Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സര്‍വീസ് സെന്ററിലേക്ക് പോകുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
"കാര്‍ ഗംഭീരമാണ്.. എന്നാല്‍ മെയിന്റനന്‍സ് ചെലവ് എത്രയാകും?"- പതിവ് ചോദ്യമാണിത്. നിര്‍മ്മാതക്കള്‍ ഉറപ്പ് നല്കുന്ന വില്പനാനന്തര സേവനങ്ങളാണ് വിപണിയില്‍ ഓരോ മോഡലിന്റെ ഭാവി നിശ്ചയിക്കുക.


ഇനി നിങ്ങള്‍ ആദ്യമായാണ് കാര്‍ സ്വന്തമാക്കുന്നത് എങ്കില്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍ ഒരുപരിധിവരെ തലവേദനയും സൃഷ്ടിക്കാം.
ബൈക്കിലായാലും കാറിലായാലും സര്‍വീസിംഗ് ഒഴിച്ച് കൂടാനാവത്ത ഘടകമാണ്. വാഹനം സര്‍വീസിംഗിനായി കൊണ്ടുപോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍-

സര്‍വീസിംഗിന് മുമ്പ് സര്‍വീസ് മാനുവല്‍ പരിശോധിക്കേണ്ടതുണ്ടോ?
പുതിയ വാഹനം വാങ്ങിയതിന് ശേഷമുള്ള ആദ്യ രണ്ട് വര്‍ഷം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളാണ് വാഹനത്തിന്റെ ഈടുനില്പും നിലനില്പും സംബന്ധിച്ച് വ്യക്തമായ ചിത്രം നല്‍കുക.

ഒരു വാഹനവുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക വിവരങ്ങളും സര്‍വീസ് മാനുവലില്‍ നിര്‍മ്മാതാക്കള്‍ രേഖപ്പെടുത്തുന്നുണ്ട്.

സമയക്രമത്തിന് അനുസൃതമായി മാറ്റേണ്ട ഘടകങ്ങളെ (ഒായില്‍ ഫില്‍ട്ടറുകള്‍, ബാറ്ററി, ഉള്‍പ്പെടുന്ന എല്ലാം) കുറിച്ചുള്ള വ്യക്തമായ ധാരണ സര്‍വീസ് മാനുവല്‍ നിങ്ങള്‍ക്ക് നല്‍കും.

ആവശ്യമായ ഘടകങ്ങള്‍ സര്‍വീസ് സെന്ററുകള്‍ മാറ്റുന്നുണ്ട് എന്ന് എങ്ങനെ മനസിലാക്കാം?
ഓയില്‍, ഓയില്‍ ഫില്‍ട്ടര്‍ റീപ്ലേസ്മെന്റുകളാണ് ആദ്യ 5000-10000 കിലോമീറ്ററില്‍ മിക്ക കാറുകള്‍ക്കും ആവശ്യമായത്. എയര്‍ ഫില്‍ട്ടര്‍, ഫ്യൂവല്‍ ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗുകള്‍ (പെട്രോള്‍ കാറുകളില്‍) മാറ്റേണ്ട ആവശ്യം യഥാര്‍ത്ഥത്തില്‍ ഇല്ല.

വൃത്തിയാക്കി സൂക്ഷിച്ചാല്‍ കുറഞ്ഞ പക്ഷം 30000 കിലോമീറ്റര്‍ വരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ എയര്‍ ഫില്‍ട്ടറുകള്‍ക്ക് സാധിക്കും. ഫ്യൂവല്‍ ഫില്‍ട്ടറുകള്‍, സ്പാര്‍ക്ക് പ്ലഗുകള്‍ എന്നിവ യഥാക്രമം 20000 കിലോമീറ്റര്‍, 300000 കിലോമീറ്റര്‍ വരെ സുഗമമായി പ്രവര്‍ത്തിക്കും.

നിങ്ങളുടെ ഉപയോഗത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്രേക്ക് പാഡുകള്‍ മാറ്റുന്നത്. മാനുവല്‍ കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകളില്‍ ബ്രേക്ക് പാഡുകള്‍ ഇടവേളകളില്‍ മാറ്റേണ്ടത് അനിവാര്യമാണ്.

ബൈക്കുകളുടെ കാര്യത്തിലും സര്‍വീസിംഗ് ഏറെ വ്യത്യസ്തമല്ല. കാറുകളില്‍ എന്ന പോലെ ഓയില്‍, ഓയില്‍ ഫില്‍ട്ടര്‍ റീപ്ലേസ്മെന്റുകളാണ് ആദ്യ 500-1000 കിലോമീറ്ററില്‍ ബൈക്കുകള്‍ക്ക് ആവശ്യമായത്.

ഉപയോഗത്തിന്റെയും വൃത്തിയാക്കലിന്റെയും അടിസ്ഥാനത്തില്‍ 7000-10000 കിലോമീറ്റര്‍ ദൂരപരിധിയില്‍ ബൈക്കുകളിലെ എയര്‍ ഫില്‍ട്ടര്‍ മാറ്റണം.

കുറഞ്ഞ പക്ഷം 20000-25000 കിലോമീറ്റര്‍ വരെ സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ് ചെയിന്‍ സെറ്റുകള്‍. അതേസമയം തുടര്‍ച്ചയായ ഇടവേളകളില്‍ ചെയ്ന്‍ സെറ്റ് പരിശോധിക്കണം.

6000-8000 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ബൈക്കുകളിലെ സ്പാര്‍ക്ക് പ്ലഗുകള്‍ മാറ്റേണ്ടത്.

പാര്‍ട്സുകള്‍ക്ക് അധിക വിലയാണോ ഈടാക്കിയതെന്ന് മനസിലാക്കാന്‍ സാധിക്കുമോ?
പാര്‍ട്സുകള്‍ക്ക് അധിക വില ഈടാക്കുന്ന സര്‍വീസ് സെന്ററുകള്‍ അപൂര്‍വമാണ്. ഇനി നിങ്ങള്‍ക്ക് സംശയമുണ്ട് എങ്കില്‍, നഗരത്തിലെ മറ്റ് സര്‍വീസ് സെന്ററുകളില്‍ പാര്‍ട്സുകളുടെ വിലയും ലഭ്യതും അന്വേഷിക്കുക മാത്രമാണ് മാര്‍ഗം.

കാരണം, ഔദ്യോഗിക പാര്‍ട്സുകളുടെ വില നേരിട്ട് കമ്പനിയില്‍ നിന്നും അറിയാനുള്ള സൗകര്യം നിലവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല.

കാര്‍/ബൈക്ക് മെയിന്റനന്‍സ് ടിപ് -
- ഡ്രൈവിന് മുമ്പ് എഞ്ചിന് ഒരല്പം നേരം ഒണാക്കി നിര്‍ത്തുക.
- കൂളന്റ് ലെവല്‍ എന്നും പരിശോധിക്കുക.
- നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന സര്‍വീസ് കാലയളവില്‍ തന്നെ സര്‍വീസിംഗ് നടത്തുക.
- എഞ്ചിന് ഓഫ് ചെയ്ത് തണുത്തതിന് ശേഷം മാത്രം വാഹനം കഴുകുക.
- ടയറുകള്‍ ഇടവേളകളില്‍ പരിശോധിക്കുക. കൂടാതെ ആവശ്യമായ സമ്മര്‍ദ്ദം ടയറുകളില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.