കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

പൊരിവെയിലത്തു നിര്‍ത്തിയിട്ട കാറില്‍ കയറുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുട്ടുപൊള്ളുന്ന അകത്തളം യാത്ര മടുപ്പിക്കും. കാര്‍ ഓടിത്തുടങ്ങി അല്‍പം കഴിഞ്ഞാല്‍ മാത്രമെ ഉള്ളിലെ താപം കുറഞ്ഞു ക്രമപ്പെടുകയുള്ളു. ഈ അവസരത്തില്‍ എസി പരമാവധിയിട്ട് ചൂടു കുറയ്ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഈ നടപടി ഫലപ്രദമാണോ? കാറിനകത്തെ ചൂടു പെട്ടെന്നു കുറയ്ക്കാനുള്ള എളുപ്പവഴി.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ആദ്യം ചൂടുവായു പുറത്തേക്ക്

വെയിലത്തു നിര്‍ത്തിയിട്ട കാറിലേക്ക് കയറുമ്പോള്‍ പുറത്തുള്ളതിനെക്കാളും ചൂടു അടച്ചിട്ട അകത്തളത്തില്‍ അനുഭവപ്പെടും. ഈ അവസരത്തില്‍ ആദ്യം ചെയ്യേണ്ടത് കാറിനകത്തുള്ള ചൂടുവായു പുറത്തേക്കു വിടുകയാണ്. ഇതിനു വേണ്ടി ആദ്യം കാറിലെ വിന്‍ഡോ മുഴുവന്‍ താഴ്ത്തണം.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ഒന്നോ, രണ്ടോ മിനിട്ടുകള്‍ വിന്‍ഡോ താഴ്ത്തി കാറോടിക്കാന്‍ ശ്രമിക്കണം. കാറില്‍ സണ്‍റൂഫുണ്ടെങ്കില്‍ അതും തുറന്നുവെയ്ക്കാം. പുറത്തുനിന്നും ശുദ്ധവായു കടക്കുമ്പോള്‍ കാറിനകത്തെ ചൂടുവായു പുറത്തേക്കു കടക്കും.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ചൂടു കുറയ്ക്കാന്‍ മറ്റൊരു വഴി കൂടിയുണ്ട്. ഇതിനു വേണ്ടി യാത്രക്കാരുടെ വശത്തെ വിന്‍ഡോ ആദ്യം താഴ്ത്തണം. ശേഷം ഡ്രൈവറുടെ വശത്തുള്ള ഡോര്‍ അഞ്ചു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ഇത്തരത്തില്‍ അകത്തെ ചൂടുവായുവിനെ പുറത്തേക്ക് പമ്പു ചെയ്തു വിടാം. നിമിഷങ്ങള്‍ക്കകം കാറിനകത്തെ താപം കുറയ്ക്കാന്‍ ഈ നടപടിക്ക് സാധിക്കും.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ഇനി എസി പ്രവര്‍ത്തിപ്പിക്കുക, പക്ഷെ പരമാവധി കൂട്ടരുത്

എസി പരമാവധിയിട്ട് കാര്‍ തണുപ്പിക്കാനാണ് മിക്കവരും ശ്രമിക്കാറ്. എന്നാല്‍ ഇൗ നടപടി കാര്യമായ ഗുണം ചെയ്യില്ല. കാരണം പരമാവധി കൂട്ടിയിട്ടാല്‍ കാറിനത്തെ വായു വലിച്ചെടുത്ത് അകത്തളം തണുപ്പിക്കാന്‍ എസി ശ്രമിക്കും.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

അതുകൊണ്ടു പുറത്തെക്കാള്‍ ചൂട് ഉള്ളിലുള്ളപ്പോള്‍ താപം പെട്ടെന്നു കുറയില്ല. ഈ അവസരത്തില്‍ എസി സാധാരണ പോലെ പ്രവര്‍ത്തിപ്പിച്ചിടുക. പുറത്തുനിന്നും വായു വലിച്ചെടുത്തു ഉള്ളിലെ താപം കുറയ്ക്കാനാണ് ഈ സന്ദര്‍ഭത്തില്‍ എസി ശ്രമിക്കുക.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

കാറിനകത്തെ ചൂട് തെല്ലൊന്നു കുറഞ്ഞാല്‍ ഡോര്‍ വിന്‍ഡോകള്‍ താഴ്ത്തി എസി പരമാവധി ക്രമീകരിക്കാം. ഈ സമയം കൊണ്ടു കാറിനുള്ളിലെ താപം ക്രമപ്പെട്ടിരിക്കും.

എസിയിട്ട് കാറോടിച്ചാൽ മൈലേജ് കുറയുമോ?

ഇന്ത്യയില്‍ ഇന്ധനക്ഷമതയ്ക്കാണ് ഉപഭോക്താക്കളില്‍ ഏറെയും പ്രധാന്യം കല്‍പിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ശരിയാണ്, എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര്‍ എഞ്ചിനെ ആശ്രയിക്കാറ്.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

കമ്പ്രസര്‍, കണ്ടന്‍സര്‍, എക്‌സ്പാന്‍ഡര്‍, ഇവാപറേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില്‍ നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്പോഴാണ് അകത്തളത്തിൽ തണുപ്പ് അനുഭവപ്പെടുക.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

അതുകൊണ്ടു എഞ്ചിനില്‍ നിന്നും കത്തുന്ന ഇന്ധനത്തിന്റെ ഒരു ചെറിയ ശതമാനം എസി ഉപയോഗിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്നു വരുന്ന പുതിയ കാറുകളില്‍ നാമമാത്രമായ ഇന്ധനമാണ് എസി ഉപയോഗിക്കുന്നത്.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

പക്ഷെ പഴയ കാറുകളുടെ സ്ഥിതിവിശേഷം ഒരല്‍പം വ്യത്യസ്തമാണ്. കുറഞ്ഞ എഞ്ചിന്‍ കരുത്തുള്ള പഴയ കാറുകളില്‍ തുടര്‍ച്ചയായ എസി ഉപഭോഗം ഇരുപതു ശതമാനത്തോളം ഇന്ധനക്ഷമത കുറയ്ക്കും. ഇനി കുന്ന് കയറുമ്പോള്‍ എസി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ ഇന്ധനക്ഷമത വീണ്ടും കുറയും.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ഗുരുത്വാകര്‍ഷണത്തിന് എതിരെ നീങ്ങുമ്പോള്‍ എഞ്ചിന് കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുമെന്നതാണ് ഇതിന് കാരണം. എസിയ്ക്ക് പകരം വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇന്ന് കുറവല്ല. ഈ ശീലവും ഇന്ധനക്ഷമത കുറയ്ക്കും. കാരണം സഞ്ചരിക്കവെ കാറിനുള്ളിലേക്ക് കടക്കുന്ന വായു കൂടുതല്‍ പ്രതിരോധം സൃഷ്ടിക്കും.

കാറിന് അകത്തെ ചൂട് കുറയ്ക്കാന്‍ എളുപ്പവഴികള്‍

ചുരുക്കി പറഞ്ഞാല്‍ എസി പ്രവര്‍ത്തിപ്പിച്ച് കാര്‍ ഓടിക്കുന്നതാണ് വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നതിലും ഏറെ ഉത്തമം. അതേസമയം കുറഞ്ഞ വേഗതയിലാണെങ്കില്‍ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നത് ഇന്ധനക്ഷമത വര്‍ധിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How to Cool Down Your Car as Quickly as Possible. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X