ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

Written By:

രാജ്യത്തെ റോഡുകളില്‍ പ്രതിദിനം അപകടങ്ങള്‍ വര്‍ധിച്ച് വരികയാണ്. അപകടങ്ങള്‍ക്ക് കാരണം പലതാകാം. എന്നാല്‍ ഓരോ അപകടങ്ങളില്‍ നിന്നും ജനത ഒന്നും പഠിക്കുന്നില്ലെന്ന വിമര്‍ശനമാണ് എന്നും ഉയരുന്നത്. അതേസമയം, രാജ്യത്തെ അപകടങ്ങളില്‍ മിക്കപ്പോഴും വില്ലന്‍ വേഷം അണിയുന്നതോ, ടൂ-വീലര്‍ യാത്രികരും.

To Follow DriveSpark On Facebook, Click The Like Button
ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

എന്താകാം അപകടങ്ങളില്‍ മിക്കപ്പോഴും ടൂ വീലര്‍ യാത്രികര്‍ വില്ലന്‍ വേഷമണിയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം വ്യക്തമാണ്.. റോഡ് ഭരിക്കുന്ന ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കിടയില്‍ ചെന്നകപ്പെടുന്ന ടൂ വീലര്‍ യാത്രികര്‍ പലപ്പോഴും പകച്ചു പോകുന്നു. അല്ലെങ്കില്‍ ഫോര്‍ വീലറിന് ഒപ്പം കിടപിടിക്കാന്‍ ശ്രമിക്കുന്ന ടൂ വീലര്‍ വന്നെത്തുന്നത് അപകടങ്ങളിലേക്കാണ്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ടൂ വീലറുകളുടെ നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടുന്നത് ബ്രേക്കിംഗിലാണ്. ബ്രേക്കുകള്‍ ഉപയോഗിക്കുന്നതില്‍ വരുത്തുന്ന പിഴവുകളാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ടൂവിലറുകളിലെ ബ്രേക്കിംഗ് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം-

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

സുരക്ഷിതമായ ബ്രേക്കിംഗ് എങ്ങനെ-

ഡ്രൈവിംഗില്‍ പലരും ബ്രേക്കുകള്‍ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്താറുണ്ട്. ഇപ്പോള്‍ അപകടമുണ്ടായാല്‍ ബ്രേക്ക് കൈയിലുണ്ടാകണമെന്ന ചിന്തയാണ് പലരെയും അത്തരത്തില്‍ ബ്രേക്കുകളെ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബ്രേക്കുകളെ സ്മൂത്തായാണ് കൈകാര്യം ചെയ്യേണ്ടത്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

പൊടുന്നനെ സമ്മര്‍ദ്ദം ചെലുത്തി ബ്രേക്ക് പിടിക്കാതെ സാവകാശം ബ്രേക്ക് പിടിച്ച് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണ് വേണ്ടത്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

വേഗത കുറയ്‌ക്കേണ്ട സാഹചര്യത്തില്‍ ഇരു ബ്രേക്കുകളും പ്രയോഗിക്കുക. ബൈക്കുകളില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, ഭാരം മുന്നിലേക്കാണ് വന്നെത്തുന്നത്. അതിനാല്‍ പിന്‍ചക്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ഇരു ബ്രേക്കുകളും പിടിക്കുന്നത് അപകടം സാധ്യത കുറയ്ക്കുന്നു.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

റോഡ് ചുറ്റുപാടുകളെ മനസിലാക്കേണ്ടതും ടു വീലര്‍ ഡ്രൈവിംഗില്‍ അനിവാര്യമാണ്. വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുന്നത് അടിയന്തര സാഹചര്യങ്ങളിലെ ബ്രേക്കിംഗിനെ സഹായിക്കും.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ഇനി അപകടം നടക്കുമെന്ന സാഹചര്യമുണ്ടായാല്‍, ബ്രേക്കുകള്‍ക്ക് മേല്‍ പൂര്‍ണ സമ്മര്‍ദ്ദം ചെലുത്തുക.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ഇത് നിങ്ങളുടെ പിന്‍ടയറിനെ ഉയര്‍ത്തുമായിരിക്കും, അല്ലെങ്കില്‍ എബിഎസ് പ്രവര്‍ത്തിക്കുന്നതിലേക്കോ വഴി വെക്കുമായിരിക്കും. പക്ഷെ, ഇത് വേഗത കുറച്ച് ഇടിയുടെ ആഘാതം കുറയ്ക്കുന്നതിന് ഇത്തരത്തിലുള്ള ബ്രേക്കിംഗ് നിര്‍ണായകമാണ്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

തെറ്റായ ബ്രേക്കിംഗ് എങ്ങനെ-

ഒരിക്കലും ടൂ വിലറുകളുടെ റിയര്‍ ബ്രേക്കുകളില്‍ മാത്രം ആശ്രയിക്കരുത്. ഫ്രണ്ട് ബ്രേക്കിനെ അപേക്ഷിച്ച് റിയര്‍ ബ്രേക്കുകള്‍ ദുര്‍ബലമാണ്. ഭാരം മുന്നോട്ട് എത്തുന്നത് പിന്‍ ചക്രങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

സ്വന്തം കാഴ്ച പരിധി കുറയുന്ന തരത്തില്‍ മറ്റ് വാഹനങ്ങളുടെ പിന്നാലെ ഡ്രൈവ് ചെയ്യരുത്. ഇത്തരത്തില്‍ ഒരു അടിയന്തര സാഹചര്യമുണ്ടായാല്‍ അപകട സാധ്യത കൂടുതലാണ്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

റോഡുകളില്‍ ഉടലെടുക്കുന്ന അപ്രതീക്ഷിത നീക്കങ്ങളില്‍ പകച്ച് പോകരുത്. ചുറ്റുമുള്ള ട്രാഫിക്കിനെ നിരീക്ഷിച്ച് അപകട സാധ്യത വിലയിരുത്തുക.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

അടിയന്തര സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് നീങ്ങാന്‍ സ്ഥലമുണ്ടാകേണ്ടത് അനിവാര്യമാണ്.

ടൂവീലര്‍ അപകടങ്ങള്‍ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ബൈക്കിന്റെ പരിമിതികളെ എപ്പോഴും മനസിലാക്കുക. വേഗത, ബ്രേക്കിംഗ് തുടങ്ങിയ ഘടകങ്ങള്‍ ബൈക്കുകളില്‍ വ്യത്യസ്തമാണ്. അതിനാല്‍ സ്വന്തം ബൈക്കിനെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ റൈഡ് ചെയ്യുക.

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Tips to avoid accident for two wheeler vehicles in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark