ക്രൂസ് കപ്പലുകൾ വിനോദത്തിനുമാത്രമോ? അല്ല ഇത് അജ്ഞാത രഹസ്യങ്ങളുടെ ഒളിതാവളം!!!

ആഡംബരതയും ഉല്ലാസയാത്രയും മാത്രമാണ് ഇത്തരം കപ്പലുകളെപ്പറ്റി നാം അറിഞ്ഞിട്ടുള്ളത് എന്നാലിതിനുമൊരു ഇരുണ്ട ഭാഗമുണ്ടെന്നുള്ള കാര്യം പലർക്കും അറിവില്ല.

ആഡംബര കപ്പൽ എന്നുപറയുമ്പോൾ തന്നെ സിനിമയിലും മറ്റും കണ്ടിട്ടുള്ള ടെറ്റാനിക് ഷിപ്പാണ് മനസിൽ പതിയുക. ഒഴുകിക്കൊണ്ടിരിക്കുന്ന ലക്ഷ്വറി ഹോട്ടൽ എന്നാണിവയെ വിശേഷിപ്പിക്കുന്നതും. തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, കാസിനോകൾ എന്നുവേണ്ട എല്ലാവിധ ആഡംബരങ്ങളും നിറഞ്ഞതാണ് ക്രൂസ് കപ്പലുകൾ.

ആഡംബരതയും ഉല്ലാസയാത്രയും മാത്രമാണ് ഇത്തരം കപ്പലുകളെപ്പറ്റി നാം അറിഞ്ഞിട്ടുള്ളത് എന്നാലിതിനുമൊരു ഇരുണ്ട ഭാഗമുണ്ടെന്നുള്ള കാര്യം പലർക്കും അറിവില്ല. ആരുംതന്നെ കേൾക്കാൻ ആഗ്രഹിക്കാത്ത ചില രഹസ്യങ്ങളാണ് കപ്പലിനുള്ളിൽ മൂടപ്പെട്ടിരിക്കുന്നത്. അത്തരത്തിൽ ഞെട്ടിക്കുന്ന ചില രഹസ്യങ്ങളിവിടെ വെളിപ്പെടുന്നു!!

1. രഹസ്യ അറകൾ

1. രഹസ്യ അറകൾ

ആഡംബരക്കപ്പലുകളിൽ യാത്രക്കാർ അറിയാത്ത ചില രഹസ്യഅറകൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചില കണ്ടെത്തലുകൾ. ദിവസങ്ങൾ നീണ്ടിനിൽക്കുന്ന യാത്രക്കിടയിൽ ചിലർ മരിക്കുകയാണെങ്കിൽ അടുത്ത പോർട്ടെത്തും വരേക്കും മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് ഇത്തരത്തിലുള്ള രഹസ്യ അറകളിലാണ്. ശീതീകരിച്ച് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങളും മോർച്ചറി പോലുള്ള ഈ അറകളിൽ ഒരുക്കിയിട്ടുണ്ട്. അതുപോലെ കുറ്റകൃത്യങ്ങൾ ചെയ്തവർക്കായി തടവറയും ആഡംബരക്കപ്പലിലുള്ള വിവരം മിക്കവർക്കും അറിയില്ല. ഉല്ലാസയാത്രയാണ് ഇത്തരത്തിലുള്ള കപ്പലുകൾ പകർന്നു തരുന്നതെങ്കിലും ഇത്തരം ചില അറിവുകൾ ഭീതിയും ജനിപ്പിക്കുന്നവയാണ്.

2. ഇന്ധനം

2. ഇന്ധനം

ആധുനിക രീതിയിൽ സംസ്കരിച്ച ഇന്ധനമാണ് ക്രൂസ് കപ്പലുകളിൽ ഉപയോഗിക്കുന്നത് എന്നാണോ ഇത്രക്കാലവും ധരിച്ചിരുന്നത്. എന്നാൽ ബങ്കർ ഫ്യുവൽ എന്ന കറുത്തനിറത്തിലുള്ള കട്ടിയേറിയൊരു ദ്രാവകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വളരെയധികം വായുമലിനീകരണം ഉണ്ടാക്കുന്നവയും അതേസമയം വളരെ ചിലവുക്കുറഞ്ഞ പെട്രോളിയം ഉല്പന്നവുമാണിത്. ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ഗതാഗത മേഖലയാണ് കപ്പൽ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

3. കപ്പൽ ജീവനക്കാർ

3. കപ്പൽ ജീവനക്കാർ

ആഡംബരക്കപ്പലുകളിലെ പകുതിയിലധികം ജീവനക്കാരും വികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ തൊഴിൽ നിയമ ചട്ടങ്ങൾ അനുസരിച്ചല്ല ജീവനക്കാരെ നിയമിക്കുന്നതും അവർക്കുള്ള വേതനം നിശ്ചയിക്കുന്നതും. ഭാരിച്ച ജോലികളെടുപ്പിക്കുകയും എന്നാൽ തുച്ഛമായ ശബളമാണിവർക്ക് നൽകുന്നതും.

4. രോഗങ്ങൾ

4. രോഗങ്ങൾ

പല സാംക്രമിക രോഗങ്ങളുമാണ് കപ്പലിൽ വിളമ്പുന്ന ഭക്ഷണം വഴി പടർന്നുപിടിക്കുന്നത്. ഒരു ഉല്ലാസയാത്രയ്ക്ക് ശേഷം പലരും അസുഖബാധിതരായാണ് തിരിച്ചെത്തുന്നത്. വൃത്തിഹീനമായ പാചക രീതിയും അശുദ്ധമായ കുടിവെള്ളവുമാണ് ഈ രോഗങ്ങൾക്ക് കാരണം. യാത്രയ്ക്കായി ചിലവാക്കുന്ന രൂപയ്ക്ക് അസുഖങ്ങൾ ഏറ്റുവാങ്ങേണ്ടതായി വരുന്നതിൽപ്പരം ദുർഗതി വേറെയെന്താണുള്ളത്. 2013 ൽ നോറോവൈറസ് പടർത്തിയ 'സ്റ്റൊമക് ബഗ് ' എന്ന വളരെ അപകടകരമായ പകർച്ചവ്യാധി നിരവധി ആളുകൾക്ക് പിടിപ്പെട്ടിരുന്നു. റോയൽ കരീബിയൻ, പ്രിൻസസ് ക്രൂസെസ് എന്ന രണ്ട് കപ്പലുകളായിരുന്നു പകർച്ചവ്യാധിയുമായി തീരത്തെത്തിയത്.

5. അപ്രതീക്ഷിത ചിലവുകൾ

5. അപ്രതീക്ഷിത ചിലവുകൾ

നിരവധി ഓഫറുകളാണ് പല ക്രൂസ് കപ്പലുകളും യാത്രക്കാർക്കായി വാഗ്ദാനം ചെയ്യുന്നത്. ചിലവ് കുറഞ്ഞരീതിയിൽ ഉല്ലാസയാത്ര നടത്താമെന്നതിൽ ആളുകളും ഈ തട്ടിപ്പിനിരയാകുന്നു. എന്നാൽ കപ്പലിൽ കയറികഴിഞ്ഞാൽ പലതിനും സർവീസ് ചാർജുകൾ ഈടാക്കും ഇതുവഴി നല്ലൊരു ശതമാനം തുക ലാഭമാണ് കമ്പനി ഉണ്ടാകുന്നതെന്ന സത്യം യാത്രക്കാർ അറിയുന്നില്ല.

6. സുരക്ഷ

6. സുരക്ഷ

ക്രൂസ് കപ്പലുകളിൽ നിന്ന് ആൾക്കാരെ കാണാതാകലും സർവസാധാരണമാണ്. 2000 തൊട്ട് ഇതുവരെ 200 മിസിംഗ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രയ്ക്കൊടുവിൽ ലഗേജ് ക്ലെയിം ചെയ്യുമ്പോഴായിരിക്കും ഉടമസ്ഥർ ഇല്ലെന്ന് മനസിലാവുക. കടിലിൽ ചാടി ആത്മഹത്യ ചെയ്യുന്നതും അബദ്ധത്തിൽ വീണുപോകുന്നതുമാണ് ഇത്തരത്തിലുള്ള മിസിംഗിന് പിന്നിൽ. ഇതിൽനിന്നും വ്യക്തമാകാം എത്രമാത്രം സുരക്ഷിതമാണ് ക്രൂസ് കപ്പലിലുള്ള യാത്രയെന്ന്.

