പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

By Staff
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

തലയെടുപ്പോടെ ബുള്ളറ്റില്‍ കുതിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇക്കാലത്ത് വീടിന് മുന്നില്‍ ബുള്ളറ്റ് നിര്‍ത്തിയിടുന്നത് പോലും ഒരു ഗമയാണ്. പട്ടാളക്കാരും പൊലീസുകാരും മാത്രം ഓടിച്ചു കണ്ടിട്ടുള്ള ബുള്ളറ്റുകള്‍ക്ക് പെട്ടെന്നാണ് വിപണിയിൽ ഡിമാന്‍ഡ് വര്‍ധിച്ചത്.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഇന്ന് സാധാരണക്കാരന്റെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. കരുത്ത്, ദൃഢത, ഈടുനില്‍പ്; എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങള്‍ ബുള്ളറ്റിന് ജനത ചാര്‍ത്തി കഴിഞ്ഞു. പുതിയ ബുള്ളറ്റുകളെക്കാള്‍ പഴയ ബുള്ളറ്റുകള്‍ക്കാണ് ഇന്ന് ആവശ്യക്കാര്‍ കൂടുതല്‍.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

പക്ഷെ ബുള്ളറ്റാണെന്ന് കരുതി സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും കണ്ണുമടച്ചു മോട്ടോര്‍സൈക്കിളിനെ വാങ്ങുന്നത് വിഢിത്തമാണ്. റോഡിലിറങ്ങാന്‍ പറ്റിയ ആരോഗ്യം സെക്കന്‍ഡ് ഹാന്‍ഡ് ബുള്ളറ്റിനുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം. പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

എഞ്ചിന്‍ ശബ്ദം

ശബ്ദമാണ് ബുള്ളറ്റിന്റെ പ്രധാന ആകര്‍ഷണം. എഞ്ചിന്‍ ഇരപ്പിക്കുമ്പോള്‍ മറ്റു അപശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന് കാതുകൂര്‍പ്പിച്ചു ശ്രദ്ധിക്കണം. വാങ്ങാന്‍ പോകുന്ന ബുള്ളറ്റിന് ഒഴുക്കവും സ്ഥിരതയുമാര്‍ന്ന ശബ്ദമുണ്ടെന്ന് സ്വയം പരിശോധിച്ചു ഉറപ്പ് വരുത്തുക.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഗിയര്‍ ഷിഫ്റ്റ്

ഏതൊരു മോട്ടോര്‍സൈക്കിലും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഘടകമാണ് ഗിയര്‍. ഗിയര്‍ മാറ്റം സുഗമമല്ലെങ്കില്‍ റൈഡിംഗില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഓടിച്ചു നോക്കുമ്പോള്‍ ഗിയര്‍ തുടര്‍ച്ചയായി മാറി മാറി കാര്യമായ പ്രശ്‌നങ്ങളിലെന്ന് ഉറപ്പു വരുത്തണം. കൂടാതെ ഗിയര്‍ മാറ്റത്തിനിടയില്‍ തെറ്റായ ന്യൂട്രല്‍ കടന്നുവരുന്നുണ്ടോയെന്നും പരിശോധിക്കുക.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഓഡോമീറ്റര്‍

പഴയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളില്‍ ഓഡോമീറ്റര്‍ പതിവു പ്രശ്‌നക്കാരനാണ്. വിവിധ വേഗതകളില്‍ ബുള്ളറ്റിനെ ഓടിച്ചു നോക്കി ഓഡോമീറ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്താം.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ക്ലച്ച് അസംബ്ലി

ബുള്ളറ്റു വാങ്ങുന്നതിന് മുമ്പ് ക്ലച്ച് സംവിധാനത്തിലേക്കും ഒരു കണ്ണെത്തിക്കണം. ക്ലച്ച് കേബിളുകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. ഒപ്പം ഗിയര്‍ മാറുമ്പോള്‍ ക്ലച്ചിന്റെ പ്രവര്‍ത്തനം സുഗമമാണോ എന്ന് പരിശോധിക്കാനും മറക്കരുത്.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഇസിജിയില്‍ നിന്നുള്ള ഓയില്‍ ചോര്‍ച്ച

ഓയില്‍ ചോര്‍ച്ചയ്ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ പണ്ടുതൊട്ടേ കുപ്രസിദ്ധരാണ്. എഞ്ചിന്‍, ക്ലച്ച്, ഗിയര്‍ബോക്‌സ് എവിടെ നിന്നായാലും വലിയ പ്രശ്‌നങ്ങള്‍ക്ക് ഓയില്‍ ചോര്‍ച്ച വഴിതെളിക്കും. പഴയ ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് ഇത് പ്രത്യേകം ശ്രദ്ധിക്കണം.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

സൈലന്‍സറില്‍ നിന്നും പുക

സൈലന്‍സറില്‍ നിന്നും ചെറിയ അളവില്‍ പുക വരുന്നത് ബൈക്കുകളില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ എഞ്ചിന്‍ ഇരപ്പിക്കുമ്പോള്‍ കൂടുതല്‍ പുക പുറന്തള്ളപ്പെടുന്നുണ്ടോ? എങ്കില്‍ അകത്ത് എന്തോ പ്രശ്‌നമുണ്ട്. ഇതും വിലയിരുത്തേണ്ട കാര്യമാണ്.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

എഞ്ചിന്‍ നമ്പറും ചാസി നമ്പറും

ഏതൊരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്പോഴും എഞ്ചിന്‍ നമ്പറിലും ചാസി നമ്പറിലും പൊരുത്തക്കേടുകളില്ലെന്ന് പരിശോധിച്ചു ഉറപ്പു വരുത്തണം. വാഹനത്തിന്റെ എഞ്ചിനും ചാസിയും മാറ്റിവെയ്ക്കാന്‍ അപകടങ്ങള്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പലതാണ്. എന്നാല്‍ ഇത് ആര്‍സി ബുക്കിലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം വാഹനം അനധികൃതമായാണ് നിരത്തില്‍ ഓടുന്നത്.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഒരു വശത്തേക്ക് ചരിവ്

ഓടിക്കുമ്പോള്‍ ബുള്ളറ്റ് ഒരു വശത്തേക്ക് കൂടുതല്‍ ചായുന്നതായി അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ വീല്‍ അലൈന്‍മെന്റില്‍ കാര്യമായ തകരാറുണ്ടാകും.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

വാങ്ങാന്‍ പോകുന്ന ബുള്ളറ്റില്‍ ഈ പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്താന്‍ രണ്ടോ, മൂന്നോ വട്ടം മോട്ടോര്‍സൈക്കിള്‍ ഒരല്‍പനേരം ഓടിച്ചു നോക്കണം.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഷോക്ക് അബ്‌സോര്‍ബറുകള്‍

ബുള്ളറ്റ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയതിന് ശേഷം പിന്‍സീറ്റില്‍ ആളെയിരുത്തി ഷോക്ക് അബ്‌സോര്‍ബറുകളുടെ ആരോഗ്യം വിലയിരുത്താം. ഈ സന്ദര്‍ഭത്തില്‍ ഷോക്ക് അബ്‌സോര്‍ബറില്‍ നിന്നും അപശബ്ദം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

കൂടാതെ ഉടമയുടെ അനുവാദത്തോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടെയും ബുള്ളറ്റ് ഓടിച്ചു നോക്കുക. ഇങ്ങെനെയും ഷോക്ക് അബ്‌സോര്‍ബറുകളടെ സ്ഥിതിഗതികള്‍ വിലയിരുത്താം.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

എക്‌സ്‌ഹോസ്റ്റ്

എക്‌സ്‌ഹോസ്റ്റില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നും ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യമാണ്. എക്‌സ്‌ഹോസ്റ്റിലും മറ്റുമുള്ള മോഡിഫിക്കേഷന്‍ ബുള്ളറ്റുകളുടെ മൂല്യം കുറയ്ക്കും. കമ്പനി നല്‍കുന്ന സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റാണ് ബുള്ളറ്റിലുള്ളതെങ്കില്‍ ഏറ്റവും നല്ലത്.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ബാറ്ററി

പഴക്കം ചെല്ലുന്തോറും മോട്ടോര്‍സൈക്കിളിന്റെ ബാറ്ററി ശേഷി കുറയും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കും. ബുള്ളറ്റ് വാങ്ങുന്നതിന് മുമ്പ് സര്‍വീസ് റെക്കോര്‍ഡ് പരിശോധിച്ചു ബാറ്ററി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കും. ഒപ്പം ഹോണ്‍ ശബ്ദം വിലയിരുത്താനും മറക്കരുത്.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഇലക്ട്രിക് സ്റ്റാര്‍ട്ട്

ഇലക്ട്രിക് സ്റ്റാര്‍ട്ടറിന് തകരാറുണ്ടോയെന്നും ബുള്ളറ്റില്‍ പരിശോധിക്കണം. മൂന്നോ, നാലോ തവണ ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് നിര്‍ത്തിയതിന് ശേഷം ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍ ഉപയോഗിച്ചു സ്റ്റാര്‍ട്ട് ചെയ്‌തെടുക്കുക. സ്റ്റാര്‍ട്ടറിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

പഴയ ബുള്ളറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

തുരുമ്പ്

തുരുമ്പ് ബുള്ളറ്റിനെ വിട്ടകലാത്ത ഒരു പ്രശ്‌നമാണ്. അതുകൊണ്ടു വാങ്ങുന്നതിന് മുമ്പ് ബുള്ളറ്റില്‍ ഗുരുതരമായ തുരുമ്പു പ്രശ്‌നങ്ങളില്ലെന്ന് കണ്ടു ഉറപ്പുവരുത്തുക. സ്‌ക്രൂ, ചെയിന്‍, ഹാന്‍ഡില്‍ പോലുള്ള ഭാഗങ്ങളില്‍ തുരുമ്പ് കാണാനുള്ള സാധ്യത കൂടുതലാണ്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Things To Know Before Buying A Used Bullet. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more