ഹൈ ഹീല്‍ ചെരുപ്പിട്ട് വണ്ടിയോട്ടരുത്!

High Heel Drive
സമുദ്രനിരപ്പില്‍ നിന്ന് രണ്ടടിയെങ്കിലും ഉയരത്തിലുള്ള ചെരിപ്പിട്ട് വണ്ടിയോടിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. സ്റ്റീപ്പ് വെഡ്ജസ്, പ്ലാറ്റ്ഫോം ഷൂസ്, സ്റ്റിലെറ്റസ് എന്നെല്ലാം വിളിക്കുന്ന ഷൂകള്‍ കൊണ്ടുള്ള ചവിട്ടേല്‍ക്കാന്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഭാഗ്യം സിദ്ധിച്ചിട്ടുണ്ടാകും. ഫൂട്പാത്തില്‍ മാത്രമാണ് ഇവ അപകടം വിതയ്ക്കുന്നതെന്ന് കരുതുന്നുവെങ്കില്‍ തെറ്റി. നടുറോട്ടിലും ഇവയ്ക്ക് ചിലത് ചെയ്യുവാനുണ്ട്.

ഇത്തരം ഷൂസ് ധരിച്ച് വണ്ടിയോടിക്കുന്ന സ്ത്രീകള്‍ നിരന്തരം അപകടങ്ങളില്‍ ചെന്നു ചാടുന്നതായി യുകെയില്‍ നടന്ന പഠനം കാണിക്കുന്നു. യുകെയിലെ റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്ക് ഇതുസംബന്ധിച്ച് പെണ്ണുങ്ങളോട് ഒരഭ്യര്‍ത്ഥന നടത്തിയിരിക്കുന്നു. ഉയര്‍ന്ന ഹീലുള്ള ചെരുപ്പിട്ട് വണ്ടിയോടിക്കരുത്!

യുകെയില്‍ വണ്ടിയോടിക്കുന്ന സ്ത്രീകളില്‍ 40 ശതമാനം പേരും ഇത്തരം ചെരിപ്പുകളിട്ടാണ് വണ്ടിയില്‍ കയറുന്നത്. 10 ശതമാനം സ്ത്രീകള്‍ വണ്ടിയോടിക്കുമ്പോള്‍ മേക്കപ്പിടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. 15 ശതമാനം പുരുഷന്‍മാര്‍ വണ്ടിയോട്ടുന്ന നേരത്ത് ഷേവ് ചെയ്യുകയും ചെയ്യുന്നു!

എന്നിരിക്കിലും നമ്മുടെ നാട്ടില്‍ റോഡപകടങ്ങളില്‍ സ്ത്രീകളുടെ സംഭാവന തുലോം തുച്ഛമാണ്.

Most Read Articles

Malayalam
English summary
The UK-based road safety charity Brake has found in their study that risk of a mishap is increasing while drive wearing a high heel shoes.
Story first published: Wednesday, March 21, 2012, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X