ഇന്ത്യയിലെ 10 ഫെരാരിയുടമകളിൽ കേരളത്തിലെ ആ ഒരുവനാര്?

By Praseetha

ഒരു ഫെരാരി സ്വന്തമാക്കുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വപ്നം കാണാൻ കൂടി കഴിയാത്തതാണ്. എന്നാൽ ഇന്ത്യയിൽ ഫെരാരിയുടമകൾ ഉണ്ടെന്നു പറഞ്ഞാൽ അവരാരുംതന്നെ ചില്ലറക്കാരായിരിക്കില്ല.

സാമന്തയ്ക്ക് പ്രിയം ഏത് കാറിനോട്

സമൂഹത്തിൽ മുൻനിരയിലുള്ളവർ ഒരു സൂപ്പർകാറില്ലെന്ന് പറയുന്നത് തന്നെ അപമാനമായിട്ട് കുരുതുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ ആരൊക്കെയാണ് ഫെരാരി കാർ ഉടമകളെന്ന് നോക്കാം. അങ്ങനെയെങ്കിൽ കേരളത്തിലെ ഫെരാരിയുടമയെ അറിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ ഞെട്ടിയേക്കാം. ആരെന്നറിയാൻ തുടർന്നു വായിക്കൂ.

 സച്ചിൻ ടെണ്ടുൽക്കർ

സച്ചിൻ ടെണ്ടുൽക്കർ

സച്ചിൻ ടെണ്ടുൽക്കറും ഒരു ഫെരാരിയുടമയാണ്. എക്കാലത്തേയും മികച്ച ബാറ്റ്സ്‌ മാൻ എന്നറിയപ്പെട്ടിരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡോൺ ബ്രാഡ്‌മാനിന്റെ റെക്കോർഡിന് തുല്യമായി ഇരുപത്തിയൊമ്പതാമത്തെ ടെസ്റ്റ് സെഞ്ച്വിറി എടുത്തപ്പോഴാണ് പ്രമുഖ വ്യവസായിയായ ജയേഷ് ദേസായി സച്ചിനൊരു ഫെരാരി കാർ സമ്മാനമായി നൽകിയത്.

സഞ്ചയ് ദത്ത്

സഞ്ചയ് ദത്ത്

അഭിനയത്തിനും വിവാദപരമായ ജീവിതത്തിനുമപ്പുറം സഞ്ചയ് ദത്ത് തികഞ്ഞൊരു വാഹനപ്രേമി കൂടിയാണ്. ഓഡി ആർ8, മെഴ്സിഡസ് ബെൻസ്, എന്നീ പുലിക്കുട്ടികൾക്കൊപ്പം ഫെരാരി 599ജിടിബിയും താരത്തിന്റെ ഗ്യാരേജിൽ ഇടം തേടിയിട്ടുണ്ട്.

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

ബോളിവുഡിന്റെ ഈ ചുണക്കുട്ടനും കടുത്തൊരു കാർ പ്രേമിയാണ്. ഫെരാരിയോടുള്ള ഭ്രമം മൂത്ത് ഇറ്റലിയിൽ നിന്നും ഇറക്കുമതിചെയ്ത ചുവപ്പ് നിറത്തിലുള്ള ഫെരാരിയാണ് ഇമ്രാനുള്ളത്. ഒരു ലിമോസിൻ ഉടമക്കൂടിയാണ് എന്നും വേണമെങ്കിൽ അറിഞ്ഞുവച്ചോളൂ.

ഗൗതം സിഘാനിയ

ഗൗതം സിഘാനിയ

റെയിമഡ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡിറക്ടറുമായ ഗൗതം സിഘാനിയ കടുത്തൊരു സ്പോർട്സ് കാർ പ്രേമിയാണ്. അറിയപ്പെടുന്നൊരു കാർ റേസർ കൂടിയായതിനാൽ ഫെരാരിയാണിദ്ദേഹത്തിന്റെ ഇഷ്ടവാഹനം. ഗൗതം സ്വന്തമാക്കിയിട്ടുള്ള ഈ ഫെരാരി എഫ്458 ഇറ്റാലിയ സ്പോർട്സ് ട്രാക്കിലും ഉപയോഗിക്കാറുണ്ടത്രെ.

നാഗ ചൈതന്യ

നാഗ ചൈതന്യ

ഇന്ത്യയിലെ ഫെരാരി ഉടമകളുടെ പട്ടികയിൽ തെന്നിന്ത്യയിൽ നിന്നും ടോളിവുഡിന്റെ യങ് ഹീറോ നാഗചൈതന്യയും ഉൾപ്പെടുന്നു. തെന്നിന്ത്യൻ താരങ്ങളിൽ ഫെരാരി സ്വന്തമായിട്ടുള്ള ഏകവ്യക്തി എന്നുള്ള പ്രത്യേകതയും നാഗചൈതന്യയ്ക്കുണ്ട്. ഫെരാരി എഫ്430 ആണ് ഇദ്ദേഹത്തിന്റെ സൂപ്പർകാർ കളക്ഷനിലുള്ളത്. കാറുകളോടുള്ള ഭ്രമം പിതാവ് നാഗാർജ്ജുനയിൽ നിന്നും പകർന്ന് കിട്ടിയതെന്നാണ് താരം വെളിപ്പെടുത്തുന്നത്.

രത്തൻ ടാറ്റ

രത്തൻ ടാറ്റ

ടാറ്റ കാർ വ്യവസായിക്ക് ഒരു ഫെരാരിയില്ല എന്നു പറഞ്ഞാൽ വലിയൊരു കുറച്ചിൽ തന്നെയാണ്. ഇന്ത്യൻ വിപണിയിൽ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന കുഞ്ഞൻ നാനോയുടെ നിർമാതാവിന് ചുവന്ന നിറത്തിലുള്ള ഫെരാരി കാലിഫോർണിയയാണുള്ളത്.

 വിജയ് മല്ല്യ

വിജയ് മല്ല്യ

എത്ര നഷ്ടം വരുത്തിയാലും ആരെ ചതിച്ചുമുങ്ങി കളഞ്ഞാലും ഏവരേയും അസൂയപ്പെടുത്തുന്ന കാർ കളഷനായിരുന്നു മല്ല്യയുടേത് എന്നതിൽ സംശയമില്ല. ഫെരാരി ദിനോ ആണ് പിടിക്കിട്ടാപുള്ളിയായി മുദ്രകുത്തിയിട്ടുള്ള വിജയ് മല്ല്യയുടെ പക്കലിലുണ്ടായിരുന്നത്.

ലളിത് മോദി

ലളിത് മോദി

പ്രമുഖ വ്യവസായിയും ക്രിക്കറ്റ് ഭാരവാഹിയുമായ ലളിത് മോദിക്ക് ഫെരാരി എഫ്12 ബെർലിനെറ്റയാണ് സ്വന്തമായിട്ടുള്ളത്. ‘CRI3KET' എന്ന പ്രത്യേക രജിസ്ട്രേഷനുള്ള കാർ കാണുകയാണെങ്കിൽ അതിനുടമ ലളിത് മോദിയാണെന്നുറപ്പിക്കാം.

ഭൂഷൻ കുമാർ

ഭൂഷൻ കുമാർ

സംഗീത രംഗത്ത് പ്രശസ്തി നേടിയ ഭൂഷൻ കുമാർ ഫെരാരി 458 ഇറ്റാലിയ സ്പൈഡറിന് ഉടമയാണ്. കാർ പ്രേമിയായ ഈ സംഗീതജ്ഞന്റെ ഡ്രീം കാറാണിത്.

മുഹമദ് നിസാം

മുഹമദ് നിസാം

കേരളത്തിൽ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയും ഒരാൾക്ക് പ്രശസ്തനാവാം എന്ന് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നിസാം. ഇന്ത്യയിലെ കുപ്രസിദ്ധ ഫെരാരിയുടമ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം ഈപുള്ളിയെ.

കൂടുതൽ വായിക്കൂ

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ

കൂടുതൽ വായിക്കൂ

ബോളിവുഡിന്റെ കിങ് ഖാന് ഹൈബ്രിഡ് സൂപ്പർ കാർ

Most Read Articles

Malayalam
English summary
10 Ferrari Owners Celebrities In India
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X