കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

Written By:

നാളുകളുടെ കാത്തിരിപ്പിന് ഒടുവില്‍ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായി. കേരളത്തിന്റെ ചിരകാല അഭിലാഷമായ കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്ര നഗര വികസന മന്ത്രി എം വെങ്കയ്യനായിഡു, 'മെട്രോമാന്‍' ഇ ശ്രീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിയ്ക്ക് ഒപ്പം കൊച്ചി മെട്രോയെ നാടിന് സമര്‍പ്പിച്ചു.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

ജൂണ്‍ 19, തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ മെട്രോ കൊച്ചിയുടെ ഹൃദയത്തില്‍ ഓടിത്തുടങ്ങും. കൊച്ചി മെട്രോയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍-

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ മെട്രോ റയില്‍ പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയില്‍ 11 മെട്രോ സ്‌റ്റേഷനുകളാണ് നിലകൊള്ളുന്നത്.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • 22 സ്റ്റേഷനുകളിലൂടെ 26 കിലോമീറ്ററാണ് കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ ദൂരം.
  • ഏകദേശം 6000 കോടി രൂപ ചെലവിലാണ് കൊച്ചി മെട്രോ പദ്ധതി യാഥ്യാര്‍ത്ഥ്യമാകുന്നത്.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • മൂന്ന് വര്‍ഷവും ഒമ്പത് മാസവും എന്ന റെക്കോര്‍ഡ് സൃഷ്ടിച്ചാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചത്.
  • കേരളത്തിന്റെ തനത് സംസ്‌കാരവും ഭൂമിശാസ്ത്രവും വിളിച്ചോതുന്നതാണ് മെട്രോയിലെ ഓരോ സ്‌റ്റേഷനും.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • രാജ്യത്തെ ആദ്യ സംയോജിത ജലഗതാഗത സംവിധാനമായ 'ജല മെട്രോ' പദ്ധതിയുടെ ഭാഗമാണ് കൊച്ചി മെട്രോ.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • മെട്രോ ഒഴിവുകളില്‍ സ്ത്രീകള്‍ക്കാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുന്‍ഗണന നല്‍കുന്നത്. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ മുതല്‍ ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരില്‍ സ്ത്രീകള്‍ മുന്നിട്ട് നില്‍ക്കുന്നു.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • കുടുംബശ്രീ അംഗങ്ങളുടെ സേവനവും കൊച്ചി മെട്രോ സ്റ്റേഷനുകൾക്ക് ലഭിക്കും.
  • ഭൂരിപക്ഷ സ്ത്രീ പങ്കാളിത്തം ഉറപ്പ് വരുത്തിയ ആദ്യ മെട്രോയെന്ന് വിശേഷണം ഇനി കൊച്ചി മെട്രോയ്ക്ക് സ്വന്തം.

കൊച്ചിയുടെ ഹൃദയമിടിപ്പിന് ഇനി മെട്രോയുടെ താളം; അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

  • കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒപ്പം, ഭിന്നലിംഗക്കാര്‍ക്കും കൊച്ചി മെട്രോ തൊഴില്‍ അവസരം നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭിന്നലിംഗ നയം നടപ്പാക്കുന്ന ആദ്യ സംഘടന കൂടിയാണ് കൊച്ചി മെട്രോ.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Facts To Know About Kochi Metro. Read in Malayalam.
Story first published: Saturday, June 17, 2017, 16:21 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark