ഒന്നു പാളിയാല്‍ തീര്‍ന്നു കഥ!; അറിയുമോ ഇന്ത്യയിലെ ഈ 16 ദുര്‍ഘടമേറിയ റോഡുകളെ?

Posted By: Staff

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പലവിധത്തിലുള്ള യാത്രകൾ ഉണ്ടെങ്കിലും ഓരോ യാത്രയും സമ്മാനിക്കുന്ന അസുലഭ നിമിഷങ്ങളായിരിക്കും നമ്മെ അടുത്ത യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകം. സാഹസിത്തിന് മുതിരുന്നവർ തിരഞ്ഞെടുക്കുന്ന പാതകൾ ഓരോ തവണയും വ്യത്യസ്തമായിരിക്കും. കൂടുതലും അപകടങ്ങൾ പതിഞ്ഞിരിക്കുന്ന പാതകളായിരിക്കും ഇവ. ഇത്തരം പാതകൾ ഇക്കൂട്ടർക്കൊരു ഹരം തന്നെയാണ്.

ജീവിതത്തിൽ റിസ്ക് എടുത്തില്ലെങ്കിൽ അതിലെന്ത് ത്രില്ലാണെന്ന് ചോദിക്കുന്നവരാണ് ഇത്തരക്കാർ. അങ്ങനെ അപകടം ഇന്ത്യയിൽ തന്നെ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹമുള്ളവർക്കായുള്ള ചില ദുർഘടം പിടിച്ച പാതകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അടുത്ത റോഡ് ട്രിപ്പ് ഈ പാതകളില്‍ ഏതിലൂടെ വേണമെന്ന് ആലോചിച്ചുകൊണ്ട് തുടർന്നു വായിക്കൂ...

To Follow DriveSpark On Facebook, Click The Like Button
1. സോജി ലാ പാസ്

1. സോജി ലാ പാസ്

ഒന്ന് കണ്ണുചിമ്മി തുറക്കുന്ന നേരത്തെ അശ്രദ്ധ കൊണ്ട് 3,538 മീറ്റർ താഴ്ചയിലേക്കുള്ള ഭീമൻ കൊക്കയിലേക്കാണ് വണ്ടിമറിയുക എന്നോർക്കണം. ഇന്ത്യയിലെ ഏറ്റവും ദുർഘടം പിടിച്ച പാതകളിലൊന്നാണ് സോജി ലാ പാസ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

മഞ്ഞ് പാളികളുമുണ്ടായേക്കാവുന്നതിനാൽ വഴുക്കലുള്ളതും അതേസമയം ഇടുങ്ങിയതുമായ ഈ റോഡ് കാശ്മീരിലെ ലേയില്‍ നിന്നും ശ്രീനഗറിലേക്കുള്ള പാതയാണ്. കാശ്മീരിനേയും ലഡാർക്കിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണിത്.

2. നരേൽ-മതേരൻ റോഡ്

2. നരേൽ-മതേരൻ റോഡ്

നെഞ്ചിടിപ്പുകൂട്ടിയേക്കാവുന്ന വളവുകളും തിരിവുകളും ചേർന്നൊരു റോഡാണിത്. മഹാരാഷ്ട്രയിലെ നേരല്‍-മതേരന്‍ റോഡ് കുണ്ടും കുഴികളുമില്ലാത്ത നല്ല റോഡാണെങ്കിൽ കൂടിയും ഈ ഇടുങ്ങിയ പാതയിലൂടെയുള്ള യാത്ര വളരെ അപകടമേറിയതാണ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

കടല്‍നിരപ്പില്‍ നിന്ന് 803 മീറ്റര്‍ മുകളിലായിട്ടാണ് ഈ പാത സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതയായതുകാരണം വേഗതയിലുള്ള യാത്ര ഇവിടെ അസാധ്യമാണ് മാത്രമല്ല മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുക എന്നതും ദുർഘടം പിടിച്ചതാണ്. ഈ റിസ്ക് ഏറ്റേടുക്കാൻ സാധ്യമല്ലെങ്കിൽ ഈ റൂട്ടിലൂടെ ഷെയർ ടാക്സികളും സർവീസ് നടത്തുന്നുണ്ട്.

3. നാഷണൽ ഹൈവേ 22

3. നാഷണൽ ഹൈവേ 22

'നരഗത്തിലേക്കുള്ള ദേശീയ പാത' എന്നാണ് നാഷണൽ ഹൈവേ 22 എന്നതിനേക്കാൾ കൂടുതൽ യോജിച്ച പേരായി പറയാവുന്നത്. മലനിരകൾ ചെത്തിയുണ്ടാക്കിയ പാതയാണിത്. മരണം എപ്പോഴുമൊരു നിഴലായി കൂടെയുണ്ടെന്ന് തോന്നിപ്പിക്കുന്ന റോഡിലേക്ക് തള്ളിനിൽക്കുന്ന കൂർത്ത പാറകളുമാണ് ഈ റോഡിന് വശത്തായി കാണാൻ കഴിയുക.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

ചണ്ഡിഗഡില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഖാബ് വരെ നീണ്ടു കിടക്കുന്നതാണ് ഈ പാത. മലനിരക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ ടണലുകളും തകര്‍ന്നൊലിച്ച് കിടക്കുന്ന റോഡും ഈ ദേശീയപാതയെ ഏറ്റവും അപകടം പിടിച്ചതാക്കി മാറ്റുന്നു. അപകടങ്ങള്‍ നിത്യസംഭവമായതിനാലും പാതയുടെ ശോചനീയവസ്ഥയും കൊണ്ട് ഹിസ്റ്ററി ചാനലിന്റെ 'ഐആർടി ഡെഡ്ലിയസ്റ്റ് റോഡ്സ് ' എന്ന ടിവീ സീരിസിലും ഈ പാതയെകുറിച്ച് വിവരിക്കുകയുണ്ടായി.

4. ചാങ് ലാ

4. ചാങ് ലാ

ചില പ്രത്യേക തരം കാലാവസ്ഥയും ഭൗമാന്തരീക്ഷവുമായതിനാൽ വളരെ ദുർഘടം പിടിച്ചതും അതേസമയം യാത്രക്കാർക്ക് ഓക്കാനവും ശ്വംസതടസവും അനുഭവപ്പെടുന്ന ഒരു ഭീകരയാത്രയാണ് ഈ റോഡ് സമ്മാനിക്കുന്നത്. ലഡാക്കിൽ സ്ഥിതിചെയ്യുന്ന ചാങ് ലാ കടല്‍നിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം മീറ്ററുകള്‍ ഉയരത്തിലുള്ള പാതയാണ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

ചൈനയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇന്ത്യൻ സൈന്യത്തിന്റെ അധീനതയിലാണ് ചാങ് ലാ പാത പരിചരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത്. എപ്പോഴും മഞ്ഞുമൂടി കിടക്കുന്നതിനാൽ ചൂടുകുപ്പായങ്ങളും അത്യാവശ്യം ചില മെഡിക്കൽ കിറ്റുമില്ലാതെ ഈ വഴിയിൽ കൂടിയുള്ള യാത്ര തുടരാൻ സാധ്യമല്ല.

5. ലെ-മണാലി ഹൈവേ

5. ലെ-മണാലി ഹൈവേ

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാതകളിലൊന്നാണ് ലെ മണാലി ഹൈവേ. 479 കിലോമീറ്റര്‍ നീളം വരും ഈ പാതയ്ക്ക്. സമുദ്രനിരപ്പില്‍ നിന്നും 4-5 കിലോമീറ്റര്‍ ഉയരം വരെയെത്തുന്നുണ്ട് ഈ പാതയിലെ ചില ഭാഗങ്ങള്‍.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

എപ്പോഴും തിരക്കേറിയൊരു പാതയാണ് ലെ-മണാലി റൂട്ട് എന്നതിനാൽ ഒച്ചിഴയുന്ന രീതിയിലെ ഇതുവഴി സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. മാത്രമല്ല മൂടൽ മഞ്ഞും റോഡ് കാണാൻ കഴിയാത്ത അവസ്ഥയും ഇവിടങ്ങളിലെ അപകടങ്ങൾ വർധിപ്പിക്കുന്നു. റോഡ് കണ്ടീഷൻ മൂലം വാഹനങ്ങൾക്ക് സ്ഥിരമായി കേടുപാടുകൾ സംഭവിക്കാറുണ്ട്.

6. മൂന്നാർ റോഡ്

6. മൂന്നാർ റോഡ്

നരേൽ-മതേരൻ റോഡ് പോലെ തന്നെ നിരവധി വളവുകളും തിരിവുകളുമുള്ള മറ്റൊരു പാതയാണ് മൂന്നാർ റോഡ്. ഇടതടവില്ലാതെയുള്ള വളവുകളും ഇടുങ്ങിയ റോഡും വലിയ കയറ്റവും ഇറക്കവും കാരണം ഈ പാത ഡ്രൈവര്‍മാരുടെ ഒരു പേടിസ്വപ്‌നമാണ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

തേയില തോട്ടത്തിന്റെ ഭംഗിയും സുഗന്ധവും ആസ്വദിച്ചുകൊണ്ട് ഒരു യാത്രയാകാം എന്ന സവിശേഷതയുണ്ട് ഈ പാതയ്ക്ക്. ബൈക്ക് യാത്രക്കാർ തിരഞ്ഞെടുക്കുന്നൊരു പാത കൂടിയായതിനാൽ അതീവ ശ്രദ്ധപുലർത്തിയില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അപകടം സംഭവിച്ചേക്കാം. അശ്രദ്ധമായി വണ്ടിയോടിക്കുന്നവരാണ് ഇവിടെ കൂടുതൽ അപകടത്തിൽപെടുന്നതും.

7. മൂന്ന് നിര സിഗ്-സാഗ് റോഡ്

7. മൂന്ന് നിര സിഗ്-സാഗ് റോഡ്

പ്രകൃതി രമണീയമായ അസാധ്യം ചില കാഴ്ചകൾ സമ്മാനിക്കുന്നതാണ് സിക്കിമിലെ ഈ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ്. എന്നാല്‍ കാണുന്നത് പോലെ അത്ര എളുപ്പമല്ല ഇതുവഴിയുള്ള ഡ്രൈവിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 11,200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ റോഡ് ഹിമാലയന്‍ മലനിരകളിലെ മനോഹര കാഴ്ചയാണ് പകർന്നു നൽകുന്നത്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

ഹിമാലയൻ മലനിരകളുടെ ഉച്ചസ്ഥായിലെത്താൻ ഈ പാത വഴി സാധിക്കും. ഈ റോഡിലൂടെ സഞ്ചരിക്കാന്‍ പ്രത്യേക അനുമതി തേടേണ്ടതായിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും ഇതുവഴി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുക.

8.ഖാര്‍ദൂംഗ് ലാ പാസ്

8.ഖാര്‍ദൂംഗ് ലാ പാസ്

ഹെയര്‍ പിന്‍ വളവുകളാല്‍ മാത്രം നിര്‍മ്മിച്ചതാണോ എന്നു തോന്നുംവിധത്തിലാണ് ഈ പാത. ജമ്മുകാശ്മീരിൽ അതിർത്തിയിലാണ് ഈ പാത സ്ഥിതിചെയ്യുന്നത് എന്നതുകൊണ്ട് തന്നെ നല്ല സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ഇവിടെ കർശനമാക്കിയിട്ടുണ്ട്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

നുബ്ര താഴ്‌വരയിലേക്കാണ് ഖാര്‍ദൂംഗ് ലാ പാസ് എന്ന ഈ പാത തുറക്കപ്പെടുന്നത്. സീസണ്‍ അനുസരിച്ചു മാത്രമാണ് റോഡില്‍ ഗതാഗതം അനുവദിക്കുക. അതിർത്തി ആയതിനാലും യാത്ര അതികഠിനമായതിനാലും ഈ പാത വർഷത്തിൽ ഒക്ടോബര്‍ മുതല്‍ മെയ് വരെ അടച്ചിടുകയാണ് പതിവ്.

9. കിഷ്ടവര്‍-കൈലാഷ് റോഡ്

9. കിഷ്ടവര്‍-കൈലാഷ് റോഡ്

ഈ പാതയിലൂടെയുള്ള യാത്രയുടെ വീഡിയോ ക്ലിപ്പുകള്‍ ചിലരെങ്കിലും കണ്ടിരിക്കും. റോഡിന്റെ വശങ്ങളില്‍ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ബേസ് ക്യാമ്പിലെത്തിച്ചേരാന്‍ ദിവസങ്ങള്‍ തന്നെയെടുക്കും. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് നല്ല നെഞ്ചുറപ്പുള്ളവരേ പോകാറുള്ളൂ.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റോഡായിട്ടാണിത് കണക്കാക്കപ്പെടുന്നത്. ഈ ഒറ്റ നിര പാതയിലൂടെയുള്ള യാത്രക്കിടയിൽ ചെറിയൊരു അശ്രദ്ധ മതി മരണത്തിലേക്ക് ചെന്നെത്താൻ.

10.രാജ്മചി റോഡ്

10.രാജ്മചി റോഡ്

ട്രക്കിംഗ് റോഡായാണ് മഹാരാഷ്ട്രയിലെ രാജ്മചി റോഡ് അറിയപ്പെടുന്നത്. താർ ചെയ്യാത്ത വെറും ചരൽ മണ്ണിലൂടെയാണ് ഈ പാത പണിതിട്ടുള്ളത് എന്നുള്ളത് കൊണ്ട് വളരെ അപകടം നിറഞ്ഞതാണ് ഇതുവഴിയുള്ള യാത്ര.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

സഹ്യാദ്രിയിലേക്കുള്ള ട്രക്കിംഗിനായി ഉപയോഗിക്കുന്നതിനാൽ ബൈക്ക് യാത്രക്കാരായിരിക്കും ഇതുവഴി കൂടുതലും. തെന്നി മാറുന്ന ചരൽമണ്ണും പൊടിപടലവും ഇതുവഴിയുള്ള യാത്ര വളരെ ദുസഹമാക്കും.

11.കിന്നാവൂര്‍ റോഡ്

11.കിന്നാവൂര്‍ റോഡ്

ഭീകരമായ സൗന്ദര്യമുണ്ട് ഈ പാതയ്ക്ക്. ഹിമാചല്‍ പ്രദേശിലെ കിന്നാവൂര്‍ ജില്ലയിലാണ് ഈ പാത സ്ഥിതി ചെയ്യുന്നത്. ഒരുവശത്ത് അഗാധമായ കൊക്കയും മറുവശത്ത് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പാറക്കൂട്ടങ്ങളുമുണ്ട്. അങ്ങേയറ്റത്തെ ശ്രദ്ധ ആവശ്യമുള്ളതാണ് കിന്നാവൂര്‍ റോഡിലെ ഡ്രൈവിങ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

ടിബറ്റന്‍ അതിര്‍ത്തിയോട് കുത്തനെയാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ബസ്പുര നദിക്ക് മുകളിലൂടെ മലയിടുക്കിലൂടെയുള്ള യാത്ര അത്യധികം മനോഹരമാണെങ്കിലും ചെറിയ അശ്രദ്ധ മതി നദിയിലേക്ക് കൂപ്പുകുത്താൻ. കടുത്ത മഞ്ഞുവീഴ്ചയുള്ള സന്ദർഭങ്ങളിൽ ഈ വഴിയുള്ള യാത്ര അപകടമേറിയതിനാൽ റോഡ് അടച്ചിടുകയാണ് പതിവ്.

12.നാത്തു ലാ പാസ്

12.നാത്തു ലാ പാസ്

ഇന്ത്യക്കും ചൈനക്കും ടിബറ്റിനുമിടയിലെ തുറന്ന മൂന്ന് വാണിജ്യ അതിര്‍ത്തി മേഖല ഉള്‍പ്പെടുന്നതാണ് ഈ റോഡ്. സ്ഥിരമായിട്ടുള്ള മഞ്ഞ് വീഴ്ചയും മണ്ണിടിച്ചിലും കാരണം ഈവഴിയിലെന്നും ഗതാഗത കുരുക്കുകൾ പതിവാണ്. മഞ്ഞ് പാളികള്‍ അടര്‍ന്ന് വീണ് റോഡിൽ സ്ഥിരം അപകടങ്ങളും സംഭവിക്കാറുണ്ട്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ അതിർത്തി മേഖലയായതിനാൽ വൻതോതിൽ ഗതാഗതയോഗ്യമായിട്ടുള്ള പാത കൂടിയാണിത്.

13.വാല്‍പ്പാറ-തിരുപ്പതി ചുരം

13.വാല്‍പ്പാറ-തിരുപ്പതി ചുരം

ഈ വഴി കടന്നു പോയാൽ തിരക്കേറിയ പ്രസിദ്ധമായ തിരുപ്പതിക്ഷേത്രത്തിലാണ് എത്തിച്ചേരുക. വളവുകളും തിരിവുകളും ആയതിനാൽ ഈ ചുരം വളരെയേറെ അപകടം നിറഞ്ഞതാണ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

റോഡിൽ നിറ‍യെയുള്ള ഈ വളവുകളിലും തിരിവുകളിലും അതീവ ശ്രദ്ധപുല‍ർത്തിയില്ലെങ്കിൽ അപകടമുറപ്പിക്കാം. ഈ റോഡാണ് ക്ഷേത്രത്തിലേക്കുള്ള യാത്ര ദുസഹമാക്കുന്നത്.

14.ഗട്ടാ ലൂപ്‌സ്

14.ഗട്ടാ ലൂപ്‌സ്

21 ഹെയര്‍പിന്‍ വളവുകളുടെ ഒരു ശ്രേണിയാണ് ഗട്ടാ ലൂപ്സ്. ലേ-മനാലി വഴി കടന്നുപോകുമ്പോൾ പ്രേത ശല്യമുള്ള റോഡാണിതെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ഈ പ്രദേശത്ത് മറവ് ചെയ്യപ്പെട്ടിട്ടുള്ള ആളുകളുടെ പ്രേതമാണ് യാത്രക്കാരെ ഭയപ്പെടുത്തുന്നതെന്നാണ് പറയപ്പെടുന്നത്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

വഴിയിൽ പ്രേത ശല്യമുണ്ടാകാതിരിക്കാൻ സിഗററ്റുകളും മിനറല്‍ വാട്ടര്‍ കുപ്പികളും കുഴിമാടത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടാണ് യാത്രക്കാർ ഇവിടം വിടുന്നത്. ഇതൊരു പുതിയ അറിവാണ്. പ്രേതങ്ങളെ തൃപ്തിപ്പെടുത്തി കൊണ്ട് നിങ്ങൾക്കും ഈ വഴിയുള്ള യാത്ര തിരഞ്ഞെടുക്കാവുന്നതാണ്.

15. പൂനെ-മുബൈ എക്‌സ്പ്രസ് റോഡ്

15. പൂനെ-മുബൈ എക്‌സ്പ്രസ് റോഡ്

മണ്ണിടിച്ചിലിനൊപ്പം ഈ വളഞ്ഞുപുളഞ്ഞ റോഡിലൂടെയുള്ള അശ്രദ്ധമായ ഡ്രൈവിംഗാണ്

ഈ റോഡിനെ ഒരു അപകട മേഖലയാക്കി മാറ്റുന്നത്. രാത്രിക്കാലങ്ങളിൽ കടന്നു പോകുന്ന ട്രക്കുകളിലെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടത്തിനുള്ള മറ്റൊരു കാരണമാണ്.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

2006-2014 ഇടയിൽ 4,816 വാഹന അപകടങ്ങളിലായി 925 പേരുടെ മരണമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണ് 60 ശതമാനം അപകടങ്ങളും ഇവിടെ സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ട് ഈ ഹൈവേയും അപകടമേറിയ റോഡുകളുടെ പട്ടികയിൽ ഇടംതേടി.

16. കില്ലാർ-കിഷ്ടവർ

16. കില്ലാർ-കിഷ്ടവർ

നല്ലവണ്ണം ശ്രദ്ധയുണ്ടെങ്കിലെ ഇതുവഴിയുള്ള യാത്ര സാധ്യമാവുകയുള്ളൂ. ഡ്രൈവിംഗിനിടെ ഒന്നല്പം കണ്ണടച്ചാൽ മതി മരണത്തിലേക്കുള്ള യാത്രയായിരിക്കും ഫലം.

ഈ യാത്രയിൽ ഒരു തിരിച്ചുവരവില്ല; ചെകുത്താന്റെ മടയിലേക്കുള്ള 16 ഇന്ത്യൻ റോഡുകൾ

കില്ലാറിൽ നിന്നും കിഷ്ടവറിലേക്കുള്ള ഈ റോഡ് താർചെയ്യാത്ത ചരൽ മണ്ണിലുള്ള പാതയാണ് അടുകൊണ്ടുതന്നെ ബൈക്കിൽ യാത്രചെയ്യുന്നവർ തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്. റോഡിലേക്ക് തള്ളിനിൽക്കുന്ന പാറക്കെട്ടുകൾക്ക് ഇടയിലൂടെയുള്ള യാത്ര അതികഠിനമേറിയതാണ്.

 
കൂടുതല്‍... #റോഡ് #road
English summary
16 Dangerous Roads In India That Are A Driver’s Worst Nightmare
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark