ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കളും മറ്റ് വാഹന സർവ്വീസ് ഓപ്പറേറ്റമാരും ഈ കൊവിഡ്-19 കാലയളവിൽ തങ്ങളാൽ ആവുന്ന എല്ലാവിധ പിന്തുണയും സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

ഈ പ്രതിസന്ധി ഘട്ടത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടേയും മറ്റ് ക്യാബുകളുയേടും സേവനങ്ങൾ ഒന്നും തന്നെ ഇല്ല.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

അതിനാൽ വീടുകൾക്കും ആശുപത്രികൾക്കുമിടയിൽ യാത്ര ചെയ്യാൻ സഹായിക്കുന്നതിന് ആശുപത്രി ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കാറുകൾ സൗജന്യമായി നൽകുമെന്ന് സെൽഫ് ഡ്രൈവിംഗ് മൊബിലിറ്റി സ്റ്റാർട്ടപ്പായ റെവ്വ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, പൂനെ എന്നിങ്ങനെ അഞ്ച് നഗരങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

പ്രസക്തമായ ഐഡി പ്രൂഫ് സമർപ്പിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഈ സേവനം ലഭ്യമാക്കാം. തുടക്കത്തിൽ, സ്റ്റാർട്ടപ്പ് കമ്പനി സേവനത്തിനായി ആയിരത്തോളം കാറുകൾ ലഭ്യമാക്കും, ആവശ്യമെങ്കിൽ ഈ എണ്ണം പിന്നീട് വർദ്ധിപ്പിക്കാമെന്ന് റെവ്വ് അധികൃതർ അറിയിച്ചു.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

ആരോഗ്യ പ്രവർത്തകർക്ക് 9250035555 എന്ന നമ്പറിൽ ബുക്കിംഗ് നടത്താം. കൂടാതെ, കമ്പനിയുടെ വെബ്‌സൈറ്റ്, ആപ്ലിക്കേഷനുകൾ എന്നിവയിലൂടെയും ഈ സേവനം ലഭ്യമാകും.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

കൊവിഡ് -19 പ്രതിസന്ധിയെ നേരിടുന്ന ആരോഗ്യ പ്രവർത്തകർ സമൂഹത്തിന്റെ യഥാർത്ഥ നായകന്മാരാണെന്നും പൊതുഗതാഗതം ലഭ്യമല്ലാത്തതിനാൽ ആശുപത്രികളിലേക്കുള്ള യാത്രയിൽ അവരിൽ പലരും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്

അടുത്തിടെ ഡോക്ടർമാർക്കും മറ്റ് അവശ്യ സേവനങ്ങൾക്കും 500 ക്യാബുകൾ വാഹന സർവ്വീസ് ഓപ്പറേറ്ററുമാരായ ഓലയും വിട്ടു നൽകിയിരുന്നു.

Most Read Articles

Malayalam
English summary
Self Driving mobility startup Revv announced 1000 free cars for health workers to Travel. Read in Malayalam.
Story first published: Saturday, April 4, 2020, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X