കൊടും ചൂടിലും തളരാത്ത കൂൾ യാത്ര ഉറപ്പ്! ഈ 'മാജിക്' സീറ്റുകളുള്ള ഏറ്റവും വില കുറഞ്ഞ കാറുകൾ

ഇന്ത്യയിലെ കത്തുന്ന വേനലിനെ പ്രതിരോധിക്കാന്‍ ഇനി കാറിനുള്ളിലെ എസി മാത്രം പോരാ. ഈ സാഹചര്യത്തിലാണ് ദീര്‍ഘദൂര യാത്രകളില്‍ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന വെന്റിലേറ്റഡ് സീറ്റുകള്‍ക്ക് പ്രിയമേറുന്നത്. സാധാരണയായി ഡ്രൈവര്‍ സീറ്റില്‍ മാത്രം കണ്ടുവരുന്ന ഈ ആഡംബര സൗകര്യം ഇപ്പോള്‍ പിന്നിലെ യാത്രക്കാര്‍ക്കും ലഭ്യമാണ്. പ്രീമിയം സെഗ്മെന്റില്‍ മാത്രം കണ്ടിരുന്ന ' വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍' (Ventilated Rear Seats) കുറഞ്ഞ വിലയില്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മികച്ച 5 കാറുകള്‍ പരിചയപ്പെടാം.

കിയ സിറോസ് (Kia Syros)

ഇന്ത്യയില്‍ റിയര്‍ വെന്റിലേറ്റഡ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ കാറാണ് കിയ സിറോസ്. ഇതിന്റെ HTX+ വേരിയന്റില്‍ പിന്നിലെ യാത്രക്കാര്‍ക്കായി പ്രത്യേക വെന്റിലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 14.56 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ വാഹനത്തില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പനോരമിക് സണ്‍റൂഫും പ്രീമിയം ഓഡിയോയും ഇതിന്റെ മാറ്റ് കൂട്ടുന്നു.

kia syros ventilated rear seats

ഹ്യുണ്ടായി അല്‍കസാര്‍ (Hyundai Alcazar)

ഏറ്റവും കുറഞ്ഞ ചിലവില്‍ ഈ സൗകര്യം നല്‍കുന്ന രണ്ടാമത്തെ വാഹനമാണ് ഹ്യുണ്ടായി അല്‍കസാര്‍. 6 സീറ്റര്‍ പതിപ്പിലെ രണ്ടാം നിരയിലുള്ള ക്യാപ്റ്റന്‍ സീറ്റുകളിലാണ് വെന്റിലേഷന്‍ സൗകര്യം ലഭ്യമാകുക. 21.20 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ടോപ്പ് എന്‍ഡ് മോഡലുകളില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും മെമ്മറി സീറ്റുകളും ഈ എസ്യുവിയെ ഫാമിലികള്‍ക്ക് പ്രിയങ്കരമാക്കുന്നു.

ടാറ്റ സഫാരി (Tata Safari)

ടാറ്റയുടെ മുന്‍നിര എസ്‌യുവിയായ സഫാരിയുടെ 'അക്കംപ്ലിഷ്ഡ് എക്‌സ് പ്ലസ്' (Accomplished X+) എന്ന ഉയര്‍ന്ന വേരിയന്റില്‍ രണ്ടാം നിരയിലെ യാത്രക്കാര്‍ക്കും വെന്റിലേറ്റഡ് സീറ്റുകള്‍ ലഭിക്കും. 22.82 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില. അത്യാധുനികമായ ജെബിഎല്‍ സൗണ്ട് സിസ്റ്റവും പനോരമിക് സണ്‍റൂഫും ഇതിലുണ്ട്. സുരക്ഷയുടെയും ആഡംബരത്തിന്റെയും കാര്യത്തില്‍ സഫാരി വിട്ടുവീഴ്ച ചെയ്യുന്നില്ല.

tata safari seats

മഹീന്ദ്ര XUV 7XO

മഹീന്ദ്രയുടെ സ്‌റ്റൈലിഷ് എസ്‌യുവിയായ XUV700-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ XUV7XO-യിലെ AX7 ലക്ഷ്വറി പായ്ക്ക് (AX7L) തിരഞ്ഞെടുക്കുന്നവര്‍ക്ക് റിയര്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ആസ്വദിക്കാം. ഏകദേശം 25.07 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റവും ബോസ് മോഡും (Boss Mode) പിന്നിലെ യാത്രക്കാര്‍ക്ക് രാജകീയമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്.

മഹീന്ദ്ര XEV 9S (Mahindra XEV 9S)

മഹീന്ദ്ര പുറത്തിറക്കിയ ആദ്യ മൂന്ന് വരി ഇലക്ട്രിക് എസ്‌യുവിയാണ് XEV 9S. ഇലക്ട്രിക് എസ്യുവിയുടെ 'പായ്ക്ക് ത്രീ' വേരിയന്റില്‍ പിന്നിലെ യാത്രക്കാര്‍ക്കായി വെന്റിലേറ്റഡ് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. വെന്റിലേറ്റഡ് സീറ്റുകളുമായി വരുന്ന XEV 9S ഇവിയുടെ വേരിയന്റിന് 28.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 79 kWh ബാറ്ററി പായ്ക്കും ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും ഈ ഇലക്ട്രിക് കാറിനെ ഹൈടെക് ഫീച്ചറുകളാല്‍ സമ്പന്നമാക്കുന്നു.

mahindra xev 9s xuv 7xo

ഈ അഞ്ച് വാഹനങ്ങളും ആധുനിക സാങ്കേതിക വിദ്യയും യാത്രക്കാരുടെ കംഫര്‍ട്ടും ഒരുപോലെ പരിഗണിക്കുന്നവയാണ്. മുമ്പ് ലക്ഷ്വറി കാറുകളില്‍ മാത്രം ഉണ്ടായിരുന്ന ഈ സംവിധാനം ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയിലേക്ക് എത്തിയിരിക്കുന്നു. വേനല്‍ക്കാലത്തെ വിയര്‍പ്പും അസ്വസ്ഥതയും ഇല്ലാതെ ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലിസ്റ്റിലെ കാറുകള്‍ മികച്ച ചോയ്‌സായിരിക്കും.

സാങ്കേതിക മികവിനൊപ്പം സുഖകരമായ യാത്രാനുഭവവും നല്‍കുന്ന ഇത്തരം വാഹനങ്ങള്‍ വേനല്‍ക്കാലത്ത് വിപണിയില്‍ കൂടുതല്‍ വിറ്റുപോകുമെന്ന് കരുതുന്നു. വെന്റിലേറ്റഡ് സീറ്റുകള്‍ക്ക് പുറമെ സ്ലൈഡിംഗ്, റിക്ലൈനിംഗ് ഫംഗ്ഷനുകള്‍ കൂടി ലഭിക്കുന്നത് യാത്ര കൂടുതല്‍ ആനന്ദകരമാക്കുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബജറ്റ് കാറുകളിലേക്ക് ഇത്തരം ഫീച്ചറുകള്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വെന്റിലേറ്റഡ് റിയര്‍ സീറ്റുകളുള്ള ഈ കാറുകളില്‍ നിങ്ങളുടെ പ്രിയപ്പെട്ട മോഡല്‍ ഏതാണ. കമന്റിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, March 12, 2026, 8:00 [IST]
English summary
Top 5 afffordable cars with rear ventilated seats india 2026 kia syros to mahindra xev 9s
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X