കാര്‍ മ്യൂസിക് സിസ്റ്റം വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ... ഇല്ലേല്‍ പണിയാകും

ഇന്ന് വിപണിയില്‍ ഇറങ്ങുന്ന കാറുകള്‍ എല്ലാം തന്നെ വ്യത്യസ്തങ്ങളായ നിരവധി ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. നല്ല വില കൊടുത്ത് വാങ്ങുന്ന കാറുകളില്‍ മികച്ച മ്യൂസിക് സിസ്റ്റം നിങ്ങള്‍ക്ക് ലഭിക്കും. പാട്ടൊക്കെ കേട്ട് ആസ്വദിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലോ ബജറ്റ് കാര്‍ ആണെങ്കില്‍ പോലും തങ്ങളുടെ കാറില്‍ ഒരു നല്ല മ്യൂസിക് പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും.

എന്നാല്‍ ഇക്കാലത്ത് പുറത്തെ വിപണിയില്‍ നിന്ന് മ്യൂസിക് പ്ലെയര്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നമ്മള്‍ പറ്റിക്കപ്പെടാനും സാധ്യത കൂടുതലാണ്. ഒരുപാട് തട്ടിപ്പുകള്‍ അരങ്ങേറുന്ന വിപണിയാണിതെന്ന് നമ്മള്‍ മനസ്സിലാക്കണം. ചിലരെങ്കിലും ഒരു മ്യൂസിക് പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കബളിപ്പിക്കപ്പെട്ടിട്ടുണ്ടാകും. അതിനെക്കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. നിങ്ങള്‍ക്ക് സ്വന്തമായി ഒരു കാര്‍ ഉള്ള സംഗീത പ്രേമിയായ ഒരാളാണെങ്കില്‍ ഉറപ്പായും അതില്‍ മികച്ച ഒരു മ്യൂസിക് പ്ലെയര്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കും.

കാര്‍ മ്യൂസിക് സിസ്റ്റം വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ... ഇല്ലേല്‍ പണിയാകും

ചിലപ്പോള്‍ പെര്‍ഫോമന്‍സ് മോശമായാല്‍ അത് അപ്‌ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ടാകും. അങ്ങനെയാണെങ്കില്‍, അത് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അറിഞ്ഞ ശേഷം കാറില്‍ മ്യൂസിക് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്നാണ് തോന്നുന്നത്. മുകളില്‍ പറഞ്ഞ പോലെ മേഖലയില്‍ കണ്ടുവരുന്ന തട്ടിപ്പിന് ഇരയാകാതിരിക്കാനും ഇത് നിങ്ങളെ സഹായിക്കും. കാറില്‍ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ അറിയാനായി തുടര്‍ന്ന് വായിക്കാം.

വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന നിരവധി വ്യാജ മ്യൂസിക് പ്ലെയറുകള്‍ ഇന്ന് വിപണിയില്‍ വില്‍ക്കപ്പെടുന്നുണ്ട്. ചില വിരുതന്‍മാര്‍ ഒറിജിനല്‍ ഉല്‍പ്പന്നത്തിന്റെ വിലക്ക്് വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റ് സാമ്പത്തിക ലാഭം നേടുന്നു. അറിയാതെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങി നമ്മുടെ വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇവ പണിയാകും. പണം പാഴാകുന്നതിനൊപ്പം ഇത് നിങ്ങളെ ഏറെ നിരാശനാക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഒറിജിനല്‍ മ്യൂസിക് പ്ലെയര്‍ എങ്ങനെ കണ്ടെത്താം എന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

കാര്‍ മ്യൂസിക് സിസ്റ്റം വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ... ഇല്ലേല്‍ പണിയാകും

രൂപം

നിങ്ങള്‍ ഒരു മ്യൂസിക് പ്ലെയര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യം അതിന്റെ രൂപഭാവം സൂക്ഷ്മമായി പരിശോധിക്കുകയാണ്. ഏത് കമ്പനിയുടെ ഉല്‍പ്പന്നമാണോ അതിന്റെ ലോഗോയും ടാഗ്‌ലൈനും മറ്റ് വിവരങ്ങളും ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിക്കുക. സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് തന്നെ ചില വ്യാജന്‍മാരെ എളുപ്പത്തില്‍ പൊക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ അത് നോക്കി നന്നായി പരിശോധിച്ച ശേഷം മാത്രം വാങ്ങുക. അതുപോലെ തന്നെ ആക്‌സസറി ഷോപ്പില്‍ നിന്നോ മറ്റോ ഉല്‍പ്പന്നം വാങ്ങി പരിശോധിക്കാതെ ഒരിക്കലും വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മെക്കാനിക്കിന് അനുവാദം നല്‍കരുത്.

ഭാരം

വിപണിയില്‍ വില്‍ക്കുന്ന പല വ്യാജ മ്യൂസിക് പ്ലെയറുകളുടെയും ഭാരം ഒറിജിനലിനേക്കാള്‍ കുറവായിരിക്കും. നല്ല ഒറിജിനല്‍ പ്രൊഡക്ട് വിപണിയില്‍ ഇറക്കുന്ന കമ്പനികള്‍ക്ക് അതിന്റെ ഭാരം കുറക്കേണ്ട ആവശ്യമേയില്ല. അത് അത്യാവശ്യം ഭാരമുണ്ടാകും. എന്നാല്‍ വ്യാജ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതിനാല്‍ തന്നെ ഡ്യൂപ്ലിക്കേറ്റുകള്‍ക്ക് ഭാരം കുറവാകും.

കാര്‍ മ്യൂസിക് സിസ്റ്റം വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ... ഇല്ലേല്‍ പണിയാകും

ഗന്ധം

ചില വിദേശരാജ്യങ്ങളില്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കുടില്‍ വ്യവസായം കണക്കെ നിര്‍മിക്കുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. നിര്‍മാണ സമയത്ത് അവര്‍ പല രാസവസ്തുക്കളും ഇതില്‍ ചേര്‍ക്കും. ചില വ്യാജ മ്യൂസിക് പ്ലെയറുകള്‍ കൈയ്യില്‍ എടുത്താല്‍ ഈ മണം നിങ്ങള്‍ക്ക് കൃത്യമായി ലഭിക്കും. നിങ്ങള്‍ മ്യൂസിക് പ്ലെയര്‍ വാങ്ങാന്‍ പോകുമ്പോള്‍ ആ ഉല്‍പ്പന്നത്തില്‍ നിന്ന് അനാവശ്യമായ വല്ല രാസവസ്തുക്കളുടെയും ഗന്ധം വന്നാല്‍ അത് അവിടെ വെച്ചേക്കുക.

ഓണ്‍ലൈനില്‍ ഒത്തുനോക്കുക

ഇനി ഏറ്റവും അവസാനമായി നിങ്ങള്‍ വാങ്ങിയ മ്യൂസിക് പ്ലെയര്‍ ഒറിജിനലാണോ എന്നറിയാന്‍ ഒരു മാര്‍ഗമുണ്ട്. നിങ്ങള്‍ വാങ്ങിയ ഉല്‍പ്പന്നം വെച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ ഒത്തുനോക്കുകയാണ് ഒരു മാര്‍ഗം. വെബ്‌സൈറ്റില്‍ പങ്കുവെക്കപ്പെട്ട ചിത്രങ്ങളും വിവരങ്ങളും വെച്ച് നിങ്ങള്‍ക്ക് താരതമ്യം ചെയ്യാം. വാറന്റി ലഭിക്കണമെങ്കില്‍ കമ്പനി സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. അത് പ്രകാരം നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിച്ച് നോക്കുക.

ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്‍ മ്യൂസിക് പ്ലെയര്‍ സ്ഥാപിക്കുമ്പോള്‍ പറ്റിക്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ ഞങ്ങളുമായി പങ്കുവെക്കുമല്ലോ.

Most Read Articles

Malayalam
English summary
Things to remember before buying a music system for your car to avoid fraudsters in malayalam
Story first published: Tuesday, January 31, 2023, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X