7. വൈദ്യസഹായം

7. വൈദ്യസഹായം

ഏതെങ്കിലും തരത്തിലുള്ള അടിയന്തരഘട്ടത്തിൽ സേവനം നൽകുന്നതിനായി ക്രൂസ് കപ്പലുകളിൽ മെഡിക്കൽ സ്റ്റാഫുകൾ പതിവാണ്. എന്നാലിത്തരം സ്റ്റാഫുകൾ തന്നെ ഹൈ ക്വിളിഫിക്കേഷനില്ലാത്തവരും വേണ്ടരീതിയിലുള്ള തൊഴിൽ പരിചയമില്ലാത്തവരുമാണ്. മാത്രമല്ല നിങ്ങൾക്ക് നൽകുന്ന വൈദ്യസഹായത്തിന് കപ്പൽ കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കുകയുമില്ല.

8. റദ്ദാക്കൽ

8. റദ്ദാക്കൽ

അടിയന്തരഘട്ടത്തിൽ നിങ്ങളുടെ യാത്ര റദ്ദാക്കേണ്ടി വന്നാൽ മുഴുവൻ തുകയും നഷ്ടപ്പെട്ടതു തന്നെ. റദ്ദാക്കുന്ന പക്ഷം യാത്രക്കാർക്ക് തുക തിരിച്ചു നൽകാനൊരിക്കലും കമ്പനിക്കാർ തയ്യാറല്ലെന്നു മാത്രമല്ല, യാത്രയ്ക്ക് 120 ദിവസം മുൻപായി അതായത് നാലുമാസം മുൻപെ കാൻസൽ ചെയ്യുകയാണെങ്കിൽ മാത്രമെ തുക തിരിച്ചു നൽകുകയുള്ളൂ എന്നാണ് കമ്പനി വ്യവസ്ഥ.

9. മാലിന്യം പുറംതള്ളൽ

9. മാലിന്യം പുറംതള്ളൽ

കപ്പലുകളിലെ മാലിന്യങ്ങൾ എങ്ങനെ പുറംതള്ളുമെന്നു ചിന്തിച്ചിട്ടുണ്ടോ? മാസങ്ങളോളം കടലിൽ തന്നെ യാത്രതുടരുന്ന ഇത്തരം കപ്പലുകളിലെ മാലിന്യം കടലിൽ തന്നെ തള്ളാറാണുപതിവ്. ഒരാഴ്ചത്തെ കണക്കെടുത്തു നോക്കിയാൽ 210,000 ഗാലൻ അളവിലാണ് മനുഷ്യ വിസർജ്ജ്യങ്ങൾ കടലിൽ തള്ളുന്നത്. ഇത്രയധികം വിസർജ്ജ്യങ്ങൾ ടാങ്കുകളിൽ ഉൾക്കൊള്ളാതാകുമ്പോഴാണ് കടലിലേക്കൊഴുക്കുന്നത്.

10. കുറ്റകൃത്യങ്ങൾ

10. കുറ്റകൃത്യങ്ങൾ

യാത്രക്കിടെ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് നിങ്ങൾ ഇരയാവുകയാണെങ്കിൽ നിങ്ങൾക്ക് ആഗ്രഹിക്കുന്ന തരത്തിലുള്ള നീതി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. നീതി നിർവ്വഹണം അത്ര കർശനമല്ലാത്തതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങൾ കൂടുതലും ശിക്ഷിക്കപ്പെടാതെ പോവുകയാണ് പതിവ്. കരയിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങളേക്കാൾ 50 ശതമാനം അധികമാണ് കപ്പലുകളിലെ ലൈംഗിക ചൂഷണമെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

കൂടുതൽ വായിക്കൂ

നടുക്കടലിൽ ഭീതി പരത്തി 'ഗോസ്റ്റ് കപ്പലുകൾ'

കപ്പൽമേഖലയിലെ കേട്ടറിവില്ലാത്ത സത്യങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
10 DIRTY SECRETS OF BIG CRUISE SHIPS
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X