ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

വിപണിയില്‍ എത്തുന്ന പുതിയ കാറുകളില്‍ ആധുനിക ഫീച്ചറുകള്‍ തിങ്ങി നിറയുകയാണ്. പുതിയ ഫീച്ചറുകളുടെ കാര്യമെടുത്താല്‍ കീലെസ് എന്‍ട്രിയും സ്റ്റാര്‍ട്ട് – സ്റ്റോപ് ബട്ടണുമാണ് കൂട്ടത്തില്‍ മുഖ്യം. ഇവ രണ്ടും കാറുകളില്‍ പതിവായി ഇടംപിടിച്ചു തുടങ്ങി. അതുകൊണ്ടു തന്നെ കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് – സ്റ്റോപ് ബട്ടണ്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങളും ഇന്നു കൂടിവരികയാണ്.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

ഉദ്ദാഹരണത്തിന് ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍ എന്തു സംഭവിക്കുമെന്നറിയാന്‍ പലര്‍ക്കും കൗതുകമുണ്ട്. എന്നാല്‍ ഇതു പരീക്ഷിച്ചു നോക്കാന്‍ ആരും ധൈര്യപ്പെടാറില്ല. ഡ്രൈവിംഗിനിടെ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍, പരിശോധിക്കാം.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

ഇഗ്നീഷനില്‍ താക്കോലിട്ട് തിരിച്ചു കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന കാലം മാറി. ഇന്നു കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രത്യേക സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണുണ്ട്. എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുകയാണ് സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണിന്റെ ലക്ഷ്യം. കാര്‍ പൂര്‍ണമായും നിര്‍ത്തി എഞ്ചിന്‍ ഓഫ് ചെയ്യാനും ഇതേ ബട്ടണ്‍ അമര്‍ത്തണം.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

കാര്‍ ഓടുന്നതിനിടെ അബദ്ധവശാല്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നും സംഭവിക്കില്ല. ഈ അവസരത്തില്‍ ഡ്രൈവര്‍ കണ്‍സോളിലേക്ക് കാറിലെ കമ്പ്യൂട്ടര്‍ സംവിധാനം മുന്നറിയിപ്പ് സന്ദേശം അയക്കുമെന്ന് മാത്രം.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിര്‍മ്മാതാക്കള്‍ തന്നെ ഇതിനു വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ കാര്‍ നിര്‍ത്തേണ്ട ആവശ്യമുണ്ടായാല്‍ സ്റ്റാര്‍ട്ട് – സ്റ്റോപ് ബട്ടണ്‍ ഏതാനും നിമിഷങ്ങള്‍ അമര്‍ത്തി പിടിച്ച് എഞ്ചിന്‍ ഓഫ് ചെയ്യാം.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

ആക്‌സിലറേറ്റര്‍ കുടുങ്ങി പോവുക പോലുള്ള അവസരങ്ങളില്‍ ഈ നടപടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. അതേസമയം ഇന്നു വരുന്ന മിക്ക കാറുകളിലും ഒരുങ്ങുന്നത് ഇലക്ട്രിക് അല്ലെങ്കില്‍ ഹൈഡ്രോളിക് പവര്‍ സ്റ്റീയറിംഗാണ്. ഇക്കാരണത്താല്‍ എഞ്ചിന്‍ ഓഫ് ചെയ്താല്‍ സ്റ്റീയറിംഗ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

സ്റ്റാര്‍ട്ട് – സ്റ്റോപ് ബട്ടണ്‍ ഉപയോഗിക്കേണ്ടത് എങ്ങനെ

എന്തെങ്കിലും പ്രശ്‌നം കാരണം ഓടുന്ന കാര്‍ നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ ആദ്യം തന്നെ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തുന്നത് തെറ്റായ ശീലമാണ്. ഓടുന്ന കാറില്‍ എഞ്ചിന്‍ പെട്ടെന്ന് ഓഫാക്കാന്‍ ശ്രമിച്ചാല്‍ എഞ്ചിന് തകരാറ് സംഭവിക്കാന്‍ സാധ്യത കൂടും.

ഓടുന്ന കാറില്‍ സ്റ്റാര്‍ട്ട് – സ്‌റ്റോപ് ബട്ടണ്‍ അമര്‍ത്തിയാല്‍

നിര്‍ത്തേണ്ട അവസരത്തില്‍ കാറിനെ ആദ്യം ന്യൂട്രല്‍ ഗിയറിലേക്ക് മാറ്റണം. മാനുവലാണെങ്കിലും ഓട്ടോമാറ്റിക്കാണെങ്കിലും നടപടി ഇതുതന്നെ. എഞ്ചിനുമായുള്ള ചക്രങ്ങളുടെ ബന്ധം ന്യൂട്രല്‍ ഗിയര്‍ വിച്ഛേദിക്കും. ന്യൂട്രല്‍ ഗിയറില്‍ ബ്രേക്ക് പതിയെ ചവിട്ടാം. കാറിന്റെ വേഗത പൂര്‍ണമായും കുറഞ്ഞതിന് ശേഷം സ്റ്റാര്‍ട്ട് – സ്റ്റോപ് ബട്ടണ്‍ അമര്‍ത്തി എഞ്ചിന്‍ ഓഫ് ചെയ്യുന്നതാണ് ശരിയായ നടപടി.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

കാര്‍ ഡ്രൈവിംഗ് പഠിക്കുന്ന നാളുകളില്‍ ക്ലച്ച് പെഡല്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ശരിക്കും എന്തിനാണ് ക്ലച്ച്? ചക്രങ്ങളിലേക്കുള്ള എഞ്ചിന്‍ ബന്ധം വിച്ഛേദിക്കാനാണ് ക്ലച്ച് പെഡല്‍; ലളിതമായി പറഞ്ഞാല്‍ തടസങ്ങളൊന്നും കൂടാതെ ഗിയര്‍ മാറാന്‍ വേണ്ടി.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ക്ലച്ച് ഉപയോഗിക്കുന്നതിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിന്റെയും ഗിയര്‍ബോക്‌സിന്റെയും ആരോഗ്യം. ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം ക്ലച്ച് അമര്‍ത്തുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതു തെറ്റാണ്.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

വേഗത കുറയ്ക്കാന്‍ വേണ്ടി എല്ലായ്‌പോഴും ക്ലച്ച് ചവിട്ടുന്ന ശീലം കാറിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടാതെ പിന്നിലും വശങ്ങളിലും സഞ്ചരിക്കുന്ന മറ്റു കാറുകളിലും ഈ ശീലം ആശയക്കുഴപ്പം സൃഷ്ടിക്കും. ക്ലച്ച് ചവിട്ടേണ്ടത് എപ്പോഴെല്ലാം?

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

പൂര്‍ണമായും നിര്‍ത്താന്‍

കാര്‍ നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ ബ്രേക്ക് ആദ്യം പതിയെ ചവിട്ടുക. ഈ അവസരത്തില്‍ പൊടുന്നനെ താഴ്ന്ന ഗിയറിലേക്ക് കടക്കരുത്. ആര്‍പിഎം നില താഴുന്നത് വരെ ബ്രേക്കില്‍ ചവിട്ടി തുടരുക. ആര്‍പിഎം നില കുറഞ്ഞെന്ന് കണ്ടാല്‍ ക്ലച്ച് ചവിട്ടി താഴ്ന്ന ഗിയറിലേക്ക് കടക്കാം.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ഉദ്ദാഹരണത്തിന്, മുന്നില്‍ സിഗ്നല്‍ നിറം ചുവപ്പെങ്കില്‍ ആദ്യം ബ്രേക്ക് ചവിട്ടി കാറിന്റെ വേഗത കുറയ്ക്കണം. വേഗത തെല്ലൊന്നു കുറഞ്ഞാല്‍ ക്ലച്ചമര്‍ത്തി മൂന്നില്‍ നിന്നും രണ്ടിലേക്ക് ഗിയര്‍ മാറുക. തുടര്‍ന്ന് ക്ലച്ച് പൂര്‍ണമായും വിട്ടതിന് ശേഷം വീണ്ടും ബ്രേക്ക് ചവിട്ടണം.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

കാര്‍ പൂര്‍ണമായും നിശ്ചലമാകുന്നതിന് തൊട്ടുമുമ്പ് ക്ലച്ചമര്‍ത്തി ന്യൂട്രല്‍ ഗിയറിലേക്ക് മാറുന്നതാണ് ഉചിതമായ നടപടി. ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ക്ലച്ചമര്‍ത്തുന്ന ശീലം ക്ലച്ച് ബെയറിംഗിനെ ബാധിക്കും. പൂര്‍ണമായും നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ക്ലച്ച് അമര്‍ത്താന്‍ വിട്ടുപോയാല്‍ കാര്‍ 'കുത്തി' നില്‍ക്കാന്‍ സാധ്യത കൂടും.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ചെരിവില്‍ നിര്‍ത്തുമ്പോള്‍

കയറ്റത്തില്‍ നിര്‍ത്തേണ്ട സന്ദര്‍ഭങ്ങളിലും ചിത്രത്തില്‍ വലിയ വ്യത്യാസമില്ല. മുകളില്‍ പറഞ്ഞത് പോലെ തന്നെയാണ് ബ്രേക്കിന്റെയും ക്ലച്ചിന്റെയും ഉപയോഗം. എന്നാല്‍ പാര്‍ക്കിംഗ് ബ്രേക്കുകളെ കൂടി ഈ സന്ദര്‍ഭത്തില്‍ ആശ്രയിക്കേണ്ടതായി വരും.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

കാര്‍ നിശ്ചലമാകുന്നതിന് തൊട്ടു മുമ്പ് പാര്‍ക്കിംഗ് ബ്രേക്ക് ഇടണം. ക്ലച്ചമര്‍ത്തി ന്യൂട്രലിലേക്ക് കടക്കുമ്പോള്‍ കാര്‍ പിറകിലേക്ക് ഉരുണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണിത്.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

താഴ്ന്ന ഗിയറിലേക്ക് കടക്കുമ്പോള്‍

എഞ്ചിന്‍ വേഗതയെ ആശ്രയിച്ചാണ് താഴ്ന്ന ഗിയറിലേക്ക് കടന്നതിന് ശേഷമുള്ള ക്ലച്ചിന്റെ ഉപയോഗം. 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കവെ മുന്നില്‍ എന്തെങ്കിലും തടസം കാരണം ബ്രേക്ക് പിടിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുക്കാം.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

വേഗത 100-80 കിലോമീറ്ററിലേക്കാണ് കുറയുന്നതെങ്കില്‍ ഗിയര്‍ മാറേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ഗിയറില്‍ തന്നെ വേഗത ക്രമപ്പെടുത്താന്‍ കാറിന് സാധിക്കും. എന്നാല്‍ 110 കിലോമീറ്ററില്‍ നിന്നും 50 കിലോമീറ്ററിലേക്ക് വേഗത കുറയ്‌ക്കേണ്ട സന്ദര്‍ഭങ്ങളില്‍ ക്ലച്ചിന്റെ ഉപയോഗം നിര്‍ണായകമാണ്.

ബ്രേക്ക് ചവിട്ടുമ്പോള്‍ ക്ലച്ച് അമര്‍ത്തുന്നത് ശരിയോ?

ആര്‍പിഎം നില തീരെ കുറയുമ്പോള്‍ എഞ്ചിന്‍ 'വലിയും'. ഈ അവസരത്തില്‍ ആക്‌സിലറേറ്ററിന്റെ പ്രതികരണവും കുറയും. അതുകൊണ്ടു പെട്ടെന്ന് വേഗത കുറയ്‌ക്കേണ്ട അവസരത്തില്‍ ക്ലച്ചമര്‍ത്തി ഗിയര്‍ മാറാന്‍ തെല്ലും മടിക്കരുത്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
What Happens If You Push The Start Button While Driving? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X