പെന്‍ഗ്വിന്‍ ഭാഗ്യചിഹ്നം അംബാസ്സഡര്‍ കാര്‍

Posted By:
Penguin India’s 25th Anniversary Mascot
പുസ്തക പ്രസാധനത്തില്‍ ക്ലാസിക് ബ്രാന്‍ഡാണ് പെന്‍ഗ്വിന്‍. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ വന്നെത്തിയിട്ട് 25 വര്‍ഷം തികയുകയാണ്. പെന്‍ഗ്വിനിന്‍റെ ദീര്‍ഘകാലത്തെ അന്തസ്സുറ്റ പാരമ്പര്യത്തെയും സ്ഥിരതയെയും വ്യക്തമാക്കുന്ന ഒന്നായിരിക്കണം രജതജൂബിലിയുടെ അടയാളമെന്ന് പെന്‍ഗ്വിന്‍ കരുതിയത് ന്യായം. അംബാസ്സഡര്‍ കാറിനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്ത് പെന്‍ഗ്വിന്‍ ഇന്ത്യക്കാരന്‍റെ മനസ്സിലേക്കുള്ള എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ്.

പെന്‍ഗ്വിന്‍ പുസ്തകങ്ങളുടെ ക്ലാസിക് ഡിസൈന്‍ അംബാസ്സഡര്‍ കാറില്‍ പകര്‍ത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട് പെന്‍ഗ്വിന്‍. രജതജൂബിലി പ്രമാണിച്ച് പെന്‍ഗ്വിന്‍ പുറത്തിറക്കിയ ലോഗോ കാറില്‍ പതിച്ചിട്ടുണ്ട്

ഈ കാര്‍ രാജ്യത്ത് നടക്കുന്ന പ്രധാന പുസ്തമേളകളിലും സാഹിത്യ സമ്മേളനങ്ങളിലും പങ്കെടുക്കും. ഇക്കഴിഞ്ഞ ജയ്‍പൂര്‍ സാഹിത്യ സമ്മേളനസ്ഥലത്ത് പെന്‍ഗ്വിന്‍ അംബാസ്സഡര്‍ എത്തിച്ചേര്‍ന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രസാധക സ്ഥാപനമാണ് പെന്‍ഗ്വിന്‍ ഇന്ന്.

English summary
Penguin India selected Hindustan Motors' Ambassador car as their 25th Anniversary Mascot.
Story first published: Thursday, February 9, 2012, 18:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark