കാറില്‍ നിറങ്ങളുടെ കറ?; നിരാശപ്പെടേണ്ട, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

Written By: Dijo

നിറങ്ങളുടെ ഉത്സവമാണ് ഹോളി. രാജ്യത്തുടനീളം ഹോളി ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. എങ്ങും നിറങ്ങള്‍ വാരി പുണരുകയാണ്. ജീവിതത്തിലെ തിരക്കിട്ട ദിനങ്ങളിലെ ഇത്തരം ചില സന്ദര്‍ഭങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരും ഒരുക്കവുമല്ല. എന്നാല്‍ നിറങ്ങളുടെ ആഘേഷങ്ങള്‍ക്കിടയില്‍ എന്താകും നിങ്ങളുടെ കാറുകളുടെയും ബൈക്കുകളുടെയും അവസ്ഥ എന്ന് ചിന്തിക്കുന്നുണ്ടോ?

വാഹനങ്ങള്‍ക്ക് മുകളില്‍ ഹോളി സ്‌പെഷ്യല്‍ ആര്‍ട്ട് വര്‍ക്കുകള്‍ നടക്കുന്നത് അത്ര രസമുള്ള ഏര്‍പ്പാടാകില്ല. ഒരു പക്ഷെ അപ്പോള്‍ രസകരമെന്ന് തോന്നിയാലും പിന്നീടുള്ള ദിവസങ്ങളില്‍ നിറങ്ങളുടെ കറ നിങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചേക്കാം. അതിനാല്‍ നിറങ്ങളുടെ ഉത്സവത്തിന്റെ രസം ചോരാതെ എങ്ങനെ നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കാം-

വാഹനം കവര്‍ ചെയ്യുക

ഹോളി ആണെങ്കിലും അല്ലെങ്കിലും വാഹനം കവര്‍ ചെയ്യുക പ്രധാനമാണ്. റൂഫിംഗ് മുതല്‍ ടയര്‍ വരെ മൂടുന്ന കവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് കാറിന്റെ എക്‌സ്റ്റീരിയറുകള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്.

വാക്‌സ് കോട്ടിംഗ്

ഹോളി ദിനങ്ങളില്‍ കാര്‍ റോഡിലേക്ക് എടുക്കും മുമ്പ് വാക്‌സ് കോട്ടിംഗ് ചെയ്യുന്നത് അത്യുത്തമമാണ്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും നിങ്ങള്‍ക്ക് വാക്‌സ് കാര്‍ വാക്‌സ് വാങ്ങാം. സ്വയമേയോ, സര്‍വീസുകാരുടെ സഹായത്താലോ കാര്‍ വാക്‌സ് ചെയ്യാം. മാത്രമല്ല, വേനല്‍ക്കാലത്തെ ഹാനികരമായ യുവി രശ്മികളെയും വാക്‌സിംഗ് പ്രതിരോധിക്കും.

ടെഫ്‌ലോണ്‍ കോട്ടിംഗ്

വാക്‌സ് കോട്ടിംഗ് ഏറെക്കാലം നീണ്ട് നില്‍ക്കുമെങ്കിലും ടെഫ്‌ലോണ്‍ കോട്ടിംഗാണ് നിങ്ങളുടെ വാഹനത്തിന് കുറച്ച് കൂടി ഉത്തമം. പുത്തന്‍ കാറുകള്‍ക്ക് അടിയന്തരമായി ടെഫ്‌ലോണ്‍ കോട്ടിംഗ് നല്‍കുക വഴി പെയിന്റിന്റെ പുതുമ നിലനിര്‍ത്താം. വാക്‌സ് കോട്ടിംഗിനെ അപേക്ഷിച്ച് ടെഫ്‌ലോണ്‍ കോട്ടിംഗിന് ചെലവേറും.

 

ഇന്റീരിയര്‍ സംരക്ഷണം

എക്‌സ്റ്റീരിയര്‍ പോലെ തന്നെ പ്രധാനമാണ് ഹോളി ദിനങ്ങളില്‍ ഇന്റീരിയറിന്റെ സംരക്ഷണവും. അതിനാല്‍ സീറ്റുകളും, ഡാഷ്‌ബോര്‍ഡുകളും, ബൂട്ടുമെല്ലാം പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിച്ച് സംരക്ഷിക്കാവുന്നതാണ്.

 

ലെതര്‍ സംരക്ഷണം

ഇനി നിങ്ങളുടെ സീറ്റുകള്‍ ലെതറാണെങ്കില്‍ പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക ലെതര്‍ പ്രോട്ടക്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത് ഹോളിയുടെ കറകളില്‍ നിന്ന് മാത്രമല്ല, ഭാവിയില്‍ ലെതറിന്റെ നീണ്ട് നില്‍പിനും വഴിതെളിക്കും.

 

ഡാഷ്‌ബോര്‍ഡ് സംരക്ഷണം

ഡാഷ്‌ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള കാറിന്റെ പ്ലാസ്റ്റിക് ഘടകങ്ങളില്‍ വാക്‌സ്, എണ്ണ ഉപയോഗിച്ച് ഒരു സംരക്ഷണ പാളി നല്‍കാം. പിന്നീട് കറ പിടിച്ചാലും ഷാമ്പു ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

 

സൈഡ് വിന്‍ഡോകള്‍ അടച്ചിടുക

നിറങ്ങള്‍ പാറിപറക്കുന്ന ഹോളി ദിനത്തില്‍ കാര്‍ വിന്‍ഡോകള്‍ തുറന്നിടുന്നത് അത്ര ബുദ്ധിയല്ല. നിറങ്ങള്‍ ചാലിച്ച വെള്ളം അകത്ത് കടക്കുന്നതും ഇന്റീരിയറില്‍ കറ പടര്‍ത്തും.

 

ഡീപ് ക്ലീനിംഗ്

ഇതൊക്കെ പരീക്ഷിച്ചിട്ടും ഹോളിയുടെ കറ കാറില്‍ കടന്ന് കൂടിയോ? നിരാശപ്പെടേണ്ട... നിങ്ങളുടെ വാഹനം അടുത്തുള്ള സര്‍വീസ് സെന്ററില്‍ ഡീപ് ക്ലീനിംഗിന് നല്‍കിയാല്‍ മതി. ഫ്‌ളോര്‍ മാറ്റുകള്‍ മുതല്‍ എക്‌സ്‌ഹോസ്റ്റ് ടിപ് വരെ ഡീപ് ക്ലീനിംഗില്‍ വൃത്തിയക്കപ്പെടും.

 

സെല്‍ഫ് ക്ലീനിംഗ്

ഇനി വാഹനം നിങ്ങള്‍ സ്വയമേയാണ് കഴുകുന്നതെങ്കില്‍, ഡിറ്റര്‍ജന്റിന് പകരം കാര്‍ കെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുക. ഡിറ്റര്‍ജന്റുകളിലെ രാസഘടകങ്ങള്‍ പെയിന്റിന്മേല്‍ മങ്ങലേല്‍പ്പിക്കാം.

 

കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
Here are 10 ways to protect your car and bike this holi.
Story first published: Monday, March 13, 2017, 15:36 [IST]
Please Wait while comments are loading...

Latest Photos