വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

By Dijo Jackson

കാര്‍ അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്നത് എങ്ങനെ? പലര്‍ക്കും വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ എന്നതില്‍ വ്യക്തമായ ധാരണയുണ്ടാകില്ല.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

അടിസ്ഥാനപരമായി കോംപ്രിഹെന്‍സീവ്, തേര്‍ഡ് പാര്‍ട്ടി എന്നീ രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളാണുള്ളത്. കോംപ്രിഹെന്‍സീവ് പോളിസിക്ക് കീഴില്‍, തേര്‍ഡ് പാര്‍ട്ടി പരിരക്ഷയ്ക്ക് ഒപ്പം നിങ്ങളുടെ കാറിനും ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍ വഴിയാത്രക്കാര്‍ക്കും, മറ്റ് കാര്‍ യാത്രക്കാര്‍ക്കും, മറ്റു കാറുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് മാത്രം പരിരക്ഷയേകുന്നതാണ് തേര്‍ഡ് പാര്‍ട്ടി പോളിസി. കാറില്‍ കുറഞ്ഞ പക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്നാണ് നിയമം അനുശാസിക്കുന്നത്.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്ന വിധം

  • അപകടങ്ങളില്‍
  • 1. നിങ്ങളുടെ കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസിയോ, അപകടത്തില്‍ ഉള്‍പ്പെട്ട മറ്റ് കാര്‍ ഉടമസ്ഥന്റെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയോ ഈ അവസരത്തില്‍ നിങ്ങള്‍ക്ക് നേടാം.

    വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

    നിങ്ങളുടെ കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസി ക്ലെയിം ചെയ്യുക വളരെ എളുപ്പമാണ്. അപകടം നടന്ന ഉടന്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനിയെയും പൊലീസിനെയും സംഭവം അറിയിക്കണം.

    Recommended Video

    2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
    വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

    ഇന്‍ഷൂറന്‍സ് കമ്പനിയോ, പൊലീസോ ആവശ്യപ്പെടാതെ കാര്‍ സ്ഥലത്ത് നിന്നും മാറ്റാതിരിക്കുന്നതാണ് ഉചിതം.

    2. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുള്ള സര്‍വേയര്‍ കാര്‍ വന്ന് പരിശോധിച്ച് റിപയര്‍ ചെയ്യാനുള്ള അനുമതി നല്‍കും.

    വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

    അനുമതി ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ദ്ദേശിക്കുന്ന സര്‍വ്വീസ് സെന്ററില്‍ നിന്നും കാര്‍ റിപയര്‍ ചെയ്ത് നേടാം. അതത് പോളിസിയെ അടിസ്ഥാനപ്പെടുത്തിയാണ് റിപയര്‍ ബില്‍ ഒടുക്കേണ്ടത്.

    വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

    ചില പോളിസിയില്‍ ബില്‍ പൂര്‍ണമായും ഇന്‍ഷൂറന്‍സ് കമ്പനി വഹിക്കുമ്പോള്‍, ചില അവസരത്തില്‍ നിങ്ങള്‍ തന്നെ ബില്‍ അടച്ച്, ആ തുക ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും തിരികെ നേടാവുന്നതാണ്.

    വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

    3. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സമീപിക്കേണ്ടത്. അപകടത്തിന്റെ വിവരങ്ങളും, സര്‍വേയറുടെ റിപ്പോര്‍ട്ടും, എഫ്‌ഐആറിന്റെ പകര്‍പ്പും സഹിതമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ടതും. നിങ്ങളുടെ ഇന്‍ഷൂറന്‍സ് കമ്പനി ഈ നീണ്ട നിയമപോരാട്ടത്തില്‍ സഹായിക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്.

    വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

    • മോഷണം പോയാല്‍
    • 1. വാഹനം മോഷണം പോകുന്ന സാഹചര്യത്തില്‍ കോംപ്രിഹെന്‍സീവ് പോളിസിയാണ് നിങ്ങള്‍ക്ക് തുണയേകുക. മോഷണം പോയി എന്ന് കണ്ടെത്തിയാലുടന്‍ പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.

      വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

      ഒപ്പം, സംഭവം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കേണ്ടതും നിര്‍ണായകമാണ്. കാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പോളിസി രേഖകള്‍, എഫ്‌ഐആര്‍ എന്നിവയ്ക്ക് ഒപ്പം മോഷണ വിവരം അറിയിച്ചുള്ള ഔദ്യോഗിക കത്തും ആര്‍ടിഒ യ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

      വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

      2. നടപടികള്‍ക്ക് ശേഷം 'നോണ്‍ ട്രേസബിള്‍ റിപ്പോര്‍ട്ട്' പൊലീസ് ഹാജരാക്കിയാല്‍, ഉപഭോക്താവിന്റെ ക്ലെയിം ഇന്‍ഷൂറന്‍സ് കമ്പനി അംഗീകരിക്കും.

      വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

      കാറില്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ണയിക്കുന്ന മൂല്യമാകും ഉപഭോക്താവിന് ലഭിക്കുക. മോഷണം പോയ കാറിന്റെ താക്കോല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണ്ടതായും ഉണ്ട്.

      വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

      ഇനി ഫിനാന്‍സ് ചെയ്ത വാഹനമാണ് മോഷണം പോയതെങ്കില്‍, ബന്ധപ്പെട്ട ഫിനാന്‍സ് കമ്പനിക്കാണ് ഇന്‍ഷൂറന്‍സ് കമ്പനി പണം നല്‍കുക.

      വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

      ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ ക്ലെയിം തുകയ്ക്കും മേലെയാണ് ഫിനാന്‍സ് ബാധ്യത എങ്കില്‍, ബാക്കി പണം ഉപഭോക്താവ് അടയ്ക്കണം.

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
All You Need To Know About Auto Insurance Claim Procedure. Read in Malayalam.
Story first published: Friday, October 13, 2017, 16:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X