ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

Written By: Staff

എന്തുകൊണ്ടാണ് ഡീസല്‍ എഞ്ചിന്‍ മോഡലുകള്‍ കൂടുതല്‍ ടോര്‍ഖ് ഉത്പാദിപ്പിക്കുന്നത്? സമാന ശേഷിയുള്ള പെട്രോള്‍ എഞ്ചിനെക്കാളും കൂടുതല്‍ ടോര്‍ഖ് സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് സാധിക്കും. ഇതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

ഉദ്ദാഹരണത്തിന് പുതിയ മാരുതി സ്വിഫ്റ്റ് തന്നെയെടുക്കാം. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാരുതി സ്വിഫ്റ്റ് അണിനിരക്കുന്നുണ്ട്. 1197 സിസി നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, 1248 സിസി നാലു സിലിണ്ടര്‍ ഡീസൽ എഞ്ചിന്‍ സൃഷ്ടിക്കുന്നത് 75 bhp കരുത്തും 190 Nm torque മാണ്. ഇതിന് കാരണം —

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

നീളമേറിയ സ്‌ട്രോക്ക്

കമ്പസ്റ്റ്യന്‍ സൈക്കിളിലുള്ള സ്‌ട്രോക്കിന്റെ നീളത്തെ ആശ്രയിച്ചാണ് എഞ്ചിന്റെ ടോര്‍ഖ് ഉത്പാദനം. വായു കമ്പ്രസ് ചെയ്യാന്‍ പിസ്റ്റണ്‍ എത്ര ദൂരം സഞ്ചരിക്കുന്നുവോ, അത്രയും കൂടുതല്‍ സ്ഥിതികോര്‍ജ്ജം പിസ്റ്റണില്‍ സൃഷ്ടിക്കപ്പെടും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

ജ്വലനപ്രക്രിയ്ക്കായി ഇന്ധനം സിലിണ്ടറിലേക്ക് എത്തുന്ന പക്ഷം ഈ സ്ഥിതികോര്‍ജ്ജം പ്രവര്‍ത്തനശക്തിയായി രൂപാന്തരപ്പെടും. 'ചുഴറ്റുബലം' എന്ന് ടോര്‍ഖിനെ ലളിതമായി വിശേഷിപ്പിക്കാം.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

സ്‌ട്രോക്കിന് നീളമേറുമ്പോള്‍ പവര്‍സ്‌ട്രോക്കിലേക്ക് കടക്കുന്ന പിസ്റ്റണില്‍ നിന്നും ഡീസല്‍ എഞ്ചിന്‍ കൂടുതല്‍ ടോര്‍ഖ് ഉത്പാദിപ്പിക്കും.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

കമ്പ്രഷന്‍ ഇഗ്നീഷന്‍

പെട്രോള്‍ എഞ്ചിനുകളെ പോലെ സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ചല്ല ഡീസല്‍ എഞ്ചിനുകള്‍ ഇന്ധനം കത്തിക്കുന്നത്. കമ്പ്രഷന്‍ സ്‌ട്രോക്കില്‍ വെച്ച് വായു പൂര്‍ണമായും കമ്പ്രസ് ചെയ്തതിന് ശേഷം സിലിണ്ടറിനുള്ളിലേക്ക് ഡീസല്‍ സ്‌പ്രേ ചെയ്യുന്നതാണ് ഡീസല്‍ എഞ്ചിനുകളുടെ രീതി.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ കമ്പ്രസ്ഡ് വായുവുമായി ഡീസല്‍ ബന്ധപ്പെടുമ്പോള്‍ ജ്വലനം നടക്കും. നീളമേറിയ സ്‌ട്രോക്കിനൊപ്പമുള്ള ഈ പ്രക്രിയ കൂടുതല്‍ ടോര്‍ഖ് ഉത്പാദനത്തിന് വഴിതെളിക്കും.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

ഭാരമേറിയ എഞ്ചിന്‍ ഘടകങ്ങള്‍

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിന്റെ പശ്ചാത്തലത്തില്‍ ഡീസല്‍ എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ദൃഢത കൂടുതലാണ്. ഡീസല്‍ എഞ്ചിനിലെ പിസ്റ്റണ്‍, ക്രാങ്ക്ഷാഫ്റ്റ്, കണക്ടിറ്റിംഗ് റോഡുകള്‍ എന്നിവയെല്ലാം അമിത സമ്മര്‍ദ്ദത്തെ പ്രതിരോധിക്കും.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

ഡീസല്‍ എഞ്ചിനുകള്‍ക്ക് എഞ്ചിന്‍ വേഗത കുറയാനുള്ള കാരണവും ഇതേ ഭാരമേറിയ ഘടകങ്ങളാണ്. എഞ്ചിന്‍ വേഗത കുറവായതിനാല്‍ കുറഞ്ഞ ആര്‍പിഎമ്മിലും ഉയര്‍ന്ന ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ ഡീസല്‍ എഞ്ചിന് സാധിക്കും.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

മികവേറിയ സിലിണ്ടര്‍ സമ്മര്‍ദ്ദം

വായു കലര്‍ന്ന ഇന്ധനമിശ്രിതം സ്പാര്‍ക്ക് പ്ലഗ് മുഖേന കത്തുമ്പോഴാണ് പെട്രോള്‍ എഞ്ചിന്‍ ഏറ്റവും കൂടുതല്‍ മികവ് കാഴ്ചവെക്കുക. എന്നാല്‍ പവര്‍സ്‌ട്രോക്കില്‍ പിസ്റ്റണ്‍ സിലിണ്ടറിന് അടിഭാഗത്തേക്ക് നീങ്ങുമ്പോള്‍ ഈ മികവ് ക്രമേണ കുറയും.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

അതേസമയം ഡീസല്‍ എഞ്ചിനില്‍ വായു കലര്‍ന്ന ഇന്ധനമിശ്രിതം ഇല്ല, സമ്മര്‍ദ്ദമേറിയ വായു മാത്രമാണുള്ളത്. സിലിണ്ടറിലേക്ക് ഡീസല്‍ സ്‌പ്രേ ചെയ്യുമ്പോഴാണ് ഇന്ധനം കത്തുക.

ടോര്‍ഖ് കൂടുതല്‍ ഡീസല്‍ കാറുകള്‍ക്ക്, കാരണം ഇതാണ്

പെട്രോള്‍ എഞ്ചിനില്‍ നിന്നും വ്യത്യസ്തമായി പിസ്റ്റണ്‍ സിലിണ്ടറിന് അടിയില്‍ എത്തുന്നത് വരെ ഡീസല്‍ എഞ്ചിനില്‍ ജ്വലനപ്രക്രിയ നടന്നു കൊണ്ടിരിക്കും.

കൂടുതല്‍... #auto tips
English summary
How Does A Diesel Engine Produce More Torque Than A Petrol Engine? Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark