കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

By Staff

എത്ര കൃത്യതയോടെ പരിപാലിച്ചാലും കാര്‍ എഞ്ചിന്‍ ചില അവസരങ്ങളില്‍ അമിതമായി ചൂടാകും. എഞ്ചിന്‍ താപം വെളിപ്പെടുത്താന്‍ എല്ലാ കാറുകളിലും പ്രത്യേക മീറ്ററുണ്ട്. തണുപ്പിനും ചൂടിനും മധ്യത്തിലായി മീറ്റര്‍ സൂചി നിലകൊള്ളുന്നതാണ് കാറിന്റെ ആരോഗ്യത്തിന് ഉത്തമം.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

എന്നാല്‍ യാത്രയില്‍ നിനച്ചിരിക്കാതെ എഞ്ചിന്‍ ചൂടായി പുകഞ്ഞാല്‍ എന്തുചെയ്യും? കാര്‍ അമിതമായി ചൂടായാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ —

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

ബോണറ്റില്‍ നിന്നാണോ പുക?

എഞ്ചിന്‍ അമിതമായി ചൂടായെന്ന് കണ്ടാല്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ സുരക്ഷിതമായി വഴിയരികില്‍ നിര്‍ത്തണം. ആവശ്യമെങ്കില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ ഈ അവസരത്തില്‍ തെളിയിച്ചിടാം.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

താപം രേഖപ്പെടുത്തുന്ന മീറ്ററില്‍ സൂചിക ചുവപ്പുവര കടന്നാല്‍ ആദ്യം ബോണറ്റ് പരിശോധിക്കണം. ബോണറ്റില്‍ നിന്നും പുക ഉയരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

റേഡിയേറ്റര്‍ കുഴലിലുള്ള ചോര്‍ച്ചയാകാം ബോണറ്റിലെ പുകയ്ക്ക് കാരണം. എഞ്ചിന്‍ തണുത്താല്‍ മാത്രമെ റേഡിയേറ്റര്‍ ചോര്‍ച്ച പരിഹരിക്കാന്‍ സാധിക്കുകയുള്ളു. പുക അടങ്ങിയതിന് ശേഷം മാത്രമെ ബോണറ്റ് തുറക്കാവു. അല്ലാത്തപക്ഷം പൊള്ളല്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

ബോണറ്റ് തുറന്നുവെച്ചാല്‍ എഞ്ചിന്‍ പെട്ടെന്ന് തണുക്കും. എഞ്ചിന്‍ തണുത്തതിന് ശേഷം റേഡിയറ്ററിന് മുന്നില്‍ തടസ്സങ്ങളുണ്ടോയെന്നും പരിശോധിക്കുക.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുക

എഞ്ചിനില്‍ നിന്നുള്ള താപം ഉപയോഗിച്ചാണ് എസിയിലെ ഹീറ്റര്‍ സംവിധാനം പ്രവര്‍ത്തിക്കുക. അതുകൊണ്ടു എഞ്ചിന്‍ അമിതമായി ചൂടാകുന്ന വേളയില്‍ കാറില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിടുക. ഇതുവഴി എഞ്ചിന്‍ താപം ക്രമപ്പെടുത്താം.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

ഹീറ്റര്‍ ഓണ്‍ ചെയ്തതിന് ശേഷം ഫാന്‍ വേഗത കൂട്ടാനും, ഫ്രഷ് എയര്‍ മോഡിലേക്ക് മാറാനും മറക്കരുത്. എസി വെന്റുകള്‍ തുറന്ന ജനാലകളുടെ ദിശയില്‍ നിര്‍ത്തുക.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

അല്ലെങ്കില്‍ ക്യാബിനില്‍ ചൂട് കൂടും. അടുത്തുള്ള വര്‍ക്ക്‌ഷോപ്പ് വരെ എത്താന്‍ ഈ നടപടി താത്കാലികമായി സഹായിക്കും.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

കൂളിംഗ് ഫാന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ താപത്തില്‍ എഞ്ചിന്‍ എത്തുന്നപക്ഷം കൂളിംഗ് ഫാനുകള്‍ കാറില്‍ പ്രവര്‍ത്തിക്കാറാണ് പതിവ്. തകരാറ് കാരണം കൂളിംഗ് ഫാന്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ എഞ്ചിന്‍ താപം വര്‍ധിക്കാന്‍ സാധ്യത കൂടും.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

കേടായ ഫ്യൂസും കൂളിംഗ് ഫാന്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള കാരണമാണ്. റേഡിയേറ്ററിലേക്ക് വായു വലിച്ചെടുക്കുകയാണ് കൂളിംഗ് ഫാനിന്റെ ദൗത്യം. കൂളിംഗ് ഫാന്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും സാധാരണ വേഗത്തില്‍ റോഡിലൂടെ നീങ്ങാന്‍ കാറിന് ബുദ്ധിമുട്ട് നേരിടില്ല.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

എന്നാല്‍ തിരക്ക് കാരണം കാര്‍ നിരങ്ങിയാണ് നീങ്ങുന്നതെങ്കില്‍ എഞ്ചിന്‍ താപം പെട്ടെന്ന് വര്‍ധിക്കും. കാര്‍ അമിതമായി ചൂടായെന്ന് കണ്ടാല്‍ വഴിയരികില്‍ നിര്‍ത്തി എഞ്ചിന്‍ തണുക്കും വരെ കാത്തുനില്‍ക്കണം.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

കൂളന്റ് നില പരിശോധിക്കുക

കൂളന്റ് നില ഇടവേളകളില്‍ പരിശോധിക്കണം. റേഡിയേറ്ററില്‍ ആവശ്യത്തിന് വെള്ളവും കൂളന്റുമില്ലെങ്കില്‍ എഞ്ചിന്‍ താപം ക്രമാതീതമായി ഉയരും.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

കൂളന്റ് എത്രത്തോളം വേണമെന്ന് റേഡിയേറ്റര്‍ അറയില്‍ വ്യക്തമായി നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ ചൂടായിരിക്കുമ്പോള്‍ കൂളന്റ് നിറയ്ക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. ഈ അവസരത്തില്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത കൂടും.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

ചോര്‍ച്ച പരിശോധിക്കുക

ഇനി കൂളന്റ് നിറച്ചിട്ടും കാര്‍ അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ ചോര്‍ച്ചയായിരിക്കും വില്ലന്‍. മുറിഞ്ഞ കുഴലുകള്‍ ചോര്‍ച്ചയ്ക്ക് കാരണമാകും. കാറിനടയില്‍ പച്ച നിറത്തിലുള്ള ദ്രാവകം ചോരുന്നുണ്ടോയെന്ന് പരിശോധിക്കുക.

കാര്‍ എഞ്ചിന്‍ അമിതമായി ചൂടായാല്‍; ചെയ്യേണ്ട കാര്യങ്ങള്‍

റേഡിയേറ്റര്‍ വൃത്തിയാക്കുക

രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ റേഡിയേറ്റര്‍ വൃത്തിയാക്കണം. തുടരെയുള്ള ഉപയോഗത്തില്‍ റേഡിയേറ്ററില്‍ പൊടി അടിഞ്ഞു കൂടാം. ഇതു വായുവിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
What To Do When Your Car Overheats. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X