മസ്ടാങിനെ ഒരു ആരാധനാ കഥാപാത്രമാക്കിമാറ്റിയ 10 എപ്പിക് മൂവികൾ

By Praseetha

ഫോർഡിന്റെ പുതിയ ഐക്കോണിക് മസ്ടാങ് അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതാദ്യമായിട്ടാണ് റൈറ്റ് ഹാന്റ് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുള്ള മസ്ടാങ് വിപണിയിലെത്തുന്നത്. ഇനി മസ്ടാങിന്റെ ചില സിനിമാവിശേഷങ്ങൾ ആയാലോ?

നിരവധി ബോളിവുഡ് സിനിമകളെ അനശ്വരമാക്കിയിട്ടുള്ള ഒരു സൂപ്പർ താരം തന്നെയാണ് ഫോഡ് മസ്ടാങ്. കാണികളെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള പല കാർ റേസ് രംഗങ്ങളാണ് മസ്ടാങ് അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ മസ്ടാങ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള 10 സിനിമകളെ ഇവിടെ പരിചയപ്പെയുത്തുന്നു.

ഡെത്ത് റേസ്(2008)

ഡെത്ത് റേസ്(2008)

ജാസൺ സ്റ്റാതം നായകനായിട്ടുള്ള ഡെത്ത് റേസിലെ മുഖ്യ താരമായിരുന്നു ഫോർഡ് മസ്ടാങ്. ബോണറ്റിൽ രണ്ട് എം134മിനിഗണുകൾ പിടിപ്പിച്ചിട്ടുള്ള 2006ജിടി മോഡലായിട്ടാണ് മസ്ടാങിനെ അവതരിപ്പിച്ചിരിക്കുന്നത്.

ട്രാൻസ്ഫോർമേഴ്സ് (2007)

ട്രാൻസ്ഫോർമേഴ്സ് (2007)

2007 സലീൻ എസ്281 എക്സ്ട്രീം മസ്ടാങ് ഓട്ടോബോട്ടുകളെ ചേസ്ചെയ്ത് പിടിക്കുന്ന ബാരിക്കേഡ് എന്ന പോലീസ് ക്യാരക്ടറിനെയാണ് ഈ മൂവിയിൽ അവതരിപ്പിച്ചത്. ഈ സിനിമയ്ക്ക് വേണ്ടി മാത്രം ഇത്തരത്തിലുള്ള മൂന്ന് കാറുകളെയാണ് ഫിലിം സ്റ്റുഡിയോ നിർമ്മിച്ചിട്ടുള്ളത്.

ഐ ആം ലെജന്റ്(2007)

ഐ ആം ലെജന്റ്(2007)

വി‍ജനമായ വീഥികളിലൂടെ ചീറി പാഞ്ഞ് വരുന്ന കടും ചുവപ്പ് നിറത്തിലുള്ള ഷെൽബി മസ്ടാങ് ജിടി500 ആണ് ഇതിലെ സൂപ്പർതാരം. വളരെ മനോഹരമായ രീതിയിലാണ് സിനിമയിൽ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

ഡയമണ്ട്സ് ആർ ഫോർഎവർ (1971)

ഡയമണ്ട്സ് ആർ ഫോർഎവർ (1971)

എല്ലാ ജെയിംസ് ബോണ്ട് മൂവികളിലും ബിഎംഡബ്ള്യു, അസ്ടൻ മാർട്ടിൻ,ലോടസ് എന്നീ സ്പോർട്സ് കാറുകളാണ് ഉപയോഗിക്കാറുള്ളത്. 1971 മസ്ടാങ് മാച് 1 മോഡലാണ് ഈ മൂവിക്കായി തിരഞ്ഞെടുത്തത്.

നൈറ്റ് റൈഡർ(2008)

നൈറ്റ് റൈഡർ(2008)

നൈറ്റ് റൈഡർ എന്ന ടിവി സീരിയലിന്റെ റീമേക്കായ ഈ മൂവിയിലെ സൂപ്പർ താരം മസ്ടാങ് ഷെൽബി ജിടി500കെആർ ആണ്.

ഗോൾഡ്ഫിൻഗർ (1964)

ഗോൾഡ്ഫിൻഗർ (1964)

ഈ മൂവിക്കായി ഒരു മസ്ടാങ് ഫാസ്റ്റ്ബാക്ക് നിർമിക്കാൻ ഫോഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയത്തിന് കാർ എത്തിക്കാൻ പറ്റാത്തതിനാൽ 1964 മസ്ടാങ് കണ്‍വർട്ടബിളിനേയാണ് ഉപയോഗിച്ചത്. ഇതിനു ശേഷം ഒരു പ്രത്യേക ഗോൾഡ് മെറ്റൽ ഫ്ലേക്ക് നിറത്തിലാണ് ഈ ഫാസ്റ്റ്ബാക്കിനെ ഫോർഡ് വിപണിയിലിറക്കിയത്.

ബുള്ളിറ്റ് (1968)

ബുള്ളിറ്റ് (1968)

കാർ ചെയിസിംഗ് രംഗങ്ങൾ മികവുറ്റ രീതിയിലാണ് ഈ മൂവിയിൽ ചിത്രീകരിച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്കോ തെരുവുകളിലൂടെ നടത്തുന്ന പത്ത് മിനിട്ട് ദൈർഘ്യമുള്ള ആ ചെയിസ് എന്നും കോരിത്തരിപ്പുണ്ടാക്കുന്ന രംഗം തന്നെയാണ്. മസ്ടാങ് ജിടി390ഫാസ്റ്റ് ബാക്കാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഫോഡ് മസ്‍ടാങും കാർ ചെയിസിംഗ് രംഗങ്ങളും ഇഷ്ടമുള്ളവര്‍ക്ക് എന്നും പ്രിയപ്പെട്ട മൂവിയാണിത്.

ഫാസ്റ്റ് ആന്റ് ദി ഫ്യൂരിയസ് 3: ടോക്ക്യോ ഡ്രിഫ്റ്റ് (2006)

ഫാസ്റ്റ് ആന്റ് ദി ഫ്യൂരിയസ് 3: ടോക്ക്യോ ഡ്രിഫ്റ്റ് (2006)

ഈ മൂവിയിൽ കാർ റേസ് രംഗങ്ങളിലാണ് മസ്‍ടാങിന്റെ പ്രകടനം കാണാൻ കഴിയുക. മസ്ടാങ് വി8 എൻജിനുകൾ ഈ രംഗങ്ങൾക്ക് പറ്റാത്തതിനാൽ ആർ32 ജിടി-ആർ സ്കൈലൈൻ യൂണിറ്റുകളാണ് ഉപയോഗിച്ചിരുന്നത്.

തോമസ് ക്രൗൺ അഫയെർ (1999)

തോമസ് ക്രൗൺ അഫയെർ (1999)

മസ്ടാങ് ജിടി350 ക്രോസ്ഓവറാണ് ഈ മൂവിക്കായി ഉപയോഗിച്ചത്. നാല് ഫോഗ് ലാമ്പുകൾ റോൾ ബാറിൽ ഘടിപ്പിച്ചിരിക്കുന്നതായി കാണാം. കൂടാതെ ഒരു സ്പെയർ വീൽ ട്രൻകിന്റെ മുകളിൽ ഉറപ്പിച്ചിട്ടുമുണ്ട്. ഈ ഡിസൈൻ ഏവർക്കും ഇഷ്ടപ്പെടണമെന്നില്ലെങ്കിലും മറ്റുള്ള മസ്ടാങിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നാണിത്.

ഗോൺ ഇൻ സിക്സ്റ്റി സെക്കന്റസ് (2000)

ഗോൺ ഇൻ സിക്സ്റ്റി സെക്കന്റസ് (2000)

ഈ മൂവിയിൽ ഉപയോഗിച്ച ഒരു സ്പോർസ് റൂഫ് മസ്ടാങാണ് എലിയനോർ. എല്ലാ മസ്ടാങ് പ്രേമികളുടേയും ഇഷ്ട വാഹനമാണ് എലിയനോർ.

Most Read Articles

Malayalam
കൂടുതല്‍... #ഫോഡ് #ford
English summary
10 epic movies that made the Mustang a cult car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X