കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

അടുത്തകാലത്തായി പുതിയ കാറുകളിലെല്ലാം ബ്രേക്ക് അസിസ്റ്റ് സംവിധാനങ്ങള്‍ ഒരുങ്ങുന്നത് കാണാം. ബ്രേക്ക് അസിസ്റ്റ് എന്നതിനെക്കാളുപരി എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ് എന്നു വിശേഷിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ക്ക് താത്പര്യം. കാറിന്റെ സുരക്ഷ വാക്കാല്‍ വെളിപ്പെടുത്താന്‍ എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റിന് കഴിയുമെന്ന ധാരണയായിക്കാം ഇതിന് കാരണം.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

എന്നാല്‍ എന്താണ് ബ്രേക്ക് അസിസ്റ്റ്? ബ്രേക്ക് അസിസ്റ്റ് ഒരുങ്ങുന്നതുകൊണ്ടു കാറിന്റെ സുരക്ഷ എങ്ങനെ കൂടുമെന്നു പരിശോധിക്കാം —

ഇന്നു വിപണിയില്‍ എത്തുന്ന പുതിയ കാറുകള്‍ ഉയര്‍ന്ന ബ്രേക്കിംഗ് മികവാണ് അവകാശപ്പെടുന്നത്. ബ്രേക്ക് അസിസ്റ്റ് പോലുള്ള സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പുതിയ കാര്‍ നില്‍ക്കാനെടുക്കുന്ന സമയവും ദൂരവും നന്നെ കുറവാണ്.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മിക്ക കാറുകളിലും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നതുകൊണ്ടു എമര്‍ജന്‍സി ബ്രേക്കിംഗ് എളപ്പവും സുരക്ഷിതവുമായി മാറുന്നു. എബിഎസ് ടെക്‌നോളജിയുടെ ചുവടുപിടിച്ചാണ് ബ്രേക്ക് അസിസ്റ്റ് പ്രവര്‍ത്തിക്കാറ്.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

അതായത് പരമാവധി ബ്രേക്കിംഗ് ശേഷി ഉറപ്പുവരുത്താന്‍ എബിഎസ് സംവിധാനത്തിന്റെയും സെന്‍സറുകളുടെയും സഹായം ബ്രേക്ക് അസിസ്റ്റ് തേടുന്നു.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ബ്രേക്ക് അസിസ്റ്റിന്റെ പ്രവര്‍ത്തനം

ലളിതമായി പറഞ്ഞാല്‍ എബിഎസിന്റെ പരിണാമമാണ് ബ്രേക്ക് അസിസ്റ്റ്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായുണ്ടെങ്കില്‍ മാത്രമെ കാറില്‍ ബ്രേക്ക് അസിസ്റ്റ് പ്രവര്‍ത്തിക്കുകയുള്ളൂ.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

അടിയന്തര ബ്രേക്കിംഗ് തിരിച്ചറിയാന്‍ ശേഷിയുള്ളതുകൊണ്ടു എബിഎസിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുകയാണ് ബ്രേക്ക് അസിസ്റ്റിന്റെ ദൗത്യം. അടിയന്തരമായി ബ്രേക്ക് പിടിക്കുമ്പോള്‍ കാറിന് പരമാവധി ബ്രേക്ക് നല്‍കാന്‍ ബ്രേക്ക് അസിസ്റ്റ് ഇടപെടും.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കവെ ഡ്രൈവര്‍ പെട്ടെന്നു ശക്തിയായി ബ്രേക്ക് ചവിട്ടുമ്പോഴാണ് ബ്രേക്ക് അസിസ്റ്റ് ഉണര്‍ന്നു പ്രവര്‍ത്തിക്കാറ്.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

എബിഎസും ബ്രേക്ക് അസിസ്റ്റും തമ്മിലുള്ള വ്യത്യാസം

ആദ്യം പറഞ്ഞതുപോലെ എബിഎസിനെയും എബിഎസ് സെന്‍സറുകളെയും അടിസ്ഥാനമാക്കിയാണ് ബ്രേക്ക് അസിസ്റ്റ് കാറില്‍ പ്രവര്‍ത്തിക്കുക. എബിഎസും ബ്രേക്ക് അസിസ്റ്റും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ വാഹനം നില്‍ക്കാനെടുക്കുന്ന ദൂരം ഗണ്യമായി കുറയും.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വാഹനത്തിന്റെ വേഗത കുറയ്ക്കാനുള്ള ഉത്തരവാദിത്വം എബിഎസിനെങ്കില്‍ ഡ്രൈവര്‍ക്ക് പരമാവധി ബ്രേക്കിംഗ് കരുത്ത് നല്‍കുകയാണ് ബ്രേക്ക് അസിസ്റ്റിന്റെ ചുമതല. ബ്രേക്ക് പെഡലില്‍ ഡ്രൈവര്‍ നല്‍കുന്ന ശക്തിയെ അടിസ്ഥാനപ്പെടുത്തി ബ്രേക്ക് അസിസ്റ്റ് സന്ദര്‍ഭോചിതമായി ഇടപെടും.

കാറില്‍ ബ്രേക്ക് അസിസ്റ്റ് ഉണ്ടെങ്കില്‍ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

കാറില്‍ എബിഎസ് മാത്രമാണുള്ളതെങ്കില്‍ പകച്ചുനില്‍ക്കുന്ന ഡ്രൈവര്‍ക്ക് ആവശ്യമായ ബ്രേക്കിംഗ് കരുത്ത് പെഡലില്‍ ലഭിച്ചുകൊള്ളണമെന്നില്ല. എബിഎസിന്റെ ഈ പോരായ്മയെ ബ്രേക്ക് അസിസ്റ്റ് പരിഹരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
What Is Brake Assist And How Does It Help A Vehicle Stop Quicker? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X