ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

Written By:

പുതിയ കാര്‍ വാങ്ങിയാല്‍ ഡീലര്‍മാര്‍ ആദ്യം ശുപാര്‍ശ ചെയ്യുന്ന സേവനങ്ങളാണ് അണ്ടര്‍ബോഡി റസ്റ്റ്-പ്രിവന്റീവ് കോട്ടിംഗും ടെഫ്‌ലോണ്‍ പെയിന്റ് കോട്ടിംഗും. പുതിയ കാറിന് അണ്ടര്‍ബോഡി കോട്ടിംഗും, ടെഫ്‌ലോണ്‍ കോട്ടിംഗും അത്യാവശ്യമാണോ? മിക്കവര്‍ക്കും ഈ സംശയമുണ്ടാകും.

To Follow DriveSpark On Facebook, Click The Like Button
ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

ഒരല്‍പം ചെലവേറിയ അണ്ടര്‍ബോഡി കോട്ടിംഗ്, ടെഫ്‌ലോണ്‍ കോട്ടിംഗ് സേവനങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം-

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

അണ്ടര്‍ബോഡി റസ്റ്റ്-പ്രിവന്റീവ് കോട്ടിംഗ്

ഇന്ത്യയില്‍ ഇന്ന് മിക്ക കാറുകളും അണ്ടര്‍ബോഡി റസ്റ്റ്-പ്രിവന്റീവ് കോട്ടിംഗിന് വിധേയമാകുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, 2-3 mm കട്ടിയിലുള്ള റബ്ബറൈസ്ഡ് പെയിന്റ് കാറിന്റെ അടിഭാഗത്ത് സ്‌പ്രെ ചെയ്ത് കോട്ടിംഗ് ഒരുക്കുന്നതാണ് രീതി. കാറിന്റെ അടിഭാഗം തുരുമ്പെടുക്കുന്നത് പ്രതിരോധിക്കുകയാണ് കോട്ടിംഗിന്റെ ലക്ഷ്യം.

Recommended Video
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

ചില നിര്‍മ്മാതാക്കള്‍ നിര്‍മ്മാണ വേളയില്‍ തന്നെ കാറുകള്‍ക്ക് അണ്ടര്‍ബോഡി റസ്റ്റ്-പ്രിവന്റീവ് കോട്ടിംഗ് നല്‍കുന്നുണ്ട്. സാധാരണ ഗതിയില്‍ വീല്‍ ആര്‍ച്ചുകള്‍ക്കും ഫ്‌ളോര്‍ ബോര്‍ഡിന് കീഴിലുമാണ് നിര്‍മ്മാതാക്കള്‍ അണ്ടര്‍ബോഡി കോട്ടിംഗ് നല്‍കാറുള്ളത്.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

അണ്ടര്‍ബോഡി റസ്റ്റ്-പ്രിവന്റീവ് കോട്ടിംഗ് ഗുണങ്ങള്‍

  • റസ്റ്റ് പ്രിവന്‍ഷന്‍

കാര്‍ പുതിയതായിരിക്കുമ്പോള്‍ അണ്ടര്‍ബോഡി കോട്ടിംഗ് നല്‍കുന്നതാണ് ഏറ്റവും ഉചിതം.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

കട്ടിയേറിയ പെയിന്റുകളും സീലന്റുകളുമാണ് നിര്‍മ്മാതാക്കള്‍ അണ്ടര്‍ബോഡിയില്‍ പ്രയോഗിക്കാറുള്ളത്. എന്നിരുന്നാലും, തുരുമ്പ് പ്രതിരോധിക്കുന്നതിനായി അണ്ടര്‍ബോഡി കോട്ടിംഗ് നേടുന്നത് ഗുണകരമാണ്.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?
  • സൗണ്ട് ഇന്‍സലേഷന്‍

കട്ടിയേറിയ അണ്ടര്‍ബോഡി കോട്ടിംഗ് വാഹന ശബ്ദം കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. റോഡ് നോയിസ്, ടയര്‍ നോയിസ് എന്നിവ കുറയ്ക്കാന്‍ റബ്ബറൈസ്ഡ് പെയിന്റ് കോട്ടിംഗിന് സാധിക്കും.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?
  • ഈസി മെയിന്റന്‍സ്

യുണിഫോം ബ്ലാക് അണ്ടര്‍ബോഡി കോട്ടിംഗ്, കാറിന് ക്ലിന്‍ ലുക്ക് നല്‍കും. കൂടാതെ, കാറിന് അടിയില്‍ കടന്നുകൂടുന്ന ചെളി, തുരമ്പിലേക്ക് നയിക്കില്ല. ഇന്ന് മിക്ക അണ്ടര്‍ബോഡി കോട്ടിംഗുകള്‍ക്കും അഞ്ച് വര്‍ഷം വരെ വാറന്റി ലഭിക്കുന്നുണ്ട്.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

അണ്ടര്‍ബോഡി റസ്റ്റ്-പ്രിവന്റീവ് കോട്ടിംഗിന്റെ ദോഷങ്ങള്‍

  • ഉയര്‍ന്ന ചെലവ്

അണ്ടര്‍ബോഡി കോട്ടിംഗിന് ഒരല്‍പം ചെലവ് കൂടുതലാണ്.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?
  • തകരാറിലേക്ക് നയിക്കാനുള്ള സാധ്യത

ഏറെ ശ്രദ്ധയോടെ വേണം അണ്ടര്‍ബോഡി കോട്ടിംഗ് നൽകാൻ. അശ്രദ്ധമായി പ്രയോഗിച്ചാല്‍ U-joint, CV joint പോലുള്ള മെക്കാനിക്കല്‍ ഭാഗങ്ങളിലേക്ക് കട്ടിയേറിയ റബ്ബറൈസ്ഡ് പെയിന്റ് കടക്കാം.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

ഇത് കാര്‍ തകരാറിന് കാരണമാകും. സുഗമമായ സസ്‌പെന്‍ഷന്‍ പ്രവര്‍ത്തനം താറുമാറാക്കാനും അശ്രദ്ധമായ കോട്ടിംഗ് വഴിതെളിക്കും. കൂടാതെ കാറിന്റെ ലോവര്‍ എഡ്ജിന് ലഭിച്ച പെയിന്റ് ഫിനിഷിനെയും അണ്ടര്‍ബോഡി കോട്ടിംഗ് ബാധിക്കാം.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

ടെഫ്‌ലോണ്‍ കോട്ടിംഗ്

കാര്‍ പെയിന്റിന് മേലെ നല്‍കുന്ന കവചമാണ് ടെഫ്‌ലോണ്‍ കോട്ടിംഗ്. ഡുപോണ്ട് ആണ് ടെഫ്‌ലോണ്‍ എന്ന ബ്രാന്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് PTFE പെയിന്റ് സീലന്റുകള്‍ക്കുള്ള പൊതു നാമമാണ് ടെഫ്‌ലോണ്‍. കാറിന്റെ പെയിന്റ് ഫിനിഷും തിളക്കവും സംരക്ഷിക്കുകയാണ് ടെഫ്‌ലോണ്‍ കോട്ടിംഗിന്റെ ലക്ഷ്യം.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

ടെഫ്‌ലോണ്‍ കോട്ടിംഗിന്‍ ഗുണങ്ങള്‍

  • ചെറിയ സ്ക്രാച്ചുകളില്‍ നിന്നും സംരക്ഷണം

കാര്‍ പെയിന്റിന് മേലെ പ്രയോഗിക്കുന്ന കട്ടിയേറിയ ടെഫ്‌ലോണ്‍ കോട്ടിംഗ്, ചെറിയ സ്‌ക്രാച്ചുകളില്‍ നിന്നും സംരക്ഷണമേകുന്നു.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?
  • തിളക്കം വര്‍ധിപ്പിക്കുന്നു

ടെഫ്‌ലോണ്‍ കോട്ടിംഗ് മുഖേന കാറിന് ഹൈ-ഗ്ലോസ് ഫിനിഷ് നല്‍കാന്‍ സാധിക്കും. പെയിന്റിന്റെ റിഫ്‌ളക്ടീവ് ശേഷി വര്‍ധിപ്പിക്കുന്നതാണ് ടെഫ്‌ലോണ്‍ കോട്ടിംഗ്.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?

ടെഫ്‌ലോണ്‍ കോട്ടിംഗിന്റെ ദോഷങ്ങള്‍

  • ദീര്‍ഘകാലം ഉണ്ടാകില്ല

ഏറെ കാലം നീണ്ടു നില്‍ക്കുന്നതല്ല ടെഫ്‌ലോണ്‍ കോട്ടിംഗ്. ആറ് മാസക്കാലയളവില്‍ തന്നെ ടെഫ്‌ലോണ്‍ കോട്ടിംഗ് മങ്ങി തുടങ്ങും. അതിനാല്‍ തുടര്‍ച്ചയായ ഇടവേളകളില്‍ ടെഫ്‌ലോണ്‍ കോട്ടിംഗ് നല്‍കേണ്ടത് അനിവാര്യമാണ്.

ശരിക്കും കാറിന് അണ്ടര്‍ബോഡി കോട്ടിംഗും ടെഫ്‌ലോണ്‍ കോട്ടിംഗും ആവശ്യമാണോ?
  • ഉയര്‍ന്ന ചെലവ്

ടെഫ്‌ലോണ്‍ കോട്ടിംഗും ഒരല്‍പം ചെലവേറിയതാണ്.

കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Do You Really Need Underbody Coating And Teflon For Your Car? Read in Malayalam.
Story first published: Thursday, August 17, 2017, 16:23 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark