി പിടിച്ചേക്കാം.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

വയറിംഗില്‍ കൃത്രിമം

ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ ചന്തം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

എന്നാല്‍ ഇത്തരം ആക്‌സസറികള്‍ക്ക് വേണ്ടി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. കാറില്‍ തീപിടിക്കുന്നതിന് ഷോട്ട് സര്‍ക്യൂട്ടും കാരണമാണ്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍

പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് പ്രചാരമേറുന്നുണ്ട്. സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് തന്നെ പ്രചാരത്തിന് കാരണം.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റെങ്കില്‍ തീ കത്തി പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ഡിസൈന്‍ പാളിച്ചകള്‍

ഡിസൈന്‍ പാളിച്ചകളും കാര്‍ തീപിടിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആദ്യ കാലത്ത് ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഡിസൈന്‍ പാളിച്ചയാണ് തീപിടുത്തതിന് കാരണമെന്ന തിരിച്ചറിഞ്ഞ ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചാണ് നാനോകളെ ശേഷം പുറത്തിറക്കിയത്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ഗുണനിലവാരം കുറഞ്ഞ ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ്

കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യത വർധിക്കും.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

എക്‌സ്‌ഹോസ്റ്റിലെ 'തീക്കളികള്‍'

സൂപ്പര്‍കാറുകളില്‍ കണ്ടു വരുന്ന ആഫ്റ്റര്‍ബേണ്‍ പ്രതിഭാസത്തെ (എക്‌സ്‌ഹോസ്റ്റില്‍ നിന്നും തീ തുപ്പുക) സാധാരണ കാറുകളിലേക്ക് പകര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ തകൃതിയായി നടക്കുന്നുണ്ട്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

മറ്റുള്ളവര്‍ക്ക് മുമ്പില്‍ ആളാവാന്‍ വേണ്ടി വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകളെ കാറില്‍ ഘടിപ്പിച്ചു വിലസുന്നവരാണ് പലരും. എക്‌സ്‌ഹോസ്റ്റ് പൈപിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് മുഖേന എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിച്ചാണ് ഇത്തരക്കാര്‍ നിര്‍വൃതി അണയാറുള്ളത്.

കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍

ഇവിടെയും എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ കത്തി പിടിക്കാന്‍.

Image Source: WikiMedia Commons

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Seven Big Reasons Why Cars Catch Fire. Read in Malayalam.
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more