മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

By Staff

എന്തുകൊണ്ടാകാം സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തത്? ഹാച്ച്ബാക്കുകള്‍ക്കും എസ്‌യുവികള്‍ക്കും പിന്നില്‍ വൈപ്പറുണ്ട്. എന്നാല്‍ സെഡാനുകള്‍ക്ക് റിയര്‍ വൈപ്പര്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്നും മടിയാണ്. ഇതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ?

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

സ്വിഫ്റ്റിന്റെയും ഡിസൈറിന്റെയും കാര്യം തന്നെയെടുക്കാം. സ്വിഫ്റ്റില്‍ റിയര്‍ വൈപ്പര്‍ സ്ഥാപിക്കുന്ന മാരുതി, ഡിസൈറിനെ അണിനിരത്തുമ്പോള്‍ പിന്നില്‍ വൈപ്പര്‍ നല്‍കുന്നില്ല.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

പോളോ-വെന്റോ, ഫിഗൊ-ആസ്‌പൈര്‍, ടിയാഗൊ-ടിഗോര്‍; ഉദ്ദാഹരണങ്ങള്‍ നീളും. പറഞ്ഞു വരുന്നത് സെഡാനുകള്‍ക്ക് റിയര്‍ വൈപ്പര്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താത്പര്യമില്ല. ഇതിന് പിന്നിലെ വാദങ്ങള്‍ —

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

വായു പ്രവാഹം

ഹാച്ച്ബാക്കിലും സെഡാനിലും വ്യത്യസ്തമായ ശൈലിയിലാണ് വായു പ്രവാഹം നടക്കാറ്. ഹാച്ച്ബാക്കുകളുടെയും സെഡാനുകളുടെയും രൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് വായു പ്രവാഹം നടക്കുക.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

ഹാച്ച്ബാക്കുകളുടെ കാര്യമെടുത്താല്‍ മിക്കവയ്ക്കും കുത്തനെയുള്ള അല്ലെങ്കില്‍ ഏകദേശം ലംബരൂപമായ വിന്‍ഡ്ഷീല്‍ഡാണ് പിന്നില്‍ ഒരുങ്ങാറുള്ളത്.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

തത്ഫലമായി വായു പ്രവഹിക്കുമ്പോള്‍ നിരത്തിലെ പൊടി വിന്‍ഡ്ഷീല്‍ഡില്‍ വന്നടിയും. സെഡാനുകളുടെ കാര്യമെടുത്താല്‍ പിറകിലെ വിന്‍ഡ്ഷീല്‍ഡില്‍ ചെളി അടിയുന്ന പ്രവണത നാമമാത്രമാണ്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

അപ്പോള്‍ സ്വാഭാവികമായും റിയര്‍ വൈപ്പറിന്റെ ആവശ്യകത ഹാച്ച്ബാക്കുകള്‍ക്ക് കൂടും.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

വായു പ്രവാഹ ശൈലി

ആദ്യം സൂചിപ്പിച്ചത് പോലെ സെഡാനുകളുടെയും ഹാച്ച്ബാക്കുകളുടെയും രൂപകല്‍പനയെ അടിസ്ഥാനപ്പെടുത്തിയാണ് വായു പ്രവാഹം നടക്കുക.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

നിരത്തിലൂടെ നിങ്ങുമ്പോള്‍ ഹാച്ച്ബാക്കിന്റെ പിന്നില്‍ വായു പ്രവാഹം കൂടുതല്‍ പ്രക്ഷുബ്ദമായിരിക്കും. താരതമ്യേന ശാന്തമായാണ് സെഡാനുകളുടെ പിന്‍വശത്ത് വായു പ്രവാഹം അരങ്ങേറുക.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

ഇന്ധന ഉപഭോഗം

പിന്നില്‍ ചരിഞ്ഞിറങ്ങുന്ന വിന്‍ഡ്ഷീല്‍ഡില്‍ വൈപ്പര്‍ ഘടിപ്പിക്കുന്നത് കാറിന്റെ എയറോഡൈനാമിക് മികവ് കുറയ്ക്കും. ഇത് ഇന്ധന ഉപഭോഗം വര്‍ധിക്കുന്നതിനും കാരണമാകും.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

റിയര്‍ വൈപ്പര്‍ സെഡാനുകളുടെ എയറോഡൈനാമിക് മികവ് കുറയ്ക്കുമെന്ന വാദം തുടക്കം മുതല്‍ക്കെ ശക്തമാണ്. വെദ്യുത മോട്ടോറിനെയും സങ്കീര്‍ണമായ ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് വൈപ്പറുകള്‍ കാറില്‍ ഇടംപിടിക്കാറ്.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

റിയര്‍ വൈപ്പറിന്റെ മോട്ടോറിനും അനുബന്ധ ഘടകങ്ങള്‍ക്കും ആവശ്യമായ ഇടം കണ്ടെത്താന്‍ ഹാച്ച്ബാക്കുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കും.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

എന്നാല്‍ സെഡാനുകളിലേക്ക് വരുമ്പോള്‍ ഇവയ്ക്കുള്ള സ്ഥാനം കണ്ടെത്തുക ഒരല്‍പം പ്രയാസമാണെന്ന വാദവും ശക്തമാണ്.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

ബൂട്ട് ഡിസൈന്‍

ഹാച്ച്ബാക്കില്‍ നിന്നും വ്യത്യസ്തമായ ബൂട്ട് ഡിസൈനാണ് സെഡാനില്‍. റിയര്‍ വിന്‍ഡോ വൈപ്പറുള്ള സെഡാനില്‍ ബൂട്ട് തുറക്കുക ഒരല്‍പം ബുദ്ധിമുട്ട് സൃഷ്ടിക്കും.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

ഹാച്ച്ബാക്കുകളെ അപേക്ഷിച്ച് സെഡാനുകളുടെ ബൂട്ട് തുറക്കുന്ന രീതിയും ഒരല്‍പം വ്യത്യസ്തമാണ്. സെഡാനുകള്‍ക്ക് പിന്നില്‍ റിയര്‍ വൈപര്‍ ഒരുങ്ങാത്തതിന് കാരണമായി ചിലര്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നു.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

കാര്‍ ഡിസൈന്‍

റിയര്‍ വൈപ്പറോട് കൂടിയ സെഡാനെ മിക്ക നിര്‍മ്മാതാക്കളും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അനിഷ്ടത്തിന് കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും റിയര്‍ വൈപ്പര്‍ സെഡാനുകളുടെ പിന്നഴകിനെ കെടുത്തുമെന്നാണ് മിക്കവരുടെയും വിശ്വാസം.

മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

എന്നാല്‍ സെഡാനുകളില്‍ റിയര്‍ വൈപ്പര്‍ തീര്‍ത്തും ഒരുങ്ങാറില്ല എന്ന ധാരണ തെറ്റാണ്. വിപണിയില്‍ എത്തുന്ന ഏതാനും ചില കാറുകളില്‍ റിയര്‍ വൈപ്പര്‍ ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Why Don't Sedans Have Rear Wipers? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X