ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

By Staff

നിങ്ങളുടെ ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരാറുണ്ടോ? റോഡില്‍ 'കരിമ്പുക' പുറന്തള്ളുന്ന വാഹനങ്ങളെ കാണുമ്പോള്‍ മിക്കവരും അതിരൂക്ഷമായി നോക്കാറുള്ളത്. ശരിക്കും എല്ലാ ഡീസല്‍ എഞ്ചിനുകളും കറുത്ത പുക പുറന്തള്ളാറുണ്ടോ? പരിശോധിക്കാം —

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

എല്ലാ ഡീസല്‍ വാഹനങ്ങളും കരിമ്പുക പുറന്തള്ളാറില്ല. ലളിതമായി പറഞ്ഞാല്‍ പരിപാലനക്കുറവാണ് ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക പുറത്തു വരാനുള്ള പ്രധാന കാരണം.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

എഞ്ചിനില്‍ നിന്നും കത്തി തീരാത്ത ഡീസലാണ് പുക കുഴലില്‍ നിന്നും കറുത്ത പുകയായി പുറത്ത് വരാറ്. ഉന്നതമര്‍ദ്ദത്തിലുള്ള വായുവിലേക്ക് ഡീസല്‍ ചീറ്റിയാണ് ഡീസല്‍ എഞ്ചിനുകളുടെ പ്രവര്‍ത്തനം.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

സിലിണ്ടറിലേക്ക് ഡീസല്‍ കടക്കുകയും എന്നാല്‍ എക്‌സ്‌ഹോസ്റ്റ് സ്‌ട്രോക്ക് നടക്കുമ്പോള്‍ കത്താതെ അവശേഷിക്കുന്ന ഡീസലാണ് കരിമ്പുകയ്ക്ക് ആധാരം.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

പ്രധാന എഞ്ചിന്‍ ഘടകങ്ങളെല്ലാം കൃത്യമായി പരിപാലിക്കുന്ന സാഹചര്യത്തില്‍ ഡീസല്‍ പൂര്‍ണമായും എഞ്ചിനുള്ളില്‍ തന്നെ കത്തി തീരും. വായുവും ഇന്ധനവും തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ് എഞ്ചിനില്‍ ഡീസല്‍ കാത്താതെ മിച്ചം വരുന്നത്.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

ആവശ്യത്തിലേറെ ഇന്ധനം സിലിണ്ടറിലേക്ക് കടക്കുന്നതാകാം, അല്ലെങ്കില്‍ കൂടുതല്‍ വായു സിലിണ്ടറിലേക്ക് കടക്കുന്നതാകാം ഇതിന് കാരണം. എന്തായാലും ഫലത്തില്‍ മാറ്റമുണ്ടാകില്ല, പുക കുഴലില്‍ നിന്നും കരിമ്പുക പുറത്ത് വരും!

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

വായു-ഇന്ധന അനുപാതം തെറ്റാനുള്ള കാരണങ്ങള്‍ —

മാലിന്യം അടിഞ്ഞ ഫ്യൂവല്‍ ഇഞ്ചക്ടറുകള്‍

നിലവാരം കുറഞ്ഞ ഡീസലാണ് കാറില്‍ പതിവായി ഉപയോഗിക്കുന്നതെങ്കില്‍ കാലക്രമേണ സൂക്ഷമമായ കരടുകള്‍ ഫ്യൂവല്‍ ഇഞ്ചക്ടറുകളില്‍ അടിഞ്ഞു കൂടാം.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

തത്ഫലമായി ജ്വലനപ്രക്രിയയ്ക്ക് ആവശ്യമായ ഡീസല്‍ ചീറ്റാന്‍ ഇഞ്ചക്ടറുകള്‍ക്ക് സാധിക്കാതെ വരും. പുക കുഴലില്‍ നിന്നും കറുത്ത പുക പുറത്ത് വരുന്നതിന് ഇതു വഴിതെളിക്കും.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

മാലിന്യം അടിഞ്ഞ എയര്‍ ഫില്‍ട്ടര്‍

മാലിന്യം അടിഞ്ഞു കൂടി എയര്‍ ഫില്‍ട്ടര്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാത്ത പക്ഷം ആവശ്യമായ വായു എഞ്ചിനില്‍ കടക്കില്ല. സിലിണ്ടറില്‍ എത്തുന്ന വായുവിന്റെ അളവ് കുറവാണെങ്കില്‍ ഫ്യൂവല്‍ ഇഞ്ചക്ടറില്‍ നിന്നും വരുന്ന ഡീസല്‍ പൂര്‍ണമായും കത്തില്ല. സ്വാഭാവികമായി മിച്ചം വരുന്ന കത്താത്ത ഡീസല്‍ പുക കുഴലില്‍ നിന്നും കരിമ്പുകയായി പുറന്തള്ളപ്പെടും.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

നിലവാരം കുറഞ്ഞ ഡീസല്‍

ഡീസലിന് നിലവാരം കുറവെങ്കില്‍ കരടുകളും മാറ്റു മാലിന്യങ്ങളും എഞ്ചിനിലേക്ക് കടക്കും. ഇതും കാറില്‍ നിന്നും കറുത്ത പുക വരാനുള്ള കാരണമാണ്.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

ഫ്യൂവല്‍ പമ്പില്‍ തടസ്സം

ഫ്യൂവല്‍ പമ്പില്‍ നേരിടുന്ന തടസ്സങ്ങളും കരിമ്പുക പുറന്തള്ളാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഏറെ കാലം നിലവാരം കുറഞ്ഞ ഇന്ധനം നിറയ്ക്കുമ്പോഴാണ് ഫ്യൂവല്‍ പമ്പുകളില്‍ മാലിന്യം അടിഞ്ഞു കൂടാറുള്ളത്.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

മോഡിഫിക്കേഷന്‍

ഡീസല്‍ കാറില്‍ നടത്തുന്ന എഞ്ചിന്‍ മോഡിഫിക്കേഷനുകള്‍ കരിമ്പുക പുറത്തു വരാനുള്ള മറ്റൊരു കാരണമാണ്. കരുത്തുത്പാദനം വര്‍ധിപ്പിക്കുകയാണ് എഞ്ചിന്‍ റീമാപിംഗ് ലക്ഷ്യമിടുന്നത്.

ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

ഫലമോ, സിലിണ്ടറിലേക്ക് കൂടുതല്‍ ഇന്ധനമെത്തും. സ്വാഭാവികമായി പുക കുഴലില്‍ നിന്നും കറുത്ത പുക വരുന്നതിലേക്ക് ഇതു നയിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Why Do Diesel Engines Produce Black Smoke? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X