വേനലാണോ വില്ലന്‍?; ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ സംരക്ഷിക്കാന്‍ ഇവ ധാരാളം

വെയിലും ചൂടും വില്ലന്‍ വേഷം അണിയുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വേനല്‍ ചൂടും, പൊടിയുമെല്ലാം ഇന്ത്യന്‍ നിരത്തുകളില്‍ ഭീതിജനകമായ സാഹചര്യമാണ് ഒരുക്കുന്നത്.

By Dijo

വീണ്ടും ഒരു വേനല്‍ക്കാലം കൂടി വരുന്നു. പല രാജ്യങ്ങളും വേനല്‍ക്കാലത്തെ പ്രകൃതിയ്ക്ക് ഒപ്പം നിന്ന് ആസ്വദിക്കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ വെയിലും ചൂടും വില്ലന്‍ വേഷം അണിയുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വേനല്‍ ചൂടും, പൊടിയുമെല്ലാം ഇന്ത്യന്‍ നിരത്തുകളില്‍ ഭീതിജനകമായ സാഹചര്യമാണ് ഒരുക്കുന്നത്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

വെയിലിന്റെ കാഠിന്യത്തില്‍ നിരത്തില്‍ നിരങ്ങി നീങ്ങുന്ന കാറുകളുടെ കാര്യവും അപ്പോള്‍ ഊഹിക്കാവുന്നതല്ലേയുള്ളു. എന്തായാലും പ്രതിവിധിയുണ്ട്. നിലവില്‍ ചൂടിനെ പ്രതിരോധിക്കാന്‍ പല കാര്‍ ആക്‌സസറിസും വിപണിയില്‍ ലഭ്യമാണ്. അത്തരത്തില്‍ നിങ്ങളെയും കാറിനെയും കൂളാക്കുന്ന ചില ആക്‌സസറീസിനെ ഇവിടെ പരിചയപ്പെടാം-

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

സണ്‍ഗ്ലാസ് ഹോള്‍ഡര്‍

വേനല്‍ക്കാലത്തെ ഡ്രൈവിംഗില്‍ സണ്‍ഗ്ലാസുകള്‍ക്ക് എന്നും പ്രഥമ സ്ഥാനം ലഭിക്കാറുണ്ട്. എന്നാല്‍ സണ്‍ഗ്ലാസുകളെ ഡ്രൈവിംഗിനിടെ ഊരി സൂക്ഷിക്കുന്നതില്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടാറാണ് പതിവ്. ഇതിനുള്ള പരിഹാരമായാണ് വിപണിയില്‍ സണ്‍ഗ്ലാസ് ഹോള്‍ഡറുകള്‍ എത്തിയിരിക്കുന്നത്. കാറിന്റെ സണ്‍വൈസറിലേക്ക് സണ്‍ഗ്ലാസിന്റെ ഹോള്‍ഡര്‍ ക്ലിപ്പ് ഒട്ടിച്ച് ചേര്‍ക്കാവുന്ന തരത്തിലാണ് വിപണിയില്‍ ഇത് ലഭ്യമാവുക.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

ഇതിന് പുറമെ, സണ്‍ഗ്ലാസുകള്‍ പോറുന്നതില്‍ നിന്നും ഹോള്‍ഡറുകള്‍ സംരക്ഷണം നല്‍കും. ഏകദേശം 350 രൂപ നിരക്കില്‍ സണ്‍ ഗ്ലാസ് ഹോള്‍ഡറുകള്‍ ഇബെ അടക്കമുള്ള ഇ കൊമേഴ്‌സ് സൈറ്റുകളില്‍ ലഭ്യമാണ്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

എസി കപ്പ് ഹോള്‍ഡര്‍

എസി കപ്പ് ഹോള്‍ഡറുകള്‍ ഇപ്പോള്‍ വന്‍ പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എസി കപ്പ് ഹോള്‍ഡറുകള്‍ നമ്മുടെ പാനീയങ്ങളുടെ തണുപ്പ് നിലനിര്‍ത്തുന്നതില്‍ സഹായിക്കും.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

കാറിലെ എസിയുമായി ബന്ധപ്പിച്ചാണ് ഈ കപ്പ് ഹോള്‍ഡറുകള്‍ പ്രവര്‍ത്തിക്കുക. എസിയില്‍ നിന്നുമുള്ള തണുത്ത വായുവിനെ കപ്പിലേക്കും കൂടി കേന്ദ്രീകരിക്കുകയാണ് എസി കപ്പ് ഹോള്‍ഡര്‍ ചെയ്യുന്നത്. നിസാന്‍ എവാലിയയിലുള്ളതിന് സമാനമായ എസി കപ്പ് ഹോള്‍ഡറുകള്‍ ഏകദേശം 200 രൂപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍

നിങ്ങളുടെ കാറില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഇല്ലെങ്കിലും ഇനി വിഷമിക്കേണ്ട. കാരണം ഇപ്പോള്‍ വിപണിയില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ലഭ്യമാണ്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

ക്രിഷ് ടെക്ക് എന്ന കമ്പനി നിര്‍മ്മിക്കുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ മൊഡ്യൂളിന് ഇപ്പോള്‍ ഏറെ ആരാധകരാണ് ഉള്ളത്. കാറിന്റെ എസിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിനെ ഒരുക്കിയിട്ടുള്ളത്. ഏകദേശം 4000 രൂപ നിരക്കില്‍ ഇബെയില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ലഭ്യമാണ്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

എയര്‍ ഫ്രഷ്‌നര്‍

വേനല്‍ക്കാലത്ത് പൊടിയും വിയര്‍പ്പും കാറിനുള്ളില്‍ കടുത്ത ദുര്‍ഗന്ധമാണ് പരത്തുന്നത്. അതിനാല്‍ എയര്‍ ഫ്രഷ്‌നറുകള്‍ കാറിനുള്ളില്‍ വേണ്ടത് അനിവാര്യമാണ്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

ഡാഷ്‌ബോര്‍ഡ് കവര്‍

എല്ലായിപ്പോഴും തണല്‍ നോക്കി പാര്‍ക്ക് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ പലപ്പോഴും ഡാഷ്‌ബോര്‍ഡുകള്‍ നേരിട്ടുള്ള കനത്ത വെയിലിനെ അഭിമുഖീകരിക്കേണ്ടതായി വരും. ഇത് ഡാഷ്‌ബോര്‍ഡുകളുടെ നിറം മങ്ങാന്‍ മാത്രമല്ല ഇടവരുത്തുന്നത്, മറിച്ച് ഡാഷ്‌ബോര്‍ഡുകള്‍ക്കിടയില്‍ സൂക്ഷമായ വിള്ളലുകള്‍ക്കും ഇടവരുത്തും.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

ഡാഷ്‌ബോര്‍ഡുകളിന്മേല്‍ വെയിലേല്‍ക്കുന്നത് കാറിനുള്ളിലെ ചൂട് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍ ഡാഷ് ബോര്‍ഡ് കവറുകളും കാറില്‍ അനിവാര്യമാണ്. ഡാഷ്‌ബോര്‍ഡ് കവറുകള്‍ സൂര്യപ്രകാശത്തില്‍ നിന്നുള്ള ചൂട് വലിച്ചെടുത്ത് കാറിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തും.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

സണ്‍ ഷെയ്ഡ്‌സ്

വേര്‍തിരിച്ചെടുക്കാവുന്ന സണ്‍ഷെയ്ഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കഠിനമായ സൂര്യപ്രകാശം കാറിനുള്ളിലേക്ക് കടക്കുന്നത് പ്രതിരോധിക്കുന്നതില്‍ ഇത്തരം സണ്‍ഷെയ്ഡുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

കൂളര്‍

കാറില്‍ കോള്‍ഡ് ഡ്രിങ്കുകള്‍ സൂക്ഷിക്കുന്നതിന് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം വിപണിയില്‍ കാര്‍ കൂളറുകള്‍ അവതരിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലാണ് കാര്‍ കൂളറുകള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളത്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

സിംഗിള്‍ കപ്പ് കാര്‍ കൂളറുകള്‍ മുതല്‍ 8 ലിറ്റര്‍ കപ്പാസിറ്റിയുള്ള കാര്‍ കൂളറുകള്‍ വരെയുണ്ട് നിലവില്‍. കാര്‍ കൂളറുകള്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡുകളില്‍ ഏറെ പ്രചാരത്തിലുള്ളത് ട്രോപികൂളാണ്. ചെറിയ കൂളറുകള്‍ക്ക് ഏകദേശം 4500 രൂപ നിരക്കിലാണ് വില ആരംഭിക്കുന്നത്. ഇതിന് പുറമെ വിലയേറിയ കാര്‍ ഫ്രീസറുകളും വിപണിയില്‍ ലഭിക്കുന്നുണ്ട്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

കാര്‍ കവര്‍

കാര്‍ കവറുകള്‍ നിങ്ങളുടെ കാറിനെ പൊടിയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, പകരം കടുത്ത സോളാര്‍ റേഡിയഷനില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

സണ്‍ സ്‌ക്രീന്‍സ്

ആദ്യ കാലങ്ങളില്‍ സണ്‍ സ്‌ക്രീനുകള്‍ ആഢംബര കാറുകളില്‍ മാത്രമാണ് കണ്ട് വന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ ഇതാ ശരാശരി കാറുകളിലും സണ്‍ സ്‌ക്രീനുകള്‍ കാണാം. അമൃത്രാസ് എന്ന ബ്രാന്‍ഡാണ് സണ്‍സ്‌ക്രീനുകള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ഏകദേശം 4000 രൂപ നിരക്കിലാണ് സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ ലഭ്യമാകുന്നത്.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

സീറ്റ് കവര്‍സ്

വേനല്‍ക്കാലത്ത്, സീറ്റുകളില്‍ പ്രത്യേകിച്ച് ലെതര്‍ സീറ്റുകളില്‍ സീറ്റ് കവറുകള്‍ ഏറെ അത്യാവശമാണ്. മറ്റ് സീറ്റുകളെ അപേക്ഷിച്ച് ലെതര്‍ സീറ്റുകള്‍ വേഗം ചൂട് പിടിക്കും. ഇത് പലപ്പോഴും കാറിലെ യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കും. അതിനാല്‍ സീറ്റ് കവറുകള്‍ ഉപയോഗിക്കുന്നത് ലെതര്‍ സീറ്റുകള്‍ ചൂടാകുന്നതില്‍ നിന്നും രക്ഷ നല്‍കും. മാത്രമല്ല, സീറ്റ് കവറുകളുടെ ഉപയോഗം സീറ്റുകളുടെ നീണ്ട് നില്‍പിനും സാഹചര്യം ഒരുക്കുന്നു.

ചൂടില്‍ നിന്നും നിങ്ങളുടെ കാറിനെ രക്ഷിക്കാന്‍ ഇവ ധാരാളം

ഇത്ര മാത്രമല്ല, വിപണിയില്‍ ഇനിയും ധാരാളം കാര്‍ ആക്‌സസറീസുകള്‍ വേനല്‍ക്കാലത്തേക്ക് മാത്രമായി തന്നെ അവതരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
There are now a whole lot of accessories available for your car that can help provide some relief from the heat.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X