ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു പ്രേത കാർ

By Praseetha

കാഴ്ചയിൽ വളരെ പഴഞ്ചനും ലോകത്തിൽ ഇന്ന് അവശേഷിക്കുന്നതുമായിട്ടുള്ള ഒരേയൊരു ഗോസ്റ്റ് കാറാണിത്. കാലപഴക്കവും കാറിന്റെ അത്രയാകർഷകമല്ലാത്ത രൂപവുമായിരിക്കാം ഗോസ്റ്റ് കാർ എന്നുള്ള വിശേഷണത്തിന് പിന്നിൽ. സുതാര്യമായ ഗ്ലാസ് കൊണ്ടാണ് കാറിന്റെ മൊത്തത്തിലുള്ള ബോഡി വർക്കുകൾ നടത്തിയിരിക്കുന്നത്. അമേരിക്കയിൽ നിർമ്മാണം നടത്തിയ ലോകം കണ്ട ആദ്യ ട്രാൻസ്പെരന്റ് കാറും ഇതാണ്.

കാലപഴക്കമേറിയെങ്കിലും ഇന്നും കാറിന് ഒരു കേടുപാടുമില്ലാതെ അതേപടി നിലനിൽക്കുന്നുണ്ട് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. 1939-40 കാലഘട്ടങ്ങളിൽ രണ്ട് ഗോസ്റ്റ് കാറുകളാണ് നിർമിച്ചതെങ്കിലും അതിലൊന്ന് മാത്രമാണ് ഇന്നും അവശേഷിക്കുന്നത്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

റോം ആന്റ് ഹാസ് എന്ന കെമിക്കൽ കമ്പനിയുമായുള്ള പങ്കാളിതത്തിൽ ജനറൽ മോട്ടേഴ്സാണ് ഗോസ്റ്റ് കാറുകൾക്ക് രൂപം നൽകിയത്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

സുതാര്യമായ പ്ലെക്സിഗ്ലാസ് എന്ന മെറ്റീരിയലുപയോഗിച്ച് നിർമിച്ച കാർ പോൺടിയാക് ഡീലക്സ് സിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

അമേരിക്കയിൽ നിർമ്മിച്ച മുഴുവനായും സുതാര്യമായിട്ടുള്ള ആദ്യത്തെ കാറാണിത്. അക്കാലത്ത് 25,000 ഡോളറായിരുന്നു ഇതിന്റെ നിർമാണ ചിലവ്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

1939-40 കാലഘട്ടങ്ങളിൽ ന്യൂയോർക്കിൽ നടന്നിരുന്ന വേൾഡ് ഫെയറിൽ പ്രദർശനത്തിനായിരുന്നു ജനറൽ മോട്ടേഴ്സ് അസാധാരണ രൂപമുള്ള ഈ കാർ നിർമിച്ചത്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

അന്ന് കൂടുതൽ ജനശ്രദ്ധയാകർഷിച്ചവയായിരുന്നു ഈ രണ്ട് കാറുകൾ. ഈ മോഡലിൽ ജനറൽ മോട്ടേഴ്സ് നിർമിച്ച ആദ്യത്തേതും അവസാനത്തേതുമായ കാറുകളായിരുന്നു ഇവ.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

1947 വരെ സ്മിത്ത്സോനിയൻ എന്ന മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു. തുടർന്ന് യുഎസിലെ പെൻസിൽവാനിയുള്ള കാർ ഡീലർമാരുടെ ഉടമസ്ഥതയിലായിരുന്നു ഈ ഗോസ്റ്റ് കാർ.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

അതിനുശേഷം നിരവധി തവണ കാർ ലേലത്തിന് വയ്ക്കുകയും വൻ ഡിമാന്റോടെ വിറ്റുപോവുകയും ചെയ്തിരുന്നു.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

ലേലത്തിന് വയ്ക്കുമ്പോൾ കാറിൽ അല്പം ചില കോറുലുകൾ ഉണ്ടായിരുന്നുവെന്നൊഴിച്ചാൽ കാർ നല്ല വർക്കിംഗ് കണ്ടീഷനിലായിരുന്നു.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

86മൈലുകൾ ഓടി തികച്ച കാർ 1980 മുതലായിരുന്നു ആദ്യമായി ലേലത്തിനായി വച്ചു തുടങ്ങിയത്. എന്നാൽ എത്രവിലയ്ക്കാണ് കാർ വിറ്റ് പോയിട്ടുള്ളതെന്ന് അവ്യക്തമാണ്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

അടുത്തിടെ കാറിന്റെ ഫ്യുവൽ ലൈൻ മാറ്റിയെന്നല്ലാതെ മറ്റൊരു തരത്തിലുള്ള മെക്കാനിക്കൽ വർക്കൊന്നും ഇതുവരെ നടത്തേണ്ടതായി വന്നിട്ടില്ല.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

ത്രീ സ്പീഡ് ട്രാൻസ്മിഷൻ, 6 സിലിണ്ടർ എൻജിൻ, മുന്നിൽ കോയിൽ സ്പ്രിങ് സസ്പെൻഷൻ, റിയറിൽ ആക്സിലിൽ സെമി എലിപ്റ്റിക് ലീഫ് സ്പ്രിഗുകൾ, നാല് വീലുകളിലും ഹൈഡ്രൂലിക് ഡ്രം ബ്രേക്കുകൾ എന്നീ സവിശേഷതകൾ അടങ്ങിയ കാറായിരുന്നു ഇത്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

75വർഷമായി നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ക്ലോക്കും കാറിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

ക്രോം ഉപയോഗിച്ചുള്ള ഒറ്റയൊരു വളയമാണിതിന്റെ സ്റ്റിയറിംഗ്. അക്കാലത്തും ക്രോമിന് പ്രാധാന്യമുണ്ടായിരുന്നു എന്നതിനുള്ള തെളിവാണിത്.

കാലമേറെയായെങ്കിലും ഇന്നും ഗോസ്റ്റ് കാറിന് യൗവ്വനം!

സ്റ്റിയറിംഗിന്റെ മധ്യത്തിലായി ചുവന്ന നിറത്തിൽ പോൺടിയാക് എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കൂ

വിസ്മയിപ്പിക്കുന്നൊരു ബസ് യാത്ര ചൈനയിലുടൻ യാഥാർത്ഥ്യമാകും

കൂടുതൽ വായിക്കൂ

തിളങ്ങുന്ന റോഡുകൾ ഉള്ളപ്പോൾ എന്തിന് തെരുവുവിളക്കുകൾ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Pontiac Deluxe Six Plexiglas Ghost Car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X