കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

വേഗത്തില്‍ കാറോടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍ എന്തു സംഭവിക്കും? പലര്‍ക്കുമുണ്ട് ഈ സംശയം. പക്ഷെ ഇക്കാര്യം പരീക്ഷിച്ചു നോക്കിയവര്‍ നന്നെ കുറവ്. ഗിയര്‍ബോക്‌സ് കേടാകുമെന്ന ഭയം തന്നെ കാരണം. എന്തായാലും സംശയം ഇനിയും മനസില്‍ കൊണ്ടു നടക്കേണ്ട; അമിതവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ റിവേഴ്‌സ് ഗിയറിലേക്ക് മാറിയാല്‍ എന്തു സംഭവിക്കുമെന്ന് പരിശോധിക്കാം.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

ഒരു വാഹനത്തെ പിറകിലേക്ക് ഓടിക്കാനാണ് റിവേഴ്‌സ് ഗിയര്‍. അമിതവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍, ഉദ്ദാഹരണത്തിന് കാറോടുന്ന അഞ്ചാം ഗിയറിലെന്ന് കരുതുക. ഈ സമയത്തു അറിഞ്ഞുകൊണ്ടു റിവേഴ്‌സ് ഗിയറിലേക്ക് മാറിയാലും ഗിയറ് വീഴില്ലെന്നതാണ് വാസ്തവം.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

ആളുകളുടെ സുരക്ഷയും കൗതുകവും മുന്നില്‍ കണ്ടു നിര്‍മ്മാതാക്കള്‍ തന്നെ ഇതിനു വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. 'റിവേഴ്‌സ് ഇന്‍ഹിബിറ്റ്' (Reverse Inhibit) എന്നാണ് ഇതറിയപ്പെടുന്നത്. മുന്നോട്ടു പോകുന്നതിനിടെ റിവേഴ്‌സ് ഗിയറിലേക്ക് കടക്കാന്‍ റിവേഴ്‌സ് ഇന്‍ഹിബിറ്റ് അനുവദിക്കില്ല.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

ഇന്നു വിപണിയില്‍ എത്തുന്ന എല്ലാ കാറുകളിലും റിവേഴ്‌സ് ഇന്‍ഹിബിറ്റ് ഫംങ്ഷന്‍ ഇടംപിടിക്കുന്നുണ്ട്. റിവേഴ്‌സ് ഗിയറിലേക്ക് കടക്കാനുള്ള ഡ്രൈവറുടെ നിര്‍ദ്ദേശത്തെ റിവേഴ്‌സ് ഇന്‍ഹിബിറ്റ് അവഗണിക്കും.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

കൃത്യമായ വേഗത്തില്‍ എത്തിയാല്‍ മാത്രമെ റിവേഴ്‌സ് ഗിയര്‍ വീഴാന്‍ ഈ ഫംങ്ഷന്‍ അനുവദിക്കുകയുള്ളു. റിവേഴ്‌സ് ഇന്‍ഹിബിറ്റ് ഫംങ്ഷന്റെ ഭാഗമായി മാനുവല്‍ ഗിയര്‍ബോക്‌സുകളുടെ ഷിഫ്റ്റ് മെക്കാനിസത്തില്‍ പ്രത്യേക പൂട്ടുകള്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

സാധാരണ വേഗത്തില്‍ കാറോടുമ്പോള്‍ റിവേഴ്‌സ് ഗിയര്‍ ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരിക്കും. മനഃപൂര്‍വം ഗിയര്‍ ലെവര്‍ റിവേഴ്‌സ് ഗിയറിലേക്ക് ഇടാന്‍ ശ്രമിച്ചാല്‍ പോലും വീഴില്ല. ഇനി ശക്തി ഉപയോഗിച്ചു ഈ പൂട്ടിനെ മറികടക്കാമെന്നു കരുതിയാല്‍ ഗിയര്‍ബോക്‌സ് മുരളും. ഇതു മുന്നറിയിപ്പു കൂടിയാണ്.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

പഴയ കാറുകളില്‍

പഴയ കാറുകളില്‍ ചിത്രം മാറും. റിവേഴ്‌സ് ഇന്‍ഹിബിറ്റ് ഫംങ്ഷന്‍ ഒട്ടുമിക്ക പഴയ കാറുകള്‍ക്കുമില്ല. അതുകൊണ്ടു പഴയ കാറിലാണ് ഈ പരീക്ഷണം നടത്തുന്നതെങ്കില്‍ ഗിയര്‍ബോക്‌സ് കേടാകുമെന്നു നൂറു ശതമാനം ഉറപ്പ്.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

സാധാരണ വേഗത്തിലാണ് മുന്നോട്ടു നീങ്ങുമ്പോഴാണ് റിവേഴ്‌സ് ഗിയറിലേക്ക് മാറാന്‍ ശ്രമിക്കുന്നതെങ്കില്‍ എഞ്ചിന്‍ കുത്തി നില്‍ക്കും. ഈ അവസരത്തില്‍ സിനിമകളില്‍ കാണുന്നതു പോലെ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുകയോ, തെന്നിപോവുകയോ ചെയ്യില്ല.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

പകരം കാറിന് വേഗത കുറയും. ശേഷം ഗിയര്‍ബോക്‌സ് ന്യൂട്രലിലെന്ന പോലെയാണ് പെരുമാറുക. അതേസമയം ഗിയര്‍ബോക്‌സ് ഘടകങ്ങളെ ഈ നടപടി സാരമായി ബാധിക്കും.

റിവേഴ്‌സ് ഗിയറില്‍ കുറെനേരം ഓടിച്ചാൽ

റിവേഴ്‌സ് ഗിയറില്‍ എത്ര ദൂരം കാറിന് സഞ്ചരിക്കാന്‍ സാധിക്കും? പാര്‍ക്ക് ചെയ്യാന്‍ അല്ലെങ്കില്‍ കാറിനെ പിന്നോട്ടു എടുക്കാന്‍ വേണ്ടി മാത്രമാണ് മിക്കവരും റിവേഴ്‌സ് ഗിയറിനെ ആശ്രയിക്കാറ്. പാര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ റിവേഴ്‌സ് ഗിയറില്‍ തുടരാന്‍ കാറിനെ നാം അനുവദിക്കാറില്ല.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

റിവേഴ്‌സ് ഗിയറില്‍ തുടരുന്നത് കാറിന് ദോഷം ചെയ്യുമോ? ചിലര്‍ക്ക് എങ്കിലും സംശയമുണ്ടാകും. റിവേഴ്‌സ് എത്ര ദൂരം വേണമെങ്കിലും പിന്നിടാം. ഒന്നാം ഗിയറില്‍ മുന്നോട്ടു നീങ്ങുന്നത് പോലെ തന്നെയാണ് റിവേഴ്‌സ് ഗിയറില്‍ പിന്നോട്ടുള്ള സഞ്ചാരവും.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

പിന്നിലേക്ക് ആകെ ഒരു ഗിയര്‍ മാത്രമുള്ളതിനാല്‍ നിശ്ചിത വേഗത പാലിച്ചില്ലെങ്കില്‍ കാര്‍ ഓഫാകുമെന്ന് മാത്രം. എന്നാലും റിവേഴ്‌സ് ഗിയറില്‍ തുടരുന്നത് കാറിന് ദോഷം ചെയ്യുമോ? മുന്നിലേക്ക് നീങ്ങാന്‍ അനുയോജ്യമായ രൂപഘടനയാണ് കാറുകള്‍ക്ക് എല്ലാം.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കാറിനെ പിന്നോട്ടു നീങ്ങാന്‍ സഹായിക്കുകയാണ് റിവേഴ്‌സ് ഗിയറിന്റെ ലക്ഷ്യം. കുറഞ്ഞ വേഗതയിലും ആവശ്യമായ ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ റിവേഴ്‌സ് ഗിയറിന് സാധിക്കും. എന്നാല്‍ മറ്റു ഗിയറുകളെ അപേക്ഷിച്ചു റിവേഴ്‌സ് ഗിയറിന് ഈടുനില്‍പ്പ് കുറവാണ്.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

സാധാരണഗതിയില്‍ റിവേഴ്‌സ് ഗിയറില്‍ കാര്‍ സഞ്ചരിക്കാറ് വളരെ കുറവാണ്. അതിനാല്‍ പതിവില്ലാതെ കുറച്ചേറെ നേരം കാർ പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ റിവേഴ്‌സ് ഗിയര്‍ ഘടകങ്ങളില്‍ അധിക സമ്മര്‍ദ്ദം അനുഭവപ്പെടും.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

ഇതിന് പുറമെ എഞ്ചിന്‍ താപവും ശബ്ദവും വര്‍ധിക്കും. പിന്നിലേക്ക് നീങ്ങുമ്പോള്‍ ഒരു ഗിയറില്‍ മാത്രമാണ് കാറിന്റെ സഞ്ചാരം. ഏറെ ദൂരം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍പിഎം ഉയരുമെന്നതാണ് പ്രധാന പ്രശ്നം.

കാര്‍ വേഗത്തില്‍ ഓടുമ്പോള്‍ റിവേഴ്‌സ് ഗിയറിട്ടാല്‍

എഞ്ചിന്‍ താപം ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇതു ഇടവരുത്തും. അതുകൊണ്ടു ഏറെ ദൂരം റിവേഴ്‌സ് ഗിയറില്‍ തുടരുമ്പോള്‍ വാല്‍വ് ട്രെയിന്‍, പിസ്റ്റണ്‍ റിങ്ങുകള്‍, കാംഷാഫ്റ്റുകള്‍ പോലുള്ള ഘടകങ്ങളില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ശീലം പതിവെങ്കില്‍ കാലക്രമേണ എഞ്ചിനും ഗിയര്‍ബോക്‌സിനും തകരാര്‍ സംഭവിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
What Will Happen If You Shift To Reverse Gear At A High Speed? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X