കാറിനുള്ളിൽ താക്കോല്‍ മറന്ന് ലോക്കായി പോയോ? കീ ഇല്ലാതെ ഡോര്‍ തുറക്കാൻ ചില ട്രിക്കുകള്‍

കാര്‍ ഉപയോഗിക്കുന്നവര്‍ ചില സാഹചര്യങ്ങളില്‍ താക്കോല്‍ അകത്ത് മറന്ന് വെക്കാറുണ്ട്. നിര്‍ഭാഗ്യത്തിന് കീ അകത്ത് മറക്കുകയും കാര്‍ ലോക്കാകുയും ചെയ്താല്‍ പെട്ടത് തന്നെ. താക്കോല്‍ മറന്ന് കാര്‍ ലോക്ക് ചെയ്തു പോയല്‍ പിന്നെ കീ എങ്ങനെ തിരിച്ചെടുക്കുമെന്ന് കാര്യം പലര്‍ക്കും അറിയില്ല. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

കാര്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഈ പ്രശ്‌നം നേരിട്ടിട്ടുണ്ടാകണം. പെട്ടെന്ന് എന്തെങ്കിലും അത്യാവശ്യ ജോലികള്‍ ഉള്ളതിനാല്‍ താക്കോല്‍ കാറില്‍ വെച്ചിട്ട് കാര്‍ ലോക്ക് ചെയ്ത് പുറത്തിറങ്ങാന്‍ മറക്കുന്നു. ഡോര്‍ കുറച്ചുനേരം ലോക്ക് ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി കാറിന്റെ ഡോര്‍ ലോക്ക് ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇന്ന് പല വണ്ടികളിലും കാണാന്‍ പറ്റുന്നത്. ഇങ്ങനെ ലോക്കായിപ്പോയാല്‍ താക്കോല്‍ പുറത്തെടുക്കാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അത് എങ്ങനെ മറികടക്കണമെന്ന് പലര്‍ക്കും അറിയില്ല. ഈ സാഹചര്യത്തില്‍ ഒരുപക്ഷേ നിങ്ങളുടെ മനസ്സിലേക്കും ചില ഉപായങ്ങള്‍ മനസ്സിലേക്ക് വരാം. വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ആണ് ഇത്തരമൊരു സംഭവം ഉണ്ടായതെങ്കില്‍ ഉടന്‍ സ്പെയര്‍ കീ ഉപയോഗിച്ച് കാര്‍ ഡോര്‍ തുറക്കാം.

കാറിനുള്ളിൽ താക്കോല്‍ മറന്ന് ലോക്കായി പോയോ? കീ ഇല്ലാതെ ഡോര്‍ തുറക്കാൻ ചില ട്രിക്കുകള്‍

അല്ലെങ്കില്‍ പുറത്തിരിക്കുമ്പോള്‍ അങ്ങനെയൊരു സംഭവം ഉണ്ടായാതെന്ന് വെക്കുക. ആദ്യം ചെയ്യേണ്ടത്, കാറിന്റെ മറ്റ് ഡോറുകളും ടെയില്‍ ഗെയിറ്റുകളും പരിശോധിക്കുക. ചിലപ്പോള്‍ പുറകിലെ ഡോറിന്റെ ഗ്ലാസോ മറ്റോ ലോക്കാവാതെ ഇരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു. ചിലര്‍ ഇത്തരം സാഹചര്യത്തില്‍ കാറിന്റെ ലോക്ക് തകര്‍ത്താലോ എന്ന് വരെ ചിന്തിക്കും. സമീപത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയാലും ഡോര്‍ തുറക്കാന്‍ പറ്റും. എന്നാല്‍ അതിനും ഒരുപാട് സമയം എടുക്കും. എന്നാല്‍ ചില സിമ്പിള്‍ സാധനങ്ങള്‍ ഉപയോഗിച്ച് ലോക്കായ ഡോര്‍ തുറക്കാന്‍ പറ്റുന്ന ചില വിദ്യകള്‍ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമ്മള്‍ക്ക് നോക്കാം.

എയര്‍ ബാഗ്

എയര്‍ ബാഗ് അല്ലെങ്കില്‍ എയര്‍ വെഡ്ജ് അലൈന്‍മെന്റ് ടൂള്‍ എന്നെല്ലാം അറിയപ്പെടുന്ന ഒരു ഉല്‍പ്പന്നം ഇന്ന് വിപണിയിലുണ്ട്. ഇത് ഒരു ചെറിയ ബാഗിലേക്ക് ഒരു ട്യൂബ് ഘടിപ്പിച്ച് അതില്‍ എയര്‍ നിറക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഉപകാരം പറഞ്ഞറിയിക്കാനാകില്ല. ഈ സാഹചര്യത്തില്‍, ട്യൂബ് ആദ്യം ഡോറിന്റെ മുകളില്‍ മധ്യഭാഗത്ത് ഉള്ളിലേക്കാക്കി വെക്കുക. തുടര്‍ന്ന് ട്യൂബ് വഴി വായു ബാഗിലേക്ക് വായു നിറക്കുക.

പിന്നാലെ ഡോറിനും കാറിന്റെ ബോഡിക്കും ഇടയില്‍ ചെറിയ വിടവ് ഉണ്ടാകും. നിങ്ങളുടെ കൈവശം രണ്ട് എയര്‍ബാഗ് ഉണ്ടെങ്കില്‍ ഒന്ന് ഡോറിന്റെ വശത്തില്‍ കൊടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ആ വിടവിലൂടെ നമുക്ക് കാര്‍ അണ്‍ലോക്ക് ചെയ്യാം. പക്ഷേ, ആ എയര്‍ബാഗ് എപ്പോഴും പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ പറ്റുമോ എന്നൊന്നും ചോദിച്ചേക്കരുത്. എതെങ്കിലും സാഹചര്യത്തില്‍ ഡോര്‍ ലോക്കായി വഴിയില്‍ കിടന്നാല്‍ ഈ ഒരു സംഗതി വീട്ടില്‍ ഉണ്ടെങ്കിലും ഉപകാരമാണ്.

പ്ലാസ്റ്റിക് സ്ട്രിപ്പ്

ഒരു പ്ലാസ്റ്റിക്ക് സ്ട്രിപ്പ് ഉപയോഗിച്ചും നമുക്ക് ലോക്കായ കാര്‍ ഡോര്‍ തുറക്കാം. ഇത് നോബ് ഉള്ള ഡോറിൽ മാത്രമേ പ്രവര്‍ത്തികമാകൂ എന്ന് ആദ്യമേ പറയട്ടേ. ഇത് അത്യവശ്യം നീളമുള്ളതും നേര്‍ത്തതുമായിരിക്കണം. ഡോര്‍ ഫ്രെയിമിനും ഡോറിനും ഇടയിലൂടെ കടക്കണമെന്നതിലാണ് നേര്‍ത്തത് വേണമെന്ന് പറഞ്ഞത്. ആദ്യം ഈ സ്ട്രിപ്പിന്റെ മധ്യഭാഗത്തായി ചെറിയ ഒരു കെട്ട് ഉണ്ടാക്കണം. എന്നാല്‍ ഇത് മുറുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇരുഭാഗവും കൂട്ടി വലിച്ചാല്‍ മുറുകുന്ന തരത്തിലുള്ള കെട്ട് ആണ് വേണ്ടത്.

ശേഷം ഇത് ശ്രദ്ധപൂര്‍വ്വും ഫ്രെയിമിനും ഡോറിനും ഇടയിലൂടെ അകത്തേക്ക് ഇറക്കുക. കാറിന്റെ ഡോറിന്റെ ചെറിയ വിടവില്‍ അല്ലെങ്കില്‍ വിന്‍ഡോയിലൂടെ അവശേഷിക്കുന്ന ലോക്ക് നോബില്‍ ലഘുവായി ഇടാന്‍ ശ്രമിക്കുക. ലോക്ക് നോബില്‍ സ്ട്രിപ്പ് എത്തി കഴിഞ്ഞാല്‍ ഇരുഭാഗത്തേക്കും വലിച്ച് കെട്ട് മുറുക്കുക. ശേഷം ഇത് മുകളിലേക്ക് ഉയര്‍ത്തിയാല്‍ ഡോര്‍ തുറക്കാം. എന്നാല്‍ ഇത് ക്ഷമയോടെയും ശ്രദ്ധയോടെയും ചെയ്യേണ്ട പ്രവര്‍ത്തിയാണ്. ഇത് വളരെ സമയമെടുക്കുന്ന ഒരു ജോലി കൂടിയാണ്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പ്ലാസ്റ്റിക് സ്ട്രാപ്പ് ലഭ്യമല്ലെങ്കില്‍പ്പോലും, സമാനമായ ഒരു ഉല്‍പ്പന്നം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ രീതിയിലൂടെ ഡോര്‍ തുറക്കാന്‍ ശ്രമിക്കാവുന്നതാണ്.

ഹാംഗര്‍

എല്ലാവരുടെയും വീട്ടില്‍ വസ്ത്രം അലമാരയിലും മറ്റും തൂക്കിയിടാന്‍ ഹാംഗര്‍ ഉപയോഗിക്കാറുണ്ടാകും. ഒരു അറ്റത്ത് മാത്രം കൊളുത്തുള്ള ഒരു നീണ്ട കമ്പിയാകും പലപ്പോഴും അത.് നമുക്ക് വേണ്ടത് വിഘടിപ്പിച്ച് മാറ്റാന്‍ കഴിയാവുന്ന ഒറ്റക്കമ്പിയിലുള്ള ഹാംഗര്‍ ആണ്. ആദ്യം ഹാംഗര്‍ പൊളിച്ച് നേരെയാക്കി ഒരറ്റം 'വി' ആകൃതിയില്‍ കൊളുത്ത് പോലെ ആക്കുക. ഹുക്ക് താഴേക്ക് നില്‍ക്കുന്ന രീതിയില്‍ ഹാംഗര്‍ ഡോറിനുള്ളിലേക്ക് ഇറക്കുക. ഹുക്ക് ലോക്കില്‍ കൊളുത്തുമ്പോള്‍ മുകളിലേക്ക് വലിക്കുക. ഇവിടെ വാതില്‍ ജാംബില്‍ ഒരു വിടവ് ഉണ്ടാക്കാന്‍ നിങ്ങള്‍ ഡോര്‍ റബ്ബര്‍ ചെറുതായി മാറ്റണം. ഇതും അത്യാവശ്യം ശ്രദ്ധയോടെ ചെയ്യേണ്ട പ്രവര്‍ത്തിയാണ്.

ഷൂ ലെയ്‌സ്

മുകളില്‍ പറഞ്ഞ പ്ലാസ്റ്റിക് സ്ട്രിപ്പ് ട്രിക്കിന് സമാനമാണ് ലെയ്‌സ് ഉപയോഗിച്ചുള്ള വിദ്യയും. യൂട്യൂബില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഇതിന്റെ പല വീഡിയോകളും കാണാന്‍ സാധിക്കും. ഇതിനായി അത്യാവശ്യം നീളമുള്ള ഉറപ്പുള്ള ഷൂ ലെയ്‌സ് ആണ് ആവശ്യം. ലെയ്‌സ് അഴിച്ച് ആദ്യം മധ്യ ഭാഗത്ത് ഒരു ലൂസ് ആയ കെട്ട് ഇടണം. പ്ലാസ്റ്റിക് സ്ട്രിപ്പില്‍ ചെയ്തപോലെ ഈ കെട്ട് ഡോറിനുള്ളിലൂടെ ഇറക്കി ലോക്ക് നോബില്‍ കുടുക്കിയ ശേഷം ഉയര്‍ത്തി ഡോര്‍ തുറക്കാം. താക്കോല്‍ കാറില്‍ മറന്ന് വെച്ച് ഡോര്‍ ലോക്കായി പോകുന്ന സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില നുറുങ്ങുകളാണ് നമ്മള്‍ ഇവിടെ പങ്കുവെച്ചത്. ഇവയെല്ലാം അത്തരം പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ലളിതമായ വഴികളാണ്. എന്നാല്‍ ഇത് ഒരിക്കലും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്.

Most Read Articles

Malayalam
English summary
Tips to unlock and get keys out of a locked car in malayalam
Story first published: Sunday, December 4, 2022, 14:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X