'ഫ്രീക്കന്‍' ഹെല്‍മെറ്റ് ഡിസൈനുകള്‍

Written By:

ഒരല്‍പം ഫ്രീക്കന്‍ സൗന്ദര്യമില്ലെങ്കില്‍ എന്തിനു കൊള്ളാം എന്നാണ് ഇന്നത്തെ മനോഭാവം. ഹെല്‍മെറ്റുകളുടെ കാര്യത്തിലും ഇത് ശരിയാണ്. നമ്മുടെ നാട്ടില്‍ ഹെല്‍മെറ്റ് ഫ്രീക്കന്മാര്‍ താരതമ്യേന കുറവാണെന്നു കാണാം. പൊലീസ് ഇങ്ങനെയുള്ളവരെ പിടിച്ച് പണി കൊടുക്കാന്‍ ജാഗ്രത കാണിക്കുന്നതാവാം കാരണം.

ഇവിടെ കുറെ വിചിത്ര ഹെല്‍മെറ്റുകളെ പരിചയപ്പെടാം.

'ഫ്രീക്കന്‍' ഹെല്‍മെറ്റ് ഡിസൈനുകള്‍

താളുകളിലൂടെ നീങ്ങുക.

25. ബാറ്റ്മാന്‍ ഹെല്‍മെറ്റ്

25. ബാറ്റ്മാന്‍ ഹെല്‍മെറ്റ്

ബാറ്റാമാന്‍ ഡിസൈനിലുള്ള റൈഡിങ് ജായ്ക്കറ്റ് കയ്യിലുണ്ടെങ്കില്‍ ഈ ഹെല്‍മെറ്റ് തകര്‍ക്കും.

24. അയണ്‍ മാന്‍ ഹെല്‍മെറ്റ്

24. അയണ്‍ മാന്‍ ഹെല്‍മെറ്റ്

സൂപ്പര്‍ഹീറോയെപ്പോലെ റോഡില്‍ വണ്ടിയോടിക്കാന്‍ ഇഷ്ടപ്പെടുന്ന ഫ്രീക്കന്മാര്‍ക്കുള്ളതാണ് ഈ ഹെല്‍മെറ്റും.

23. ഓപ്റ്റിമസ് പ്രൈം ഹെല്‍മെറ്റ്

23. ഓപ്റ്റിമസ് പ്രൈം ഹെല്‍മെറ്റ്

സൂപ്പര്‍ഹീറോ ഹെല്‍മെറ്റുകളുടെ ആരാധകര്‍ക്ക് ഇതും ഇഷ്ടപ്പെടും.

22. ബംബിള്‍ ബീ ഹെല്‍മെറ്റ്

22. ബംബിള്‍ ബീ ഹെല്‍മെറ്റ്

ട്രാന്‍സ്‌ഫോമേഴ്‌സ് ആരാധകര്‍ക്കായി.

21. സ്‌കള്‍ ഹെല്‍മെറ്റ്

21. സ്‌കള്‍ ഹെല്‍മെറ്റ്

രാത്രികാലങ്ങളില്‍ ഈ ഹെല്‍മെറ്റ് ധരിച്ച് പുറത്തിറങ്ങിയാല്‍ നാട്ടുകാരുടെ തല്ല് കൊള്ളാന്‍ നല്ലതാണ്.

20. വുഡ് ഹെല്‍മെറ്റുകള്‍

20. വുഡ് ഹെല്‍മെറ്റുകള്‍

ഈ ഹെല്‍മെറ്റുകള്‍ പരിസ്ഥിതിപ്രേമികള്‍ക്ക് ധരിക്കാവുന്നതാണ്. പൊലീസ് എങ്ങനെ ഇവയെ പരിഗണിക്കും എന്ന കാര്യം അനുഭവിച്ചറിയേണ്ടതുണ്ട്.

19. ബുള്‍ ഹോണ്‍ ഹെല്‍മെറ്റ്

19. ബുള്‍ ഹോണ്‍ ഹെല്‍മെറ്റ്

ഇത്തരം ഹെല്‍മെറ്റുകളും രാത്രികാലങ്ങളില്‍ ധരിക്കാന്‍ നല്ലതാണ്!

18. 3ഡി സ്‌കള്‍ ഹെല്‍മെറ്റുകള്‍

18. 3ഡി സ്‌കള്‍ ഹെല്‍മെറ്റുകള്‍

ശരിക്കും ഒരു തലയോട്ടിയുടെ രൂപം തലയില്‍ വെച്ചു നടക്കുന്നത് രസമല്ലേ? ഈ ഹെല്‍മെറ്റ് വെച്ച ഒരു ചിത്രം ഫേസ്ബുക്കിലിട്ടാല്‍ നിങ്ങളുടെ ഫ്രീക്കന്‍ കൂട്ടുകാര്‍ PoWlichU BrOi എന്ന് കമന്റിടും എന്നുറപ്പ്!

17. ലൈറ്റ്‌മോഡ് ഹെല്‍മെറ്റുകള്‍

17. ലൈറ്റ്‌മോഡ് ഹെല്‍മെറ്റുകള്‍

ലൈറ്റുകള്‍ ഘടിപ്പിച്ച ഈ ഹെല്‍മെറ്റ് രാത്രിയില്‍ തിളങ്ങും. സുരക്ഷിതത്വം കൂടുതലാണ്.

16. കാര്‍ബണ്‍ ഫൈബര്‍ ഹെല്‍മെറ്റുകള്‍

16. കാര്‍ബണ്‍ ഫൈബര്‍ ഹെല്‍മെറ്റുകള്‍

ഭാരക്കുറവ്, ഉരുക്കിനെക്കാള്‍ ഉറപ്പ് തുടങ്ങിയ ഗുണങ്ങളാണ് ഇത്തരം ഹെല്‍മെറ്റുകള്‍ക്കുള്ളത്. ഫ്രീക്കന്‍ മതത്തില്‍ തലയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കിത് തെരഞ്ഞെടുക്കാവുന്നതാണ്.

15. രത്‌നഖജിത കിരീടം!

15. രത്‌നഖജിത കിരീടം!

തലയെ രത്‌നവും വജ്രവുമെല്ലാം പിടിപ്പിച്ച് ഭംഗിയാക്കാന്‍ രാജരക്തമുള്ള ഫ്രീക്കന്‍മാര്‍ ആഗ്രഹിച്ചേക്കാം. ഇതാ അവര്‍ക്കുള്ളത്.

14. ജോക്കര്‍ ഹെല്‍മെറ്റ്

14. ജോക്കര്‍ ഹെല്‍മെറ്റ്

നിരത്തില്‍ ചിരിയുണര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി.

13. ഹാലോ മാസ്റ്റര്‍ ചീഫ് ഹെല്‍മെറ്റ്

13. ഹാലോ മാസ്റ്റര്‍ ചീഫ് ഹെല്‍മെറ്റ്

വീഡിയോ ഗെയിമുകളെ അടിസ്ഥാനമാക്കിയും ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നുണ്ട്.

12. പ്രിഡേറ്റര്‍ ഹെല്‍മെറ്റ്

12. പ്രിഡേറ്റര്‍ ഹെല്‍മെറ്റ്

കൂട്ടികളുടെ കളിയാണ്; മുതിര്‍ന്നവര്‍ക്കും കളിക്കാം!

11. സ്റ്റാര്‍വാര്‍ ഹെല്‍മെറ്റ്

11. സ്റ്റാര്‍വാര്‍ ഹെല്‍മെറ്റ്

സ്റ്റാര്‍ വാര്‍സ് ആരാധകര്‍ക്ക് ഈ ഹെല്‍മെറ്റ് ഇഷ്ടപ്പെടാതിരിക്കില്ല.

10. ഫാളൗട്ട് ഹെല്‍മെറ്റുകള്‍

10. ഫാളൗട്ട് ഹെല്‍മെറ്റുകള്‍

വീഡിയോ ഗെയിം ആരാധകര്‍ക്കായി മറ്റൊരു ഹെല്‍മെറ്റ്

09. റീവു ഹെല്‍മെറ്റ്

09. റീവു ഹെല്‍മെറ്റ്

ഹെഡ്‌സ് അപ് ഡിസ്‌പ്ലേയോടു കൂടിയ ഹെല്‍മെറ്റ്.

08. സ്‌മൈലീ ഹെല്‍മെറ്റ്

08. സ്‌മൈലീ ഹെല്‍മെറ്റ്

മറ്റു റൈഡര്‍മാരോടും വഴിയാത്രക്കാരോടുമൊക്കെ വലിയ അധ്വാനമില്ലാതെ ഇളിച്ചുകാട്ടാം.

07. ഗൂഡ് ഹെല്‍മെറ്റുകള്‍

07. ഗൂഡ് ഹെല്‍മെറ്റുകള്‍

ഗൂഡ് ഡിസൈന്‍ ചെയ്ത ഹെല്‍മെറ്റുകള്‍

06. ലക്‌സി വെസ്പ ഹെല്‍മെറ്റുകള്‍

06. ലക്‌സി വെസ്പ ഹെല്‍മെറ്റുകള്‍

ഡാനിയല്‍ ഡോണ്‍ ചാങ് എന്നയാള്‍ ഡിസൈന്‍ ചെയ്തത്. അസാധ്യമായ ഒരു ആര്‍ട്ടാണ് ഹെല്‍മെറ്റ് ഡിസൈനിങ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

05. ജിന്‍സ് ഫിനിഷ്ഡ് ഹെല്‍മെറ്റ്

05. ജിന്‍സ് ഫിനിഷ്ഡ് ഹെല്‍മെറ്റ്

ഈ ഹെല്‍മെറ്റുകള്‍ കഴുകാന്‍ പാടില്ല!

04. വാലെന്റിനോ റോസ്സിയുടെ നിലവിളി

04. വാലെന്റിനോ റോസ്സിയുടെ നിലവിളി

ഹെല്‍മെറ്റില്‍ വലെന്റിനോ റോസ്സി നിലവിളിക്കുന്ന ചിത്രം ചേര്‍ത്തിരിക്കുന്നു.

03. സാന്റ ക്ലോസ് ഹെല്‍മെറ്റ്

03. സാന്റ ക്ലോസ് ഹെല്‍മെറ്റ്

ക്രിസ്തുമസ് അപ്പൂപ്പന്‍!

02. ഹക്ക് ഹെല്‍മെറ്റ്

02. ഹക്ക് ഹെല്‍മെറ്റ്

മറ്റൊരു കലാസൃഷ്ടി.

01. സ്‌കള്ളി എആര്‍1

01. സ്‌കള്ളി എആര്‍1

ബ്ലൂടൂത്ത്, സാറ്റലൈറ്റ് നാവിഗേഷന്‍ തുടങ്ങിയ സന്നാഹങ്ങളോടെ ഒരു ഹെല്‍മെറ്റ്!

English summary
25 Coolest Helmet Designs From Around The World.
Story first published: Monday, March 30, 2015, 17:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark