പഴയ കാറിന് 'സ്‌പോര്‍ടി' ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

Written By:

കാര്‍ ഒരല്‍പം പഴഞ്ചനായോ? വിപണിയില്‍ ഓരോ പുതിയ കാര്‍ എത്തുമ്പോഴും നാം സ്വയം ചോദിക്കുന്ന ചോദ്യമാകാം ഇത്. വിപണിയില്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കാര്‍ സങ്കല്‍പങ്ങള്‍ക്ക് ഒത്ത് ചുവട് വെയ്ക്കാന്‍ ശരാശരി ഇന്ത്യന്‍ പൗരന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി അവന് വിലങ്ങ് തടിയാവുകയാണ് പതിവ്.

To Follow DriveSpark On Facebook, Click The Like Button
പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

ഒരുപക്ഷെ കാര്‍ മോഡിഫിക്കേഷന്‍ പ്രചാരമേറാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്. സങ്കല്‍പങ്ങള്‍ക്ക് ഒത്ത് മെനഞ്ഞെടുക്കുന്ന കാറുകള്‍ പലപ്പോഴും പുത്തന്‍ കാറുകളെ പോലും അമ്പരിപ്പിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

നിങ്ങളുടെ കാറും പഴഞ്ചനാണെന്ന് തോന്നുണ്ടോ? പഴയ കാറിനെ സ്മാര്‍ട്ടാക്കാനുള്ള ചില ലളിതമായ ബജറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കാം —

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

ഡെക്കേലുകള്‍

പഴഞ്ചന്‍ കാറില്‍ പുതുമ കൊണ്ടു വരാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ഡെക്കേലുകള്‍. ഫ്രണ്ട് ഫെന്‍ഡര്‍ പോലുള്ള ഭാഗങ്ങളില്‍ കസ്റ്റം ഡെക്കേലുകള്‍ നല്‍കി കാറിന്റെ പഴഞ്ചന്‍ ആക്ഷേപത്തിന് പരിഹാരം കണ്ടെത്താം.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

കാറിന് അനന്ത മോഡിഫിക്കേഷന്‍ സാധ്യതകളാണ് ഡെക്കേലുകള്‍ നല്‍കുന്നത്. ഡെക്കേല്‍ ഡിസൈനുകള്‍ക്ക് ചെലവ് കുറവാണെന്നതാണ് ഏറ്റവും വലിയ സവിശേഷത.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

അലോയ് വീലുകള്‍

കാറിന്റെ ലുക്ക് അപ്പാടെ മാറ്റാന്‍ കഴിവുള്ളതാണ് അലോയ് വീലുകള്‍. സ്‌റ്റോക്ക് വീലുകള്‍ക്ക് പകരം ഒരു സെറ്റ് അലോയ് വീലുകള്‍ നല്‍കിയാല്‍ തന്നെ കാറിന് സ്‌പോര്‍ടി മുഖം ലഭിക്കും.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

അലോയികള്‍ക്ക് പുറമെ ബ്രേക്ക് കാലിപ്പറുകള്‍ക്ക് കോണ്‍ട്രാസ് കളര്‍ സ്‌കീം നല്‍കുന്നതും ഉത്തമമാണ്. ഇനി കമ്പനി നല്‍കിയ സ്‌റ്റോക്ക് വീലുകള്‍ മാറ്റാന്‍ താത്പര്യമില്ലെങ്കില്‍, അനുയോജ്യ നിറത്തില്‍ വീലുകള്‍ റീസ്പ്രേ ചെയ്ത് കാറില്‍ പുതുമ സൃഷ്ടിക്കാവുന്നതാണ്.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

എക്‌സ്‌ഹോസ്റ്റ് ടിപ്

റിയര്‍ ബമ്പറിന് പിന്നിലായി ഒതുങ്ങുന്നതാണ് എന്‍ട്രി ലെവല്‍ കാറുകളിലെ എക്‌സ്‌ഹോസ്റ്റ് ടിപുകള്‍. അതിനാല്‍ തന്നെ ഇത്തരം കാറുകളുടെ എക്‌സ്‌ഹോസ്റ്റ് ടിപ് ഏറെ ശ്രദ്ധിക്കപ്പെടാറുമില്ല.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ് ടിപ് ഉപയോഗിച്ച് ഈ സ്ഥിതിവിശേഷം മാറ്റാന്‍ സാധിക്കും. വിപണിയില്‍ ഇന്ന് വിവിധതരം എക്‌സ്‌ഹോസ്റ്റ് ടിപുകള്‍ ലഭ്യമാണ്.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

കമ്പനി നല്‍കിയ സ്റ്റാന്‍ഡേര്‍ഡ് ബെന്‍ഡ്-ഡൗണ്‍ എക്‌സ്‌ഹോസ്റ്റ് ടിപുകള്‍ക്ക് പകരമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ് ടിപുകള്‍, കാറിലേക്ക് ശ്രദ്ധ വിളിച്ച് വരുത്തുമെന്നത് ഉറപ്പ്. അതേസമയം, കാറിന്റെ ശബ്ദം മാറ്റാന്‍ എക്‌സ്‌ഹോസ്റ്റ് ടിപിന് സാധിക്കില്ല.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

സ്‌പോയിലര്‍ വിംഗുകള്‍

ശരിക്കും സ്‌പോയിലര്‍ വിംഗുകള്‍ എന്തിനാണെന്ന് അറിയുമോ? അമിത വേഗതയില്‍ കുതിക്കുന്ന കാറുകള്‍ക്ക് ഉയര്‍ന്ന ഡൗണ്‍ഫോഴ്‌സ് ഏകുകയാണ് സ്‌പോയിലറുകളുടെ യഥാര്‍ത്ഥ ലക്ഷ്യം.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

എന്നാല്‍ കാറിന് ഒരു അലങ്കാരമെന്ന സങ്കല്‍പത്തിലേക്ക് സ്‌പോയിലറുകള്‍ മാറിക്കഴിഞ്ഞു. സെഡാനുകള്‍ക്ക് വേണ്ടിയും, ഹാച്ച്ബാക്കുകള്‍ക്ക് വേണ്ടിയും, എസ്‌യുവികള്‍ക്ക് വേണ്ടിയും വിപണിയില്‍ കസ്റ്റം സ്‌പോയിലറുകള്‍ ലഭ്യമാണ്.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

കാര്‍ റാപ്പിംഗ്

അടുത്തിടെയാണ് റാപ്പിംഗിലേക്ക് കാര്‍പ്രേമികളുടെയും നിര്‍മ്മാതാക്കളുടെയും ശ്രദ്ധ ഒരുപോലെ പതിഞ്ഞത്. കാര്‍ റാപ്പിംഗ് എന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

പഴയ കാറിന് സ്‌പോര്‍ടി ലുക്ക് നൽകാനുള്ള 5 ബജറ്റ് മാര്‍ഗങ്ങള്‍

പുതിയ പെയിന്റടിക്കുന്നതിന്റെ പാതി ചെലവില്‍ കാറിനെ റാപ്പ് ചെയ്യാമെന്നതാണ് റാപ്പിംഗിന് പ്രചാരം വര്‍ധിക്കാന്‍ കാരണം. ഡിസൈന്‍, മെറ്റീരിയല്‍, കളര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി കാര്‍ റാപ്പിംഗ് ചെലവ് വ്യത്യാസപ്പെടും.

കൂടുതല്‍... #auto tips #hatchback
English summary
Ways To Make Your Old Car Look Cool Again. Read in Malayalam.
Story first published: Friday, September 29, 2017, 14:19 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark