വെള്ളത്തില്‍ വെച്ച് ബൈക്ക് ഓഫായാല്‍

വീണ്ടുമൊരു കാലവര്‍ഷം കൂടി വരുകയാണ്. ചൂടില്‍ നിന്ന് കാലവര്‍ഷം ആശ്വാസം നല്‍കുമെങ്കിലും, കനത്ത മഴയും വെള്ളപ്പൊക്കവും എന്നും ആശങ്കയാണ്. വാഹനങ്ങളുടെ കാര്യത്തിലും ആളുകള്‍ക്ക ആശങ്കയുണ്ട്.

വെള്ളത്തില്‍ ബൈക്ക് ഓഫായാല്‍

ഈ അവസരത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം —

വെള്ളത്തില്‍ ബൈക്ക് ഓഫായാല്‍
 • വെള്ളക്കെട്ടിന് ആഴം കൂടുന്നുണ്ടെന്നു ബോധ്യമായാല്‍ ബൈക്ക് ഉടനടി നിര്‍ത്താന്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. എഞ്ചിനകത്ത് വെള്ളം കയറിയാല്‍ ബൈക്കിലെ കണക്ടിംഗ് റോഡില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. സിലിണ്ടറിനകത്ത് വെള്ളം കയറിയാല്‍ കംപ്രഷന്‍ നടക്കില്ല. അതുകൊണ്ടു ഈ അവസരത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കണക്ടിംഗ് റോഡിന് കേടുപാടുകള്‍ സംഭവിക്കും.
 • വെള്ളത്തില്‍ ബൈക്ക് ഓഫായാല്‍
  • വെള്ളം കയറാത്ത പ്രദേശത്തേക്ക് ബൈക്ക് ഉരുട്ടി എത്തിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ശേഷം എയര്‍ ഫില്‍ട്ടറും സ്പാര്‍ക്ക് പ്ലഗും ഊരി മാറ്റണം. എയര്‍ ഇന്‍ടെയ്ക്ക് സംവിധാനം പരിശോധിച്ച് തങ്ങിനില്‍ക്കുന്ന നില്‍ക്കുന്ന വെള്ളം ഊറ്റികളയുകയാണ് അടുത്ത നടപടി.
  • വെള്ളത്തില്‍ ബൈക്ക് ഓഫായാല്‍
   • ഇന്‍ടെയ്ക്ക് സംവിധാനത്തിലും എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലും വെള്ളമില്ലെന്നു ഉറപ്പിച്ചുകഴിഞ്ഞാല്‍ ബൈക്ക് സെന്റര്‍ സ്റ്റാന്‍ഡിലിടുക. എന്നിട്ട് ഗിയറിലേക്ക് മാറ്റണം.
   • വെള്ളത്തില്‍ ബൈക്ക് ഓഫായാല്‍
    • പിന്‍ചക്രം നിലത്തുനിന്നും ഉയര്‍ത്തി നിര്‍ത്തി കൈകള്‍ ഉപയോഗിച്ചു കറക്കിയാല്‍ സിലിണ്ടറിനകത്തെ വെള്ളം സ്പ്ലാര്‍ക്ക് പ്ലഗ് കുഴലിലൂടെ പുറന്തള്ളപ്പെടും. ഇനി കാര്‍ബ്യുറേറ്റര്‍ എഞ്ചിനാണ് ബൈക്കിലെങ്കില്‍ ഫ്‌ളോട്ട് ബൗള്‍ ഊരിമാറ്റി അകത്തെ വെള്ളം ഊറ്റിക്കളയാം.
    • വെള്ളത്തില്‍ ബൈക്ക് ഓഫായാല്‍
     • ശേഷം സ്പാര്‍ക്ക് പ്ലഗും എയര്‍ ഫില്‍ട്ടറും തിരിച്ചുഘടിപ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്‌തെടുക്കാം. എന്നാല്‍ കഴിഞ്ഞില്ല. ബൈക്കില്‍ വെള്ളം കയറിയാല്‍ എത്രയും പെട്ടെന്നു എഞ്ചിന്‍ ഓയിലും ഗിയര്‍ ഓയിലും മാറ്റുന്നതാണ് ഉചിതമായ നടപടി.
Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How To Start A Submerged Bike. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X