എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

കുറച്ച് വര്‍ഷങ്ങൾക്ക് മുമ്പ് സെലറിയോ എഎംടി നിരത്തിലിറങ്ങിയപ്പോള്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു വിപണി. എന്നാല്‍ ചെറിയ കാലയളവു കൊണ്ടു തന്നെ ഉപഭോക്താക്കളുടെ ചിന്താഗതി പാടെ മാറ്റാന്‍ എഎംടി കാറുകള്‍ക്ക് കഴിഞ്ഞു. ഇന്ന് ഒട്ടുമിക്ക നിര്‍മ്മാതാക്കള്‍ക്കുമുണ്ട് എഎംടി കാറുകള്‍. അങ്കലാപ്പ് കൂടാതെ എഎംടി കാറുകള്‍ ഓടിക്കാം.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

മാനുവല്‍ കാറുകളുടെ മൈലേജും കിട്ടും പരിപാലന ചെലവും കുറവ്. അടുത്ത കാര്‍ എഎംടി മതിയെന്നു ആളുകള്‍ പറഞ്ഞു തുടങ്ങി. പക്ഷെ എഎംടി കാറുകളിലും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ —

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുക

നാം കേട്ടറിഞ്ഞ പരമ്പരാഗത ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സല്ല എഎംടി കാറുകളില്‍. സാധാരണ മാനുവല്‍ കാറുകളിലുള്ള ഗിയര്‍ബോക്‌സ് മെക്കാനിസമാണ് എഎംടി കാറുകള്‍ പിന്തുടരുന്നത്. എന്നാല്‍ ക്ലച്ചിന്റെയും ഗിയറിന്റെയും പ്രവര്‍ത്തനം ഓട്ടോമാറ്റിക്കാണെന്നു മാത്രം.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

മാനുവല്‍ കാറുകളില്‍ ഗിയര്‍ മാറണമെങ്കില്‍ ആദ്യം ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കണം. ശേഷം ക്ലച്ച് അമര്‍ത്തണം. എഞ്ചിനും ഗിയര്‍ബോക്‌സും തമ്മിലുള്ള ബന്ധം വേര്‍പ്പെടുത്താനാണ് ക്ലച്ച്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി ഗിയര്‍ മാറാന്‍ ശ്രമിച്ചാല്‍ വാഹനം വിറയ്ക്കും. ഈ ശീലം എഞ്ചിനെയും ഗിയര്‍ബോക്‌സിനെയും ബാധിക്കും. എഎംടി കാറുകളിലും ഇതുതന്നെ അവസ്ഥ. ഗിയര്‍ മാറേണ്ട സന്ദര്‍ഭങ്ങളില്‍ ആക്‌സിലറേറ്ററില്‍ നിന്നും കാല്‍ ചെറുതായി പിന്‍വലിക്കുന്നതാണ് ഉചിതം.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ഈ അവസരത്തില്‍ ഗിയര്‍ബോക്‌സിലുള്ള കമ്പ്യൂട്ടര്‍ താനെ ഗിയര്‍മാറ്റും. അതേസമയം കാലെടുത്തില്ലെങ്കിലും ഗിയര്‍ മാറും. പക്ഷെ കാല് ചെറുതായി പിന്‍വലിക്കുന്നത് കാറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും; ഊര്‍ജ്ജ നഷ്ടം കുറയും. ഇനി ഗിയര്‍ ഡൗണ്‍ ചെയ്യണമെങ്കില്‍ ബ്രേക്ക് പതിയെ ചവിട്ടിയാല്‍ മതി.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ഹാന്‍ഡ് ബ്രേക്കിന് പ്രധാന്യം നല്‍കുക

ഇന്നു പൊതുവെ ബജറ്റ് കാറുകളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ഒരുങ്ങാറ്. വില നിയന്ത്രിച്ചു നിര്‍ത്തണം; ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് പോലുള്ള ഫീച്ചറുകള്‍ എഎംടി മോഡലുകളില്‍ ഇടംപിടിക്കാത്തതിന് കാരണവുമിതു തന്നെ.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

കയറ്റത്തിലും ഇറക്കത്തിലും നിര്‍ത്തിയെടുക്കുമ്പോള്‍ കൈവശം ക്ലച്ച് നിയന്ത്രണമില്ലാത്തതു കൊണ്ടു എഎംടി കാര്‍ ഉരുണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്. ഈ സന്ദര്‍ഭങ്ങളില്‍ ഹാന്‍ഡ് ബ്രേക്കിനെ ആശ്രയിച്ചു വേണം കാര്‍ മുന്നോട്ടു എടുക്കാന്‍. അതേസമയം പുതിയ എഎംടി വാഹനങ്ങളില്‍ ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോളുകള്‍ കമ്പനികള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

തിരക്കുള്ള റോഡില്‍ ആക്‌സിലറേറ്റര്‍ വേണ്ട

ഇന്നുവരുന്ന എഎംടി കാറുകളില്‍ ക്രീപ് ഫംങ്ഷന്‍ ഒരുങ്ങുന്നുണ്ട്. ട്രാഫിക് ബ്ലോക്കുകളിലും തിരക്കുള്ള റോഡുകളിലും ക്രീപ് ഫംങ്ഷന്‍ ഡ്രൈവറെ പിന്തുണയ്ക്കും. കാറിനെ ഇഴഞ്ഞ നീങ്ങാന്‍ സഹായിക്കുകയാണ് ക്രീപ് ഫംങ്ഷന്റെ ലക്ഷ്യം.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുമ്പോള്‍ കാര്‍ പതിയെ നീങ്ങിത്തുടങ്ങും. ആക്സിലറേറ്ററില്‍ കാലമര്‍ത്താതെ തന്നെ മണിക്കൂറില്‍ ആറു മുതല്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ ഇഴഞ്ഞു നീങ്ങാന്‍ ക്രീപ് ഫംങ്ഷന്‍ മുഖേന എഎംടി കാറുകള്‍ക്ക് കഴിയും.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ഓവര്‍ടേക്ക് ചെയ്യുമ്പോള്‍

മാനുവല്‍ ഗിയര്‍ബോക്‌സിലേതു പോലെ ചടുലമായ നീക്കം എഎംടി കാറുകളില്‍ പ്രതീക്ഷിക്കരുത്. ഗിയര്‍ മാറാന്‍ എഎംടി ഗിയര്‍ബോക്‌സിന് സാവകാശം നല്‍കണം. അതുകൊണ്ടു മുന്നിലുള്ള വാഹനത്തെ പെട്ടെന്ന് ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഡ്രൈവറുടെ താളം കാറിന് ലഭിച്ചെന്നു വരില്ല. ഓവര്‍ടേക്ക് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ മാനുവല്‍ മോഡിലേക്ക് കാറിനെ മാറ്റുന്നതാണ് ഏറ്റവും ഉചിതം.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

എഞ്ചിന്‍ ബ്രേക്കിംഗിനെ ആശ്രയിക്കരുത്

മാനുവല്‍ കാറുകളില്‍ എഞ്ചിന്‍ ബ്രേക്കിംഗിനെയാണ് ഡ്രൈവര്‍മാര്‍ ആദ്യം ആശ്രയിക്കാറ്. എന്നാല്‍ എഎംടി കാറില്‍ ഇതു കിട്ടില്ല. ക്ലച്ചില്ലെന്നതു തന്നെ കാരണം. അതുകൊണ്ടു ബ്രേക്ക് ചെയ്യേണ്ട അവസരത്തില്‍ ബ്രേക്ക് പെഡല്‍ തന്നെ ചവിട്ടണം. വാഹനത്തിന്റെ വേഗം കുറയ്ക്കാന്‍ എഞ്ചിന്‍ കാര്യമായ പിന്തുണ നല്‍കില്ല.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

പ്രധാനമായും ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, കണ്‍ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ എന്നീ നാല് ഓപ്ഷനുകളിലാണ് ഓട്ടോമാറ്റിക് കാറുകള്‍ ലഭ്യമാകുന്നത്. എന്താണ് എഎംടി, സിവിടി, ഡിസിടി, ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍ തമ്മിലുള്ള വ്യത്യാസം?

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ഓട്ടോമേറ്റഡ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍

ബജറ്റ് വിലയില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നതാണ് എഎംടി കാറുകള്‍ക്ക് പ്രചാരമേറാനുള്ള കാരണം. 2014 ല്‍ സെലറിയോയിലൂടെ മാരുതി തുടങ്ങി വെച്ച എഎംടി വിപ്ലവം ഇന്നു മറ്റു കാര്‍ നിര്‍മ്മാതാക്കള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

സെമി-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെന്നും എഎംടിയ്ക്ക് പേരുണ്ട്. മാനുവല്‍ ഗിയര്‍ബോക്‌സിനെ അടിസ്ഥാനപ്പെടുത്തിയാണ് എഎംടി കാറുകളുടെ ഒരുക്കം. നിലവില്‍ ലഭ്യമായ ഏറ്റവും ചെലവു കുറഞ്ഞ ഓട്ടോമാറ്റിക് ഓപ്ഷനാണ് എഎംടി.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

എഎംടി കാറുകളില്‍ ക്ലച്ചുകളുടെ പ്രവര്‍ത്തനം സെര്‍വോ മോട്ടോര്‍ മുഖേന ഓട്ടോമാറ്റിക്കാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ എഎംടി സംവിധാനം ഒരുങ്ങുന്നുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാനുവല്‍ കാറുകളും എഎംടി കാറുകളും തമ്മില്‍ വലിയ വ്യത്യാസം രേഖപ്പെടുത്തില്ല.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

കേവലം ബജറ്റ് കാറുകളില്‍ മാത്രമല്ല പുന്തോ അബാര്‍ത്ത് 595 പോലുള്ള ടോപ് എന്‍ഡ് സ്‌പോര്‍ടി കാറുകളിലും എഎംടി ഇടംപിടിക്കുന്നുണ്ട്. ഗിയര്‍ മാറുമ്പോള്‍ അനുഭവപ്പെടുന്ന വിറയലാണ് എഎംടി കാറുകളുടെ തിരിച്ചടി. നിലവില്‍ ടാറ്റ നാനോ മുതല്‍ ഇങ്ങ് റെനോ ഡസ്റ്ററില്‍ വരെ എഎംടി സംവിധാനം ലഭ്യമാണ്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

കണ്‍ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍

ഓട്ടോമാറ്റിക് കാറുകള്‍ക്ക് ശുദ്ധമായ നിര്‍വചനമാണ് സിവിടി കാറുകള്‍ നല്‍കുന്നത്. നീണ്ട ഗിയര്‍ അനുപാതം കാഴ്ചവെക്കാന്‍ സിവിടി കാറുകള്‍ക്ക് സാധിക്കും. സാധാരണയായി സിവിടി കാറുകളില്‍ ഗിയറുകള്‍ ഒരുങ്ങാറില്ല, അതിനാൽ തന്നെ ഗിയര്‍ മാറ്റങ്ങള്‍ സംഭവിക്കാറുമില്ല.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

സിവിടി കാറുകളില്‍ സന്ദര്‍ഭത്തിനൊത്ത് ഗിയര്‍ അനുപാതമാണ് മാറുക. ട്രാന്‍സ്മിഷന്‍ നിശബ്ദമാണെന്നതും സിവിടി കാറുകളുടെ വിശേഷമാണ്. ഇന്നു കണ്ടുവരുന്ന സ്‌കൂട്ടറുകളില്‍ എല്ലാം സിവിടി ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നത്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

അതേസമയം ത്രോട്ടിലില്‍ ശക്തമായി കാലമര്‍ത്തുമ്പോള്‍ ആദ്യമൊരു 'വലിച്ചിഴയ്ക്കല്‍' സിവിടി കാറുകളില്‍ അനുഭവപ്പെടും. നിസാന്‍ മൈക്ര, മാരുതി ബലെനോ പോലുള്ള കാറുകളില്‍ സിവിടി ട്രാന്‍സ്മിഷന്‍ ലഭ്യമാണ്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

സ്‌പോര്‍ടി ലുക്കിന് വേണ്ടി പാഡില്‍ ഷിഫ്റ്ററുകളും സിവിടി കാറുകളില്‍ ഒരുങ്ങുന്നുണ്ട്. ജാസ്, സിറ്റി ഉള്‍പ്പെടുന്ന കാറുകളില്‍ പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ സിവിടി സംവിധാനമാണ് ഇടംപിടിക്കുന്നത്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍

ഇന്ന് വിപണിയില്‍ ലഭ്യമായ അത്യാധുനിക ഓട്ടോമാറ്റിക് ഓപ്ഷനാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍. ഞൊടിയിടയില്‍ ഗിയര്‍ ഷിഫ്റ്റിംഗ് നടപ്പിലാക്കുന്ന ഇരു ക്ലച്ച് സംവിധാനമാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ ഒരുങ്ങുന്നത്. മാനുവല്‍ ഗിയര്‍ സംവിധാനവുമായി ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

വെറ്റ്, ഡ്രൈ എന്നിങ്ങനെ രണ്ടു തരത്തിലാണ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്റെ ഒരുക്കം. എഞ്ചിന്‍ ടോര്‍ഖിനെ ആശ്രയിച്ചു ഡ്രൈ, വെറ്റ് സംവിധാനങ്ങള്‍ പ്രയോഗത്തില്‍ വരും. ഫോക്‌സ്‌വാഗണ്‍ പോളോ, ഫോക്‌സ്‌വാഗണ്‍ അമിയൊ, സ്‌കോഡ റാപിഡ് ഡീസല്‍ പോലുള്ള കാറുകളില്‍ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നത്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍

ഓട്ടോമാറ്റിക് കാറുകളുടെ പഴയ മുഖമാണ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍. ടര്‍ബൈനും ഇമ്പെല്ലറും ഉള്‍പ്പെടുന്ന പ്ലാനറ്ററി ഗിയര്‍ സംവിധാനമാണ് ടോര്‍ഖ് കണ്‍വേര്‍ട്ടറിന്റെ അടിസ്ഥാനം. ഇമ്പെല്ലറിലുള്ള ദ്രാവകം സെന്‍ട്രിഫ്യൂഗല്‍ ശക്തി കൊണ്ടു നീങ്ങുമ്പോഴാണ് ടര്‍ബൈന്‍ ചലിക്കുക. ഇന്ന് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ കാറുകള്‍ക്ക് പ്രചാരം തീരെ കുറവാണ്.

എഎംടി കാര്‍ ഉപയോഗിക്കുമ്പോള്‍ — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

ട്രാന്‍സ്മിഷന്‍ നഷ്ടപ്പെടുക, ഇന്ധനക്ഷമത കുറയുക പോലുള്ള കാര്യങ്ങള്‍ക്ക് ടോര്‍ഖ് കണ്‍വേര്‍ട്ടറുകള്‍ കുപ്രസിദ്ധമാണ്. ടാറ്റ ഹെക്‌സ, മഹീന്ദ്ര XUV 500 പോലുള്ള കാറുകളില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടറുകളുടെ പരിഷ്‌കരിച്ച സംവിധാനമാണ് ഒരുങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Things Not To Do In An AMT Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X