ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

Written By:

ഇന്ധനക്ഷമതയാണ് ഡീസല്‍ കാര്‍ വാങ്ങാനുള്ള മുഖ്യ പ്രലോഭനം. തീരുമാനിച്ച് ഉറച്ച് കാര്‍ വാങ്ങാന്‍ ചെന്നാലോ ഡീസല്‍ പതിപ്പുകളുടെ ഉയര്‍ന്ന വില കേട്ടു വീണ്ടും ആശയക്കുഴപ്പത്തിലാകും. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്ക് 25 ശതമാനത്തോളം വില കൂടുതലാണ്.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ഏറ്റവും കുറഞ്ഞ ഡീസല്‍ വകഭേദത്തിന്റെ വിലയ്ക്ക് സാമാന്യം ഭേദപ്പെട്ട ഫീച്ചറുകള്‍ ഉള്ള പെട്രോള്‍ വകഭേദത്തെ വാങ്ങാന്‍ കിട്ടും. സ്വിഫ്റ്റിന്റെ കാര്യം തന്നെ ഇവിടെ പരിശോധിക്കാം.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

4.99 ലക്ഷം രൂപയാണ് ഏറ്റവും താഴ്ന്ന സ്വിഫ്റ്റ് പെട്രോള്‍ വകഭേദത്തിന്റെ വില. ഏറ്റവും താഴ്ന്ന സ്വിഫ്റ്റ് ഡീസല്‍ വകഭേദത്തിന്റെ വില 5.99 ലക്ഷം രൂപയും! വ്യത്യാസം ഒരു ലക്ഷം രൂപയുടേത്. ഇതെന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

മിക്ക സന്ദര്‍ഭങ്ങളിലും പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ എഞ്ചിന്‍ ശേഷി വ്യത്യസ്തമായിരിക്കും. ഇതില്‍ ഡീസല്‍ പതിപ്പിനായിരിക്കും ഉയര്‍ന്ന എഞ്ചിന്‍ ശേഷിയും.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ തന്നെ ഉദ്ദാഹരണം. എന്നാല്‍ എഞ്ചിന്‍ ശേഷി ഒരല്‍പം കൂടിയത് കൊണ്ടു മാത്രം വിലയില്‍ ഇത്രയും വലിയ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമോ?

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ഇന്ന് വരുന്ന മിക്ക ഡീസല്‍ എഞ്ചിനുകളും ഒരുങ്ങുന്നത് സിആര്‍ഡിഐ (കോമണ്‍ റെയില്‍ ഡയറക്ട് ഇഞ്ചക്ഷന്‍) സംവിധാനത്തിലാണ്. ഇതിനാവശ്യമായ ഘടകങ്ങള്‍ക്ക് ചെലവേറും.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

പെട്രോള്‍ എഞ്ചിനുകളെ പോലെ സ്പാര്‍ക്ക് പ്ലഗിനെ അടിസ്ഥാനപ്പെടുത്തിയല്ല ഡീസല്‍ എഞ്ചിന്റെ പ്രവര്‍ത്തനം. പെട്രോള്‍ എഞ്ചിനില്‍ സ്പാര്‍ക്ക് പ്ലഗാണ് ഇന്ധനവും വായുവും കലര്‍ന്ന മിശ്രിതം കത്തിക്കുന്നത്.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

എന്നാല്‍ വായു മര്‍ദ്ദീകരിച്ച ശേഷം സിലിണ്ടറിനുള്ളിലേക്ക് ഇന്ധനം ചീറ്റുന്നതാണ് ഡീസല്‍ എഞ്ചിനുകളുടെ രീതി. ഉയര്‍ന്ന താപനിലയുടെ പിന്തുണയില്‍ മര്‍ദ്ദീകരിച്ച വായുവുമായി ഇന്ധനം കലരുമ്പോള്‍ ജ്വലനം നടക്കും.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

അതിനാല്‍ പെട്രോള്‍ എഞ്ചിനെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകളുടെ താപോത്പാദനം കൂടും. ഉന്നത ഗുണനിലവാരുമുള്ള ദൃഢതയേറിയ ഘടകങ്ങള്‍ക്ക് മാത്രമെ ഡീസല്‍ എഞ്ചിന്റെ താപത്തെയും മര്‍ദ്ദത്തെയും ചെറുത്തുനില്‍ക്കാന്‍ സാധിക്കുകയുള്ളു.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ഡീസല്‍ എഞ്ചിനിലെ പിസ്റ്റണ്‍, ക്രാങ്ഷാഫ്റ്റ്, കണക്ടിറ്റിങ്ങ് റോഡ് ഉള്‍പ്പെടുന്ന ഘടകങ്ങള്‍ക്ക് അമിത മര്‍ദ്ദവും താപവും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പെട്രോള്‍ എഞ്ചിന്‍ ഘടകങ്ങളെ അപേക്ഷിച്ച് ഡീസല്‍ ഘടകങ്ങള്‍ക്ക് ഭാരവും കൂടുതലാണ്.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ഇതിനെല്ലാം പുറമെ ടര്‍ബ്ബോചാര്‍ജ്ജറിനൊപ്പമാണ് ഡീസല്‍ എഞ്ചിന്റെ ഒരുക്കം. ഇതും ഡീസല്‍ പതിപ്പുകളുടെ വിലയെ സ്വാധീനിക്കുന്നു. ഡീസല്‍ എഞ്ചിനിലേക്ക് കൂടുതല്‍ അളവില്‍ വായുവിനെ കടത്തിവിടുകയാണ് ടര്‍ബ്ബോയുടെ ലക്ഷ്യം.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനത്തില്‍ ടര്‍ബ്ബോചാര്‍ജ്ജറുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കൂടാതെ പെട്രോളിനെ അപേക്ഷിച്ച് ഡീസല്‍ കാറുകളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് കൂടുതലാണ്.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

അതിനാല്‍ എഞ്ചിന്‍ സിലിണ്ടറില്‍ നിന്നും നൈട്രജന്‍ ഒക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വിഷവാതകളുടെ ഉത്പാദനം നിയന്ത്രിച്ചു നിര്‍ത്താന്‍ അത്യാധുനിക ടെക്‌നോളജിയാണ് ഡീസല്‍ കാറുകളില്‍ ഒരുങ്ങാറ്.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ഇതു ഡീസല്‍ കാറുകളുടെ വില കൂടാനുള്ള കാരണമാണ്.

കാറിൽ കൃത്യമായി പരിശോധിക്കേണ്ട നാലു കാര്യങ്ങൾ —

എഞ്ചിന്‍ ഓയില്‍ നില

എഞ്ചിന്‍ ഓയില്‍ ലാമ്പ് ഒരുങ്ങുമ്പോള്‍ എന്തിനാണ് എല്ലാ ആഴ്ചയും എഞ്ചിന്‍ ഓയില്‍ പരിശോധിക്കേണ്ട ആവശ്യം? എഞ്ചിന്‍ ഓയിലിന്റെ അളവ് കുറയുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് എഞ്ചിന്‍ ഓയില്‍ ലാമ്പ്.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

എന്നാല്‍ ഈ ലാമ്പ് തെളിയുന്നത് വരെ ഓയില്‍ മാറ്റാതിരിക്കുന്നത് തെറ്റായ നടപടിയാണ്. ചൂടുകാലത്തും, തിരക്കേറിയ റോഡ് സാഹചര്യങ്ങളിലും കാറുകളില്‍ എഞ്ചിന്‍ ഓയിലിന്റെ ഉപഭോഗം കാര്യമായി വര്‍ധിക്കും.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

എഞ്ചിന്‍ ഓയില്‍ പരിശോധിക്കുന്നത് ലളിതമായ നടപടിയാണ്. ബോണറ്റ് തുറന്ന് എഞ്ചിന്‍ ബ്ലോക്കില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്ന ഡിപ്സ്റ്റിക്ക് ആദ്യം കണ്ടെത്തുക. ശേഷം ഡിപ്സ്റ്റിക്കില്‍ രേഖപ്പെടുത്തിയ അളവ് വിലയിരുത്തി ആവശ്യമായ ഓയില്‍ എഞ്ചിനില്‍ ഒഴിക്കുക.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

എഞ്ചിന്‍ തണുത്തതിന് ശേഷം മാത്രമാണ് ഡിപ്സ്റ്റിക് ഉപയോഗിച്ച് എഞ്ചിന്‍ ഓയില്‍ നില പരിശോധിക്കേണ്ടത്. ഏറെക്കാലം കുറഞ്ഞ എഞ്ചിന്‍ ഓയിലില്‍ കാര്‍ ഓടിക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറുകള്‍ക്ക് വഴിതെളിക്കും.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

ബ്രേക്ക് ഫ്‌ളൂയിഡ് നില

എഞ്ചിന്‍ ഓയിലിനൊപ്പം കാറിന്റെ ബ്രേക്ക് ഫ്‌ളൂഡിഡ് നിലയും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധമായും പരിശോധിക്കണം. എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ബ്രേക്ക് ഫ്‌ളൂയിഡ് കണ്‍ടെയ്‌നര്‍ നിലകൊള്ളുന്നത്. ബ്രേക്ക് ഫ്‌ളൂയിഡ് നിലനിര്‍ത്തേണ്ട ആവശ്യമായ അളവ് കണ്‍ടെയ്‌നറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഡീസല്‍ കാറുകള്‍ക്ക് വില കൂടാന്‍ കാരണം

സാധാരണയായി ബ്രേക്ക് ഫ്‌ളൂയിഡ് നില പെട്ടെന്ന് കുറയാറില്ല. ഇനി ഫ്‌ളൂയിഡ് നിലയില്‍ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കില്‍ ബ്രേക്ക് ലൈനിലോ, ബ്രേക്കിംഗ് സംവിധാനത്തിലോ ചോര്‍ച്ചയുണ്ടാകും.

ഡീസൽ കാറുകൾക്ക് വില കൂടാനുള്ള കാരണം

കൂളന്റ് നില

എഞ്ചിന്‍ താപം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ കൂളന്റുകള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കൂളന്റ് നില വെളിപ്പെടുത്തുന്ന പ്രത്യേക അറയും എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരുങ്ങുന്നുണ്ട്. രേഖപ്പെടുത്തിയിട്ടുള്ള അളവുകള്‍ക്ക് ഉള്ളില്‍ കൂളന്റ് നില നിലനിര്‍ത്തേണ്ടതും കാറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.

ഡീസൽ കാറുകൾക്ക് വില കൂടാനുള്ള കാരണം

ടയറുകള്‍

ആഴ്ചയില്‍ ഒരിക്കല്‍ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കുന്നതും ഉത്തമമായ നടപടിയാണ്. കേവലം സമ്മര്‍ദ്ദം പരിശോധിക്കുന്നതില്‍ ഉപരി ടയറുകള്‍ക്ക് കാര്യമായ പരുക്കുകളില്ലായെന്നതും പരിശോധിച്ചു ഉറപ്പുവരുത്തണം.

കൂടുതല്‍... #auto tips
English summary
Reason Why Diesel Cars Are Costlier. Read in Malayalam.
Story first published: Tuesday, April 3, 2018, 16:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